Malayalam
ഇദ്ദേഹം L360 യിൽ പാർട്ട് അല്ല, വെറുതെ അടിച്ചു ഇറക്കി വെറുതെ ടെൻഷൻ തരരുത്; തരുൺ മൂർത്തി
ഇദ്ദേഹം L360 യിൽ പാർട്ട് അല്ല, വെറുതെ അടിച്ചു ഇറക്കി വെറുതെ ടെൻഷൻ തരരുത്; തരുൺ മൂർത്തി
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സൂപ്പർതാരം സൂര്യയുടെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ സൂര്യയ്ര്ര് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് സംവിധായകൻ തരുൺ മൂത്തി പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. സൂര്യയ്ക്കുള്ള പിറന്നാൾ ആശംസയ്ക്കൊപ്പം ഒരു അഭ്യർഥനയും തരുൺ പറയുന്നുണ്ട്.
ഹാപ്പി ബെർത്ത്ഡേ സൂര്യാശിവകുമാർ സർ!
സ്കൂളിലും കോളേജലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാകുമ്പോൾ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച
Note : ഇദ്ദേഹം #L360 യിൽ പാർട്ട് അല്ല..!!! വെറുതെ അടിച്ചു ഇറക്കി വെറുതെ ടെൻഷൻ തരരുത് _ എന്നായിരുന്നു അദ്ദേഹം സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്.
അതേസമയം മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. L360 എന്ന് താത്കാലികമായി പേരുനൽകിയിരിക്കുന്ന ചിത്രത്തിൽ സൂര്യയുണ്ടെന്ന് പ്രചരിപ്പിച്ച് ടെൻഷൻ തരരുതെന്നാണ് അദ്ദേഹം തമാശയായി പറയുന്നത്. പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്കയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രമാണ് L360.
മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. 20 വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നുവെന്നതും കാത്തിരിപ്പിന് ആക്കം കൂട്ടുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കെ.ആർ സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥ. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. മോഹൻലാലിന്റെ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ ഏഴാമത്തെ ഷെഡ്യൂൾ ആണ് ഇപ്പോൾ ഗുജറാത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. എമ്പുരാന്റെ ഷൂട്ട് ഒക്ടോബറോടെ പൂർത്തിയാകുമെന്നാണ് വിവരം.