Malayalam Breaking News
പേർളി കല്യാണത്തിന് വിളിച്ചില്ലെന്ന് ദിയ,കൊച്ചിയിലുണ്ടായിട്ടും മോഹൻലാലുമെത്തിയില്ല !!!
പേർളി കല്യാണത്തിന് വിളിച്ചില്ലെന്ന് ദിയ,കൊച്ചിയിലുണ്ടായിട്ടും മോഹൻലാലുമെത്തിയില്ല !!!
പ്രേക്ഷകർ ഏറെ കാത്തിരുന്ന പേർളി ശ്രീനിഷ് വിവാഹം കഴിഞ്ഞു. നിരവധി താരങ്ങൾ പേർളിയുടെ വിവാഹത്തിനെത്തി.
മമ്മൂട്ടി, ടൊവിനോ, മിയ, പ്രിയാമണി,സിദ്ദിഖ്, അപര്‍ണ ബാലമുരളി, വിജയ് ബാബു, മംമ്ത മോഹന്‍ദാസ്, ഗാവിന്ദ് പത്മസൂര്യ, നീരജ് മാധവ്, സ്റ്റീഫന്‍ ദേവസി, സണ്ണി വെയ്നും ഭാര്യയുമുള്‍പ്പടെ നിരവധി പേരാണ് നവദമ്ബതികളെ ആശീര്‍വദിക്കാനായി എത്തിയത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമുള്ളവര് പങ്കെടുത്ത ചടങ്ങിനിടയിലെ ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു. മമ്മൂട്ടി വന്നപ്പോഴുള്ള പേളിയുടെ ആര്‍പ്പുവിളിയുടെ വീഡിയോയും വൈറലായിരുന്നു.
ബിഗ് ബോസില്‍ നിന്നും സാബു, ഹിമ, അരിസ്റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു പേളിഷ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. ഇതിനിടയിലാണ് വിവാഹത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് പോസ്റ്റുമായി ദിയ സനയെത്തിയത്.
പേളിയുടെ വിവാഹത്തിന്റരെ അതേ ദിവസമായിരുന്നു കൊച്ചിയില്‍ പ്രമുഖ ചാനലിന്റെ അവാര്‍ഡ് നിശ അരങ്ങേറിയത്. പ്രഥമ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനായി വന്‍താരനിരയാണ് എത്തിയത്. ഈ പരിപാടി കാരണമാണോ പലരും വരാതിരുന്നതെന്ന സംശയവുമായാണ് ആരാധകരെത്തിയിട്ടുള്ളത്. മമ്മൂട്ടിയും ടൊവിനോയും ഈ ചടങ്ങിലും പങ്കെടുത്തിരുന്നു. ഇവരുടെ വരവിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ബിഗ് ബോസില്‍ എലിമിനേഷന് വേണ്ടി എത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ ശ്രീനിയോടും പേളിയോടും വിവാഹത്തെക്കുറിച്ച് ചോദിച്ചത്. ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും ലാലേട്ടന് ഇരുവീട്ടുകാരോടും ഇതേക്കുറിച്ച് സംസാരിച്ച് സമ്മതം വാങ്ങണമെന്നുമാവശ്യപ്പെട്ട് ഇരുവരും എത്തിയിരുന്നു. ഉറപ്പായും താന്‍ അത് ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൊച്ചിയിലുണ്ടായിരുന്നുവെങ്കിലും മോഹന്‍ലാല്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.
സോഷ്യല്‍ മീഡിയയിലെങ്ങും പേളിഷ് തരംഗമാണ്. ഇവരുടെ വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വളരെ പെട്ടെന്നാണ് തരംഗമായി മാറിയത്. പേളിഷ് ആര്‍മി ഗ്രൂപ്പുകളും സജീവമാണ്. ബുധനാഴ്ച നടക്കുന്ന ചടങ്ങിലെ പ്രത്യേകതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. .
ഇരുവീട്ടുകാരുടെയും സമ്മതത്തോടെ മാത്രമേ വിവാഹം നടത്തൂവെന്ന് പേളിയും ശ്രിനിഷും തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. അവര്‍ സമ്മതിക്കുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടുന്നുണ്ടെന്നായിരുന്നു പേളി പറഞ്ഞത്. എല്ലാവിധ പ്രതിസന്ധികളേയും മറികടന്ന് വിവാഹത്തിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. പേളിയുടെ കുടുംബത്തിന്റെ ആഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകളാണ് നടത്തിയത്.
പേളിയുടെ കുടുംബത്തിന്റെ ആഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്. ശ്രീനിയുടെ കുടുംബത്തിന്റെ ആഘോഷം ബുധനാഴ്ചയാണ്. പാലക്കാട് വെച്ചാണ് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്തുന്നത്. ഇതിനായി എത്തുന്ന താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഗ്രൂപ്പുകളില്‍ സജീവമാണ്. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ച് വരികയാണ്.
diya sana facebook post about pearly wedding
