Connect with us

കളിചിരിയും കുസൃതികളുമായി മോഹൻലാൽ !! ഡ്രാമ റിവ്യൂ വായിക്കാം…

Malayalam Movie Reviews

കളിചിരിയും കുസൃതികളുമായി മോഹൻലാൽ !! ഡ്രാമ റിവ്യൂ വായിക്കാം…

കളിചിരിയും കുസൃതികളുമായി മോഹൻലാൽ !! ഡ്രാമ റിവ്യൂ വായിക്കാം…

കളിചിരിയും കുസൃതികളുമായി മോഹൻലാൽ !! ഡ്രാമ റിവ്യൂ വായിക്കാം…

ഒരു രഞ്ജിത്ത് – മോഹൻലാൽ ചിത്രം എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് എപ്പോഴും ഓടി വരുന്നത് ദേവാസുരം, ആറാം തമ്പുരാൻ, ചന്ദ്രോത്സവം, ഉസ്‌താദ്‌, നരസിംഹം പോലുള്ള സിനിമകളായിരിക്കും. പെരുവണ്ണാപുരത്തെ വിശേഷങ്ങളും, മായ മയൂരവും, സമ്മർ ഇൻ ബത്ത്ലഹേമും ഒക്കെ രചിച്ച രഞ്ജിത്തിന്റെ തൂലികയിൽ നിന്ന് പിറന്ന മാസ്സല്ലാത്ത മറ്റൊരു മോഹൻലാൽ സിനിമ കൂടി ഇന്ന് തിയ്യേറ്ററുകളിൽ എത്തിയിരിക്കുന്നു, ഡ്രാമ.

ടീസറും ട്രെയിലറും കണ്ട പ്രേക്ഷകർ മനസ്സിൽ ഉറപ്പിച്ച ഒരു എൻഡ് ടു എൻഡ് കോമഡി സിനിമ എന്ന പ്രതീക്ഷയോട് ഡ്രാമ നീതി പുലർത്തിയോ ?! നമുക്ക് നോക്കാം…

സൂപ്പർതാരങ്ങളിൽ ഹ്യൂമർ ഏറ്റവും കൂടുതൽ വഴങ്ങുന്ന നടൻ ആരെന്ന ചോദ്യത്തിന് നിസ്സംശയം പറയാവുന്ന പേരാണ് മോഹൻലാലിന്റേത്. തന്റെ കൂടെ ഏതൊരു ഹാസ്യതാരം അഭിനയിക്കുമ്പോഴും അവരുടെ പ്രകടനം പോലും വിസ്മരിപ്പിക്കുന്ന രീതിയിൽ ഹ്യൂമർ കൈകാര്യം ചെയ്യാൻ കഴിവുള്ള താരമാണിത്. ഈയൊരു കാരണം കൊണ്ടും ഒപ്പം ഈയടുത്തിറങ്ങിയ, ഇനി ഇറങ്ങാൻ പോകുന്ന  മോഹൻലാലിൻറെ ആക്ഷന് സിനിമകളിൽ നിന്ന് വിത്യസ്തമായി ഒരു കമ്പ്ലീറ്റ് ചിരിപ്പടം എന്ന ലേബലിൽ വന്ന സിനിമ എന്നത് കൊണ്ടും പ്രേക്ഷകർ ഈ സിനിമയിൽ നിന്ന് ഒരുപാട് പ്രതീക്ഷിച്ചു. ആ പ്രതീക്ഷ രഞ്ജിത്തും മോഹൻലാലും തെറ്റിച്ചില്ല.

ഒരു കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ നടക്കുന്ന രസകരമായ കാര്യങ്ങൾ കോർത്തിണക്കിയ നല്ലൊരു ഫാമിലി ഡ്രാമ, ഒറ്റ വാചകത്തിൽ ഈ ചിത്രത്തെ നമ്മുക്ക് ഇങ്ങനെയേ വിശേഷിപ്പിക്കാൻ കഴിയൂ. ഭർത്താവ്, ഭാര്യ, സഹോദരൻ, സഹോദരി തുടങ്ങി ഒരു കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ പിണക്കങ്ങൾ ഉണ്ടാകാം, ഇണക്കങ്ങളും ഉണ്ടാകാം, വലിയ വഴക്കുകൾ സംഭവിക്കാം. അതെല്ലാം മനോഹരമായി തുന്നി പിടിപ്പിച്ചിരിക്കുകയാണ് ഈ സിനിമയിൽ. വളരെ നല്ലൊരു സന്ദേശവും ചിത്രം പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

അരുന്ധതി നാഗ് അവതരിപ്പിച്ച റോസമ്മ എന്ന കഥാപാത്രത്തിന്റെ മരണവും മരണാനന്തര ചടങ്ങുകലുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ആ സംഭവത്തെ ചുറ്റിപറ്റി നടക്കുന്ന കാര്യങ്ങൾ രസകരമായി നമുക്ക് മുന്നിൽ രഞ്ജിത്ത് തുറന്നു വെച്ചിരിക്കുകയാണ്. റോസമ്മ ആര് മക്കളുടെ അമ്മയാണ്. അവസാന കാലത്ത് മകളുടെ കൂടെ ഒന്ന് നില്ക്കാൻ ലണ്ടനിലെത്തിയ റോസമ്മ അവിടെ വെച്ച് മരണപ്പെടുന്നു.

 

കട്ടപ്പനയിൽ തന്റെ ഭർത്താവിന്റെ ശവകുടീരത്തിനടുത്ത് തന്നെയും അടക്കണമെന്ന് റോസമ്മയുടെ ആഗ്രഹത്തിന് വിലകൊടുക്കാതെ പണക്കാരായ മക്കൾ ലണ്ടനിൽ തന്നെ ചടങ്ങ് നടത്താൻ തീരുമാനിക്കുന്നു. അതിന് വേണ്ടി ഏർപ്പാട് ചെയ്യുന്നതാകട്ടെ മോഹൻലാൽ അവതരിപ്പിക്കുന്ന രാജു എന്ന കഥാപാത്രത്തെയും. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ പറഞ്ഞു പോകുന്നത്.

രഞ്ജിത്തിന്റെ മനോഹരമായ സ്‌ക്രിപ്റ്റും, മോഹൻലാലിൻറെ സ്വാഭാവികാഭിനയവും, മറ്റു അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ചേരുമ്പോൾ നല്ലൊരു ട്രീറ്റ് തന്നെ ഡ്രാമ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ഒരു തവണ കണ്ടിരിക്കാവുന്ന നല്ലൊരു ഫാമിലി ‘ഡ്രാമ’.

പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കാണാം….

Drama Malayalam movie review

More in Malayalam Movie Reviews

Trending

Recent

To Top