Connect with us

ആ സൽമാൻ ഖാൻ ചിത്രം നഷ്ടമാക്കിയത് 6 മാസത്തെ ഓർമ്മകൾ ! – വെളിപ്പെടുത്തി ദിഷ പട്ടാണി

Bollywood

ആ സൽമാൻ ഖാൻ ചിത്രം നഷ്ടമാക്കിയത് 6 മാസത്തെ ഓർമ്മകൾ ! – വെളിപ്പെടുത്തി ദിഷ പട്ടാണി

ആ സൽമാൻ ഖാൻ ചിത്രം നഷ്ടമാക്കിയത് 6 മാസത്തെ ഓർമ്മകൾ ! – വെളിപ്പെടുത്തി ദിഷ പട്ടാണി

ഡയറി മിൽക്കിന്റെ പരസ്യത്തിലൂടെയാണ് ദിഷാ പട്ടാണിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് . പിന്നീട് ബോളിവുഡിലെ മുൻ നിരയിലേക്ക് താരം എത്തി .ഫിറ്റ്‌ന്‌സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് താരം. ഇത് കൂടാതെ ജിംനാസ്റ്റിക്‌സിലും താരം മികവ് തെളിയിച്ചിട്ടുണ്ട്.

അടുത്തിടെ തന്റെ ജീവിതത്തില്‍ സംഭവിച്ച അപകടത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

സല്‍മാന്‍ഖാനൊപ്പം അഭിനയിച്ച ഭാരത് എന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് താരത്തിന് അപകടം സംഭവിച്ചിരുന്നു. ഒരിക്കല്‍ പരിശീലനത്തിനിടെ തന്റെ തല സിമന്റ് തറയില്‍ ഇടിച്ചിരുന്നുവെന്നും അതിനു ശേഷം ആറുമാസത്തേക്ക് തനിക്ക് ഓര്‍മ നഷ്ടപ്പെട്ടിരുന്നുവെന്നും ദിഷ പറഞ്ഞു. ” ഒന്നിനെക്കുറിച്ചും ഓര്‍ത്തെടുക്കാനാവാതെ ജീവിതത്തിലെ ആറുമാസമാണ് എനിക്ക് നഷ്ടമായത്. പക്ഷേ അപ്പോഴും വ്യായാമത്തോടും മാര്‍ഷ്യല്‍ ആര്‍ട്സിനോടുമുള്ള മനോഭാവത്തില്‍ മാറ്റമൊന്നും വന്നില്ല. ഇത്തരം കാര്യങ്ങളൊക്കെയുണ്ടാകുമ്പോള്‍ എല്ലുകള്‍ക്ക് ഒടിവു സംഭവിക്കുന്നതൊക്കെ സാധാരണ കാര്യമാണ്.

ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജിംനാസ്റ്റിക്സും മാര്‍ഷ്യല്‍ ആര്‍ട്സും പരിശീലിക്കാറുണ്ട്. മാര്‍ഷ്യല്‍ ആര്‍ട്സ് കുറച്ചു കൂടി എളുപ്പമാണ്. ജിംനാസ്റ്റിക്സിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അതിന് സ്ഥിരതയും ധൈര്യവും ഒരുപോലെ ആവശ്യമാണ്. എന്നെ ഞാനാക്കിയതിന് അത് വഹിച്ച പങ്ക് വലുതാണ്. നിങ്ങളിത് ദിവസവും പരിശീലിക്കുകയാണെങ്കില്‍ ഇതില്‍ നിങ്ങള്‍ എന്തെങ്കിലുമായിത്തീരുമ്പോഴേക്കും നിങ്ങളുടെ മുട്ടുകള്‍ക്ക് പരുക്കും എല്ലുകള്‍ക്ക് ഒടിവും സംഭവിച്ചിരിക്കും”. – ദിഷ പറയുന്നു

disha patani about bharath movie incident

More in Bollywood

Trending

Recent

To Top