Tamil
പ്രഭുദേവയ്ക്ക് ഒരു അഡാർ പിറന്നാൾ സമ്മാനവുമായി കൊറിയോഗ്രാഫര്‍ ഗണേഷ് കുമാര്‍- വീഡിയോ കാണാം
പ്രഭുദേവയ്ക്ക് ഒരു അഡാർ പിറന്നാൾ സമ്മാനവുമായി കൊറിയോഗ്രാഫര്‍ ഗണേഷ് കുമാര്‍- വീഡിയോ കാണാം
അന്നും ഇന്നും ഒരുപോലെ ഡാൻസ് ചെയ്‌ത് പ്രായത്തെ വെല്ലുവിളിക്കുന്ന അത്ഭുത പ്രതിഭ ആണ് പ്രഭുദേവ.എന്നും ആരാധകർക്ക് ആവേശമാണ് പ്രഭുദേവയുടെ ഡാൻസ് .
ഇപ്പോള്‍ ഈ അവേശവുമായി പ്രശസ്ത കൊറിയോഗ്രാഫര്‍ ഗണേഷ് കുമാര്‍ കാതലനി’ലെ ‘ഊര്‍വശി ഊര്‍വശി’ എന്ന ഗാനവും അതിലെ പ്രഭുദേവയുടെ ചുവടും അതേപോലെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ്. പ്രഭുദേവയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒരുക്കിയ ഈ വീഡിയോ
ഗണേഷ് കുമാര്‍ ‘ഊര്‍വശി ഊര്‍വശി’ എന്ന ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത് പ്രഭുദേവയുടെ അതേ ചുവടുകളും പശ്ചാത്തലവുമാണ് ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയില്‍ ചില ഇടങ്ങളില്‍ പ്രഭുദേവ തന്നെയാണെന്ന് തോന്നുവിധമാണ്.
1994 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രഭുദേവയും വടിവേലുവും ചേര്‍ന്ന് ബസ്സിനുള്ളിലും പുറത്തുമെല്ലാം നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇത്.വൈരമുത്തുവിന്റേതായിരുന്നു ഉർവശി ഉർവശി ഏന് തുടങ്ങുന്ന വരികൾക്കു എ ആർ റഹ്‌മാൻ ആണ് സംഗീതം നൽകിയത് .സുരേഷ് പീറ്റേഴ്‌സും ഷാഹുല്‍ ഹമീദും ചേര്‍ന്നാണു എ ആർ റഹ്‌മാനോപ്പം ഗാനം ആലപിച്ചത് .
a tribute to prabhudeva by choreographer ganeshkumar
