പോലീസ് കേസ് ദുല്കറിനെതിരെയും !! ദുൽഖറിനെ കാണാനെത്തിയ 2 പെൺകുട്ടികൾക്കും പരുക്ക് ! ദുൽഖറിന്റെ ആരാധകൻ സുഹൈലിനെ Bouncers വലിച്ചെറിഞ്ഞു ! മരിച്ചത് ഓട്ടോറിക്ഷ തൊഴിലാളി ഹരി
പോലീസ് കേസ് ദുല്കറിനെതിരെയും !! ദുൽഖറിനെ കാണാനെത്തിയ 2 പെൺകുട്ടികൾക്കും പരുക്ക് ! ദുൽഖറിന്റെ ആരാധകൻ സുഹൈലിനെ Bouncers വലിച്ചെറിഞ്ഞു ! മരിച്ചത് ഓട്ടോറിക്ഷ തൊഴിലാളി ഹരി
കൊട്ടാരക്കരയിൽ നടൻ ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ മാൾ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ദുൽഖറിനെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. കൊട്ടാരക്കര ഐ മാള്‍ ഉടമയ്ക്ക് എതിരെയാണ് മുഖ്യമായി കേസുണ്ടാവുക.
കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടത്തിന് എത്തിയ നടന് ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള തിരക്കിനിടയില്‍ കുഴഞ്ഞു വീണ തിരുവനന്തപുരം പ്രാവച്ചമ്പലം നരുവാംമൂട് പറമ്പിക്കോണം വീട്ടില്‍ ഹരി (45) മരിച്ച സംഭവത്തില്‍ മാള്‍ ഉടമയ്ക്ക് എതിരെ കേസ്. നടനെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. കൊട്ടാരക്കര ഐ മാള്‍ ഉടമയ്ക്ക് എതിരെയാണ് മുഖ്യമായി കേസുണ്ടാവുക. തിരക്കിനിടയില്‍ മര്‍ദ്ദനമേറ്റ പള്ളിമുക്ക് ഹമീദാ മന്‍സിലില്‍ സുഹൈലിനെ (22) താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവല്ക്കാര് മര്‍ദ്ദിച്ചു വലിച്ചെറിഞ്ഞു എന്നാണ് സുഹൈല്‍ പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നത്. മുട്ടമ്പലം സ്വദേശി ചിന്നു (20), രമ്യ (27) എന്നിവര്‍ പരുക്കേറ്റതിനെ തുടർന്ന് ചികിത്സ തേടി. നിരവധിപേര്‍ക്ക് തിരക്കില്‍പ്പെട്ട് പരുക്കേറ്റിട്ടുണ്ട്.
ഉദ്ഘാടകനായ ദുല്‍ക്കര്‍ സല്‍മാനെ കാണാനുള്ള തിരക്കിനിടയില്‍പ്പെട്ട ഹരി കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓട്ടോറിക്ഷ തൊഴിലാളിയായ ഹരി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് ദുല്‍ഖര്‍ വരുന്ന വിവരം അറിഞ്ഞത്. അസ്വാഭാവിക മരണത്തിന് പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു.
വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സമീപത്തുള്ള കെട്ടിടങ്ങളുടെ മുകളില്‍ അപകടകരമായി ആളുകള്‍ കയറി.
ദുല്‍ഖറിനെ കാണാന്‍ റോഡില്‍ ആയിരങ്ങള്‍ നിറഞ്ഞതോടെ സംസ്ഥാനത്തെ പ്രധാന പാതയായ എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി. ബാരിക്കേട് മറികടന്ന് വേദിയിലേയ്ക്ക് കയറാന്‍ ശ്രമിച്ചവരെ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡും മര്‍ദ്ദിച്ചതായി പരാതിയുണ്ട്. സംഘാടകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് മാൾ ഉദ്ഘാടനത്തിനായി ദുൽഖർ കൊട്ടാരക്കരയിലെത്തിയത്. ഫാന്‍സ് അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ഇത്രയുമധികമാളുകള്‍ കൊട്ടാരക്കരയില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. മാളിന് മുന്നിലും തൊട്ടടുത്ത കെട്ടിടങ്ങളിലുമായി ആളുകൾ തിങ്ങിനിറഞ്ഞ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സിനിമാ താരത്തെ കാണാനുള്ള തിരക്കിനിടയില്‍ മരണം സംഭവിക്കുന്ന സംഭവം കേരളത്തില്‍ അടുത്തിടെയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എറണാകുളം എംജി റോഡില്‍ നടി സണ്ണി ലിയോൺ വന്നപ്പോഴും ഇത്തരത്തില്‍ ഗതാഗതം തടസ്സപ്പെടുകയും അപകടകരമായ തിരക്ക് സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.
