Malayalam Articles
പുലിമുരുകൻ വെറും സാമ്പിൾ മാത്രം !! മമ്മൂട്ടിയും പീറ്റർ ഹെയ്‌നും ഒന്നിക്കുമ്പോൾ കാണാൻ പോകുന്നത് യഥാർത്ഥ വെടിക്കെട്ട്…
പുലിമുരുകൻ വെറും സാമ്പിൾ മാത്രം !! മമ്മൂട്ടിയും പീറ്റർ ഹെയ്‌നും ഒന്നിക്കുമ്പോൾ കാണാൻ പോകുന്നത് യഥാർത്ഥ വെടിക്കെട്ട്…
പുലിമുരുകൻ വെറും സാമ്പിൾ മാത്രം !! മമ്മൂട്ടിയും പീറ്റർ ഹെയ്‌നും ഒന്നിക്കുമ്പോൾ കാണാൻ പോകുന്നത് യഥാർത്ഥ വെടിക്കെട്ട്…
മലയാള സിനിമയുടെ ബോക്സോഫീസില്‍ വന്‍ പ്രതീക്ഷ സൃഷ്ട്ടിച്ചു കൊണ്ടാണ് മമ്മൂട്ടി- വൈശാഖ് ടീം ഒന്നിക്കുന്ന ‘മധുര രാജ’ എന്ന ചിത്രം അനൗൺസ് ചെയ്‌തിരിക്കുന്നത്. വൈശാഖ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം പോക്കിരിരാജയുടെ സീക്വലായാണ് മധുര രാജ ഒരുങ്ങുന്നത്. പോക്കിരിരാജ വെറും ടീസർ മാത്രമായിരുന്നുവെന്നും, മധുര രാജയിലാണ് നിങ്ങൾ ശരിക്കുമുള്ള മാസ്സ് കാണാൻ പോകുന്നതുമെന്നാണ് സംവിധായകന്‍ വൈശാഖ് പറഞ്ഞിരിക്കുന്നത്.
മലയാള സിനിമയിൽ നൂറു കോടി എന്ന എത്തിപ്പിടിക്കാൻ കഴിയില്ലെന്ന് കരുതിയ സ്വപ്നം യാഥാർഥ്യമാക്കിയ പുലിമുരുകന്‍റെ സൃഷ്ട്ടാക്കളായ വൈശാഖും, ഉദയ് കൃഷണയും, പീറ്റര്‍ ഹൈനും ഒരിക്കല്‍ കൂടി ഒന്നിക്കുമ്പോൾ ഒരു ഇൻഡസ്ട്രി ഹിറ്റിൽ കുറഞ്ഞ ഒന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ആക്ഷന് വലിയ പ്രാധാന്യമുള്ള പ്രാധാന്യമുള്ള ഒരു മാസ്സ് മസാല എന്റര്‍ടൈനര്‍ തന്നെയായിരിക്കും മധുര രാജയെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. വൻ ബഡ്ജറ്റിൽ, വൻ താരനിരയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
തിയേറ്ററുകളെ കിടിലം കൊള്ളിക്കാന്‍ പോന്ന രീതിയില്‍ ആറ് സംഘട്ടനങ്ങളായിരിക്കും പീറ്റര്‍ ഹൈന്‍ മധുര രാജയിൽ ഒരുക്കുന്നത്. രാജ എന്ന ടൈറ്റിലില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ ഹിറ്റുകൾ ആയിരുന്നു. രാജമാണിക്യം, പഴശ്ശിരാജ, പോക്കിരിരാജ, രാജാധിരാജ തുടങ്ങിയവ അതാത് കാലങ്ങളി റെക്കോർഡുകൾ നേടിയ സിനിമകളാണ്.
Peter hein and Mammotty joins for Madhura Raja
