Malayalam
കോാവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ചു; ടൈഗര്‍ ഷ്റോഫിനും ദിഷ പഠാണിയ്ക്കുമെതിരെ കേസെടുത്ത് മുംബൈ പോലീസ്
കോാവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ചു; ടൈഗര്‍ ഷ്റോഫിനും ദിഷ പഠാണിയ്ക്കുമെതിരെ കേസെടുത്ത് മുംബൈ പോലീസ്
കോാവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടന്‍ ടൈഗര്‍ ഷ്റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരെ കേസ്. മുംബൈ പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. താരങ്ങളുടെ പേര് പരാമര്‍ശിക്കാതെ മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം കറങ്ങിനടന്നതിനാണ് കേസ്. കോവിഡ് സാഹചര്യത്തില്‍ ഉച്ച കഴിഞ്ഞ് ഇവിടെ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഇരുവരും ലംഘിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് സിയാന്‍ നിറത്തിലെ ബിക്കിനി ധരിച്ചുള്ള നടി ദിഷ പഠാനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നത്. ഹോട്ട്-ഗ്ലാമറസ് ചിത്രം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
നടന്‍ ടൈഗര്‍ ഷ്റോഫ് ചിത്രം ലൈക്ക് ചെയ്തതാണ് ആരാധകര്‍ ശ്രദ്ധിച്ചിരുന്നത്. ടൈഗറും ദിഷയും പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നതിനിടെയാണ് താരം നടിയുടെ ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്. ടൈഗറിന്റെ സഹോദരി കൃഷ്ണയാകട്ടെ ദിഷ പ്രചോദനം ആണെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.
നേരത്തെയും മാലിദ്വീപിലെ ബീച്ച് വെക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ദിഷ പുറത്തുവിട്ടിരുന്നു. റെഡ് ബിക്കിനിയില്‍ കടല്‍തീരത്ത് സമയം ചിലവിടുന്ന ചിത്രമായിരുന്നു ഇത്. നാല് വര്‍ഷത്തോളമായി ടൈഗര്‍-ദിഷ പ്രണയം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇതുവരെ ഇരുവരും ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.