Bollywood
കറുപ്പില്‍ അതീവ ഗ്ലാമറസായി ദിഷ പഠാനി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ,ആഞ്ജലീന ജോളിയാണ് തന്റെ റോള്‍ മോഡലെന്ന് താരം..
കറുപ്പില്‍ അതീവ ഗ്ലാമറസായി ദിഷ പഠാനി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ,ആഞ്ജലീന ജോളിയാണ് തന്റെ റോള്‍ മോഡലെന്ന് താരം..
ബോളിവുഡ് അടക്കിവാഴുന്ന താരസുന്ദരിമാരിൽ ഏവരെയും കിടപിടിക്കുന്ന ഗ്ലാമറസ് താരമാണ് ദിഷ പഠാനി. അതോടൊപ്പം തന്നെ തരാം ഗ്ലാമറസ് വേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതോടൊപ്പം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അങ്ങനെ ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ ദിഷ നിരവധി ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്കൊണ്ട് രംഗത്ത് എത്തുന്നതും പതിവ് കാഴ്ച തന്നെയാണ്. എന്നാൽ ഇപ്പോൾ താരം കറുത്ത ഗൗണിൽ അതീവ ഗ്ലാമറസ് ആയി എത്തിയിരിക്കുകയാണ്. ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
റെഡ് ബിക്കിനിയില്‍ കടല്‍ക്കരയില്‍ നില്‍ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകശ്രദ്ധ നേടിയിരുന്നു. എന്തായാലും ആരാധകരുടെ നെഞ്ചിടിപ്പുകൾ കൂട്ടുകയാണ് ചിത്രങ്ങളെല്ലാം.
താരത്തിന്റേതായി ഇപ്പോൾ പുറത്ത് വരാനിരിക്കുന്ന മലംഗ് എന്ന ച്ത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ ഏവരും. ആദിത്യ റോയി കപൂറും ദിഷ പഠാനിയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്
അനില്‍ കപൂറും കുണാല്‍ കേമുവും വളരെ പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നതും ഏറെ ശ്രേദ്ധയമാകുന്നുണ്ട്. എന്നാൽ ഇതിനോടൊപ്പം തന്നെ താര പ്രതികരണവും ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. തന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഹോളിവുഡ് താരം ആഞ്ജലീന ജോളിയെയാണ് മാതൃകയാക്കിയതെന്ന് ദിഷ പറയുകയുണ്ടായി. എന്നാൽ മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രത്തില്‍ തന്‍റേത് ഗ്രേ ഷെയ്ഡുള്ള കഥാപാത്രമാണെന്ന് ദിഷ പറയുന്നത് തന്നെ. അതോടൊപ്പം തന്നെ തന്നോട് കഥ മലംഗിന്റെ പറഞ്ഞ് തുടങ്ങി അഞ്ചാം മിനുറ്റില്‍ തന്നെ താന്‍ ഓക്കെ പറയുകയായിരുന്നുവെന്നും ദിഷ പറയുകയുണ്ടായി.
വളരെ ആവേശം തോന്നിപ്പിക്കുന്ന കഥാപാത്രത്തെയാണ് ദിഷ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. “അഞ്ച് മിനിറ്റിനുള്ളില്‍ ഞാന്‍ യെസ് പറഞ്ഞു. കാരണം, വളരെ അപൂര്‍വ്വമായി മാത്രമെ നടിമാര്‍ക്ക് ഗ്രേ റോളുകള്‍ കിട്ടികയുള്ളു” എന്നും ദിഷ പറയുകയുണ്ടായി. അതേസമയം ഞാന്‍ അവസരം നഷ്ടപ്പെടുത്താന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നും തനിക്ക് വില്ലന്‍ കഥാപാത്രങ്ങള്‍ ഇഷ്ടമാണ് എന്നും ദിഷ പറയുകയുണ്ടായി. അതോടൊപ്പം തന്നെ തനിക്ക് ബാഡികളെ ഇഷ്ടമാണ് എന്നും ആയതിനാൽ തന്നെ ആഞ്ജലീന ജോളിയാണ് ഇക്കാര്യത്തില്‍ എന്‍റെ റോള്‍ മോഡല്‍ എന്നും വെളിപ്പെടുത്തുകയാണ് താരം.”ഞാന്‍ അവരെയാണ് മാതൃകയാക്കുന്നത്. ലോകത്തെ ഏറ്റവും സെക്സിയായ വില്ലന്‍ അവരാണ്. അവരുടെ സിനിമകളില്‍ നിന്നും ഞാനിത്തിരി എടുത്തിട്ടുണ്ട്” എന്നും ദിഷ കൂട്ടിച്ചേര്‍ത്തു.
ഇതിനോടകം തന്നെ മലംഗിന്‍റെ ടീസറിനും പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് പ്രേക്ക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയിൽ ആദിത്യ റോയി കപൂറും ദിഷയും തമ്മിലുള്ള കെമിസ്ട്രിയാണ് പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. ദിശയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നതോടൊപ്പം തന്നെ കൂടുതൽ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്
Disha Patani
