Connect with us

ആകാശം നിറഞ്ഞു നിൽക്കുന്ന ആലിലകൾ, ഓരോന്നും ഓരോ ഹൃദയങ്ങളാണ്; ഇടയിലൂടെ നാഡീ ഞരമ്പുകളായി ശിഖരങ്ങളും; മനോഹര കാഴ്ചയ്ക്കരികിൽ അവൾ വേദനയോടെ നിന്നു; നോവൽ, പ്രണയം തേടി പന്ത്രണ്ടാം ഭാഗം !

Malayalam

ആകാശം നിറഞ്ഞു നിൽക്കുന്ന ആലിലകൾ, ഓരോന്നും ഓരോ ഹൃദയങ്ങളാണ്; ഇടയിലൂടെ നാഡീ ഞരമ്പുകളായി ശിഖരങ്ങളും; മനോഹര കാഴ്ചയ്ക്കരികിൽ അവൾ വേദനയോടെ നിന്നു; നോവൽ, പ്രണയം തേടി പന്ത്രണ്ടാം ഭാഗം !

ആകാശം നിറഞ്ഞു നിൽക്കുന്ന ആലിലകൾ, ഓരോന്നും ഓരോ ഹൃദയങ്ങളാണ്; ഇടയിലൂടെ നാഡീ ഞരമ്പുകളായി ശിഖരങ്ങളും; മനോഹര കാഴ്ചയ്ക്കരികിൽ അവൾ വേദനയോടെ നിന്നു; നോവൽ, പ്രണയം തേടി പന്ത്രണ്ടാം ഭാഗം !

സനയുടെ പ്രണയം തേടിയുള്ള യാത്ര പന്ത്രണ്ടാം ഭാഗമായിരിക്കുകയാണ്. ഈ കുഞ്ഞു കഥ നിങ്ങൾ ആദ്യമായിട്ടാണ് വായിക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ യൂട്യൂബ് ചാനൽ ചെക്ക് ചെയ്യാം. ചാനൽ പ്ലെ ലിസ്റ്റിൽ പ്രണയം തേടി നോവൽ പൂർണമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ പറയണം.

അപ്പോൾ ഇന്നത്തെ സനയയുടെ യാത്രയിൽ എന്തൊക്കെയുണ്ടെന്ന് നോക്കാം.

“വിഷ്ണു ആൽ മറച്ചുവട്ടിലേക്ക് പോകാനായി സനയുടെ കൈയിൽ പിടിച്ചപ്പോൾ സന ശരിക്കും വിറച്ചുപോയി.

വിഷ്ണുവിന്റെ കൈകളിലേക്ക് നോക്കി സന ഒരു നിമിഷം നിന്നിട്ട്… കൈ പിന്നിലേക്ക് വലിച്ചു…

വിഷ്ണു അതിൽ വലിയ ഗൗരവം കൊടുത്തില്ല . അവൻ മുന്നോട്ട് നടന്നപ്പോൾ പിന്നിലായി സനയും ചെന്നു.

എണ്ണിയാൽ ആയിരത്തിനും മുകളിൽ ഇലകൾ ഉള്ള ആൽ മരം, സനയുടെ ഒരു ഇഷ്ടസ്ഥലം കൂടിയാണ് അവിടം. അവൾ മുകളിലേക്ക് തലയുയർത്തി, ചുണ്ടുകൾ തിരമാലപോലെ പടർന്നു. മൃദുവായ അവളുടെ ചിരി…

സനയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു… അവൾ ആൽമരത്തിന് കീഴിലായി മുഖം ഉയർത്തി നോക്കി നിൽക്കുകയാണ്… ഈ സമയം വിഷ്ണു ആൽ തറയിൽ ഇടം പിടിച്ചു, എന്നിട്ട് സനയുടെ നോട്ടം കണ്ടാസ്വദിച്ചിരിക്കുന്നു.

“എന്താ ഇങ്ങനെ നോക്കുന്നത്? എന്നും നമ്മൾ കാണുന്ന ആൽ മുത്തശ്ശിയല്ലേ ഇത് …? ” വിഷ്ണുവിന്റെ ചോദ്യം.

“ഹും അതെ… പക്ഷെ നീ ഇതിനെ എത്ര കണ്ടിട്ടുണ്ട്…. ?” സനയുടെ ശബ്ദം കുറേക്കൂടി ഭംഗിയുള്ളതായി വിഷ്ണുവിന് തോന്നി.

“:ഞാൻ എന്നും കാണുന്നതാണ്. ഈ റൗണ്ടിലൂടെ ഞാൻ സൈക്കിൾ കൊണ്ട് കറങ്ങും… എപ്പോഴും കാണുമല്ലോ…?” വിഷ്ണു വളരെ സാധാരണമായി മറുപടി പറഞ്ഞു.

” എന്നാ പറയ്…? ഈ ആൽമരത്തിൽ എത്ര ഹൃദയങ്ങളുണ്ടെന്ന്?” സന ആകാശം മുട്ടിനിൽക്കുന്ന ആൽമരത്തെ തന്നെ നോക്കി ചോദിച്ചു.

” ഹൃദയമോ? അതെങ്ങനെ ?” വിഷ്ണുവിനു ഒന്നും മനസിലായില്ല..

സന വിഷ്ണുവിലേക്ക് നോട്ടം പതിപ്പിച്ചു അവനരികിലായി ചെന്ന് നിന്നു.

” ഹാ,,, ഇതിലെ ഓരോ ഇലയും ഓരോ ഹൃദയമാണ്. നമ്മളെ പോലെ സ്നേഹിക്കുന്നവർ ഇതിനരികിൽ വന്നിരിക്കുമ്പോഴാണ് ഇതിൽ ഹൃദയം പൂക്കുന്നത്…. നോക്കിയേ…. ആകാശം നിറയെ പൂത്തുലഞ്ഞു നിൽക്കുന്നു. ഇടയിൽ ഞരമ്പുകൾ പോലെ ശിഖരങ്ങളും…. മിടിക്കുന്ന ഹൃദ്യങ്ങളാണ് ഇവയെല്ലാം…” സന വാചാലയായി…

“അമ്മോ…. എന്തൊക്കെ കാര്യങ്ങളാണ്…..അതൊക്കെ കൊള്ളാം….പക്ഷെ ഇടയിൽ എന്തോ പറഞ്ഞല്ലോ… നമ്മളെ പോലെ സ്നേഹിക്കുന്നവർ…. അതെന്താ അങ്ങനെ…. “

വിഷ്ണു പതിയെ എഴുന്നേറ്റ് സനായ്ക്കരികിൽ നിന്നു.

അപ്പോഴാണ് സന, താൻ പറഞ്ഞുപോയതിനെ കുറിച്ചോർത്തത് .

പെട്ടന്ന് സന വിഷ്ണുവിൽ നിന്നും മുഖം തിരിച്ചു….

വിഷ്ണു സനയ്ക്ക് പിന്നിലായി ചെന്ന് പതിയെ അവളുടെ തോളിൽ കൈ വച്ചപ്പോൾ,

” എടാ….. നീ പൊളിച്ചല്ലോ..?അപ്പോൾ ബെറ്റ് ജയിച്ചോ?” ചന്തുവും മനുവും ഒരു സൈക്കിളിൽ ചന്ന് അവർക്കിടയിലേക്ക് ബ്രെക്കിട്ടു.

വിഷ്ണു പെട്ടന്ന്, ” എടാ നിങൾ പൊക്കോ… ഞാൻ പറഞ്ഞില്ലേ… കാത്തുനിൽക്കേണ്ട എന്ന്… പോ…”

സന തല താഴ്ത്തി വിഷ്ണുവിനു പിന്നിലായി നിൽക്കുകയാണ്.

മനു പിൻസീറ്റിൽ നിന്നിറങ്ങി, വിഷ്ണുവിനടുത്തു ചെന്നിട്ട്,

” ഷോ ഞങ്ങളുടെ നൂർ രൂപ പോയല്ലോ? ഏതായാലും നിന്നെ സമ്മതിച്ചു… എട്ട് കഴിയും മുന്നേ ഇവളുമായി കൂട്ടുകൂടാമെന്നുള്ള നിന്റെ മോഹം സാധിച്ചു.”

വിഷ്ണു വേഗം മനുവിനെ പിടിച്ചു മാറ്റി…. സനയ്ക്ക് കൂടുതൽ ഒന്നും മനസിലായില്ലെങ്കിലും തന്നെ കുറിച്ചാണ് അവർ പറഞ്ഞതെന്ന് മനസിലായി..

ചന്തുവും മനുവും വിഷ്ണുവിനോട് ദേഷ്യപ്പെടുന്നത് കണ്ട് അവർക്കരികിലേക്ക് സന ചെന്നു…

“എടാ… നീ പറഞ്ഞ കാര്യമല്ലേ ഞങ്ങൾ ചോദിച്ചത്. ഇവളെ ഈ വർഷം തന്നെ വീഴ്ത്തും എന്നത് നീ ആയിരുന്നില്ലേ ബെറ്റ് വച്ചത്…..പിന്നെ ഇപ്പോൾ എന്തിനു ചൂടാകണം… ഓ അവൾ കേൾക്കുന്നതുകൊണ്ടാണോ?”

വിഷ്ണു സേനയെ പതിയെ തിരിഞ്ഞു നോക്കി…

സനയുടെ കണ്ണുകൾ നിറഞ്ഞു. മൂക്ക് ചുവന്നു…. വിതുമ്പി വന്ന ചുണ്ടുകൾ അവൾ മെല്ലേ പല്ലുകൾക്കിടയിലേക്ക് കടിച്ചു പിടിച്ചു. നിറഞ്ഞു വന്ന കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും അടർന്നുവീഴല്ലേ അന്നവൾ ആഗ്രഹിച്ചു. പക്ഷെ നിറഞ്ഞൊഴുകിയ കണ്ണുകളെ അവൾക്ക് കൈകൊണ്ട് തുടയ്ക്കാൻ മാത്രമാണ് സാധിച്ചത്.

ഒന്നും മിണ്ടാതെ …. ഒന്നും ചോദിക്കാതെ സന തിരിഞ്ഞു നടന്നു…

വിഷ്ണു മനുവിനെ തള്ളിമാറ്റി സനായ്ക്കരികിൽ ചെന്നെങ്കിലും അവൾ നോക്കാൻ പോലും കൂട്ടാക്കാതെ നടന്നു…

സനയെ വിളിച്ചിട്ട് കാര്യമില്ലെന്നു കണ്ട വിഷ്ണു മനുവിനും ചന്തുവിനും അരികിലേക്ക് ചെന്നു.
” നിങ്ങളൊക്കെ എന്തിനാ ഇപ്പോൾ ഇവിടേക്ക് വന്നത്…
ഡാ അവളൊരു പാവമാ… ബെറ്റ് വച്ചതു കൊണ്ടല്ല… അവൾ പാവമാടാ… നിങ്ങൾ മിണ്ടിയിട്ടില്ലാത്ത കൊണ്ടാണ് അവളോട് ദേഷ്യം തോന്നുന്നത്. അവൾക്ക് നല്ല വിഷമം ആയിട്ടുണ്ട്.”

വിഷ്ണു വീണ്ടും സനയെ നോക്കി….

അവൾ അവനിൽ നിന്നും ഏറെ അകലെയായി… അങ്ങ് ദൂരെ നിന്ന് സന ആലിലയിലേക്ക് നോക്കുന്നത് വിഷ്ണു ശ്രദ്ധിച്ചു…

മനുവും ചന്തുവും പോയ ശേഷവും വിഷ്ണു ആൽ തറയിൽ തന്നെയിരുന്നു.

” ഇനി അവൾ എന്നോട് മിണ്ടുമോ? ഇനി രണ്ടുമാസം കഴിഞ്ഞല്ലേ കാണാൻ സാധിക്കു… അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിഞ്ഞില്ല… എങ്ങനെയാ അവളോട് ഒന്ന് പറയുന്നത്, എനിക്ക് ഇഷ്ടമാണ് അത് കള്ള സ്നേഹം അല്ല എന്ന്…. ശരിക്കും സന പാവമാണ്. പഠിക്കാൻ മാത്രമേ അവൾക്കറിയൂ.. പിന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കാനും…. “

ഇങ്ങനെ ഓരോന്നോർത്ത് വിഷ്ണു ഇരിക്കവേ ഒരു മഞ്ഞ നിറമുള്ള ആലില അവന്റെ മുന്നിലേക്ക് വീണു.

പതിയെ അവൻ ആ ഇല എടുത്തു… ഒപ്പം ആകാശത്തേക്ക് പടർന്നു കിടക്കുന്ന ആലിലകളിലേക്കും…

” ഇത് സനയുടെ ഹൃദയമാകും അത് അവൾ പറഞ്ഞപോലെ കൊഴിഞ്ഞു വീണതാണ്… അവളുടെ സ്നേഹം അടർന്നു വീണതാണോ?”

ഈ സമയം സന വീടിനരികിലുള്ള ഇടവഴി കടന്ന് പതിയെ മുന്നോട്ട് നടക്കുകയാണ്. മഴ പെയ്തു തോർന്നപോലെ അവളുടെ കണ്ണുകൾ നനഞ്ഞിരിക്കുന്നു. ശ്വാസം മൂക്കിലൂടെ അകത്തേക്ക് വലിച്ചുകൊണ്ട് നടക്കവേ…. അവൾ പിറുപിറുത്തു…..

” ഇതും എന്റെ തോന്നലായിരുന്നു . വിഷ്ണു മത്സരിക്കുകയായിരുന്നോ? അവൻ ജയിച്ചോട്ടെ… പക്ഷെ ഇനി ഞാൻ മിണ്ടില്ല..”

സന വീടിൻറെ മുന്നിലെത്തി ഒരു നെടുവീർപ്പോടെ അകത്തേക്ക് കടന്നു.

ഇത് പ്രണയമാണോ? പ്രണയത്തിന് ഇതുപോലെ പല മുഖങ്ങളുണ്ട് . ചിലപ്പോൾ സുന്ദരമാകും , ചിലപ്പോൾ വേദനയും ശരിക്കും പ്രണയം എന്താണ് അല്ലെ…? നിഷ്കളങ്കമായ സനയുടെ മനസിലേക്ക് ഏൽക്കുന്ന ചെറിയ മുള്ളുകളാണ് ഇവയോരോന്നും.. ഇതെല്ലാം അവൾ എങ്ങനെ അടർത്തിമാറ്റുമെന്ന് വരും ഭാഗങ്ങളിലൂടെ വായിക്കാം.

about pranayam thedi

More in Malayalam

Trending