Malayalam Breaking News
“സൂര്യക്കൊപ്പമുള്ള ആ ചിത്രം എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു ” – നയൻതാര
“സൂര്യക്കൊപ്പമുള്ള ആ ചിത്രം എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു ” – നയൻതാര
By
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര . അര്പ്പണ മനോഭാവവും കഴിവും കൊണ്ട് അവർ കീഴടക്കിയ ഉയരങ്ങൾ ചെറുതല്ല. പുരുഷ അഭിനേതാക്കളെക്കാൾ പ്രതിഫലം വാങ്ങുന്ന നയൻതാര കരിയറിന്റെ തുടക്കത്തിൽ ഒരുപാട് അധികം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മസാല നടി എന്ന നിലയിൽ അമിത ശരീര പ്രദർശനവുമൊക്കെ ആയാണ് നയൻതാര . നിറഞ്ഞു നിന്നത് . ആ കാലത്തേ കുറിച്ച് മനസ് തുറക്കുകയാണ് നയൻതാര .
എന്നാൽ കഴിഞ്ഞുപോയ സിനിമാ ജീവിതത്തിൽ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
പരാജയപ്പെട്ട ഒരു ചിത്രത്തെ കുറിച്ചായിരുന്നില്ല നയൻതാരയുടെ വെളിപ്പെടുത്തൽ. തെന്നിന്ത്യയിൽ തന്നെ വമ്പൻ വിജയം സ്വന്തമാക്കിയ ഗജിനി എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറിലെ ഏറ്റവും മോശമായ തീരുമാനമെന്ന് നയൻതാര പറയുന്നു. ‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു.
കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു.’ നയൻതാര പറയുന്നു.
എന്നാൽ എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനി സൂര്യയ്ക്കും നായിക അസിനും കരിയറിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. മിസ്റ്റർ ലോക്കൽ, മിസ്റ്ററി ത്രില്ലർ കൊലയുതിർ കാലം, സൈ റാ നരസിംഹ റെഡ്‌ഡി, ലൗ ആക്ഷൻ ഡ്രാമ, ദളപതി 63, ദർബാർ തുടങ്ങി കൈനിറയെ ചിത്രങ്ങളാണ് നയൻസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
nayanthara about ghajini
