Connect with us

പ്ളീസ് ദ്രോഹിക്കരുത് !വിജയ് സേതുപതിക്കെതിരെ അവഞ്ചേഴ്‌സ് ആരാധകർ

Tamil

പ്ളീസ് ദ്രോഹിക്കരുത് !വിജയ് സേതുപതിക്കെതിരെ അവഞ്ചേഴ്‌സ് ആരാധകർ

പ്ളീസ് ദ്രോഹിക്കരുത് !വിജയ് സേതുപതിക്കെതിരെ അവഞ്ചേഴ്‌സ് ആരാധകർ

കഴിഞ്ഞ കുറെ നാളുകളായി അയണ്മാന് ശബ്ദം നൽകിയിരുന്ന ഡബ്ബിങ് ആര്ടിസ്റ്റിനെ മാറ്റിയാണ് ഇപ്പോൾ വിജയ് സേതുപതി അവഞ്ചേർസ് എൻഡ് ഗെയിമിന്റെ തമിഴ് പതിപ്പിൽ അയൺമാന് ശബ്ദം നകുന്നത്.എന്നാൽ അവഞ്ചേഴ്‌സ് ആരാധകർ ഈ നടപടിയിൽ നിരാശ ആണ് അറിയിച്ചത്.അത് മാത്രമല്ല ഇത് കാരണം ഏറെ ട്രോളുകൾക്കും വിദേയനാകുകയാണ് വിജയ് സേതുപതി .

വിജയ് സേതുപതിയുടെ ശബ്ദം ആസ്വാദനത്തെ ബാധിക്കുന്നുവെന്നും ഒട്ടും യോജിക്കുന്നില്ലെന്നുമാണ് മാർവൽ ആരാധകർ പറയുന്നത്. വിജയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ അവഞ്ചേർസ് എൻഡ് ഗെയിം ട്രെയിലറിന് താഴെയായി ആരാധകർ പ്രതിഷേധം തുടങ്ങി കഴിഞ്ഞു.

വിജയ് സേതുപതിയെ നീക്കിയില്ലെങ്കിൽ ചിത്രം കാണില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിനെതിരെയും ട്രോൾ ആക്രമണം ഉണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അവഞ്ചേർസ് ഇൻഫിനിറ്റി വാർ തമിഴ്പതിപ്പിൽ താരങ്ങളെ ആരെയും ഉപയോഗിച്ചിട്ടില്ലായിരുന്നു. മാത്രമല്ല ചിത്രത്തിന്റെ തമിഴ് ടീസർ ട്രെയിലറിന് ആകെ ലഭിച്ച ഡിസ്‌ലൈക്സ് 456.


എന്നാൽ വിജയ് സേതുപതിയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ എൻഡ് ഗെയിം ട്രെയിലറിന് 12000 ഡിസ്‌ലൈക്സ് ആണ് ലഭിച്ചിരിക്കുന്നത്.

സംവിധായകൻ എ. ആർ. മുരുഗദോസ് തമിഴ് പതിപ്പിന് സംഭാഷണം എഴുതുമ്പോൾ നടി ആൻഡ്രിയ ജെറമിയ ആണ് ബ്ലാക് വിഡോയ്ക്ക് ശബ്ദം നൽകുന്നത്.ഏപ്രിൽ 26 നു പുറത്തിറങ്ങുന്ന ചിത്രത്തിന്റെ എ ആർ റഹ്മാൻ ഒരുക്കിയ അവഞ്ചേഴ്‌സ് ആന്തം നേരത്തെ തന്നെ പുറത്തു ഇറങ്ങിയിരുന്നു .

dissapointed in vijay sethupathy’s voice for iron man

More in Tamil

Trending

Recent

To Top