Bollywood
ഒരിടവേളക്ക് ശേഷം ബോളിവുഡിൽ തരംഗമാവാൻ ബാബു ആന്റണി !
ഒരിടവേളക്ക് ശേഷം ബോളിവുഡിൽ തരംഗമാവാൻ ബാബു ആന്റണി !
By
മലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ബാബു ആന്റണി പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു.എങ്ങനെ ആയാലും മലയാള സിനിമാലോകത്ത് ഇദ്ദേഹത്തിന് എന്നും വലിയൊരു സ്ഥാനം തന്നെയാണ് എന്നും വഹിക്കുന്നത്.വില്ലൻ കഥാപാത്രവും നായക കഥാപാത്രവും ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ് . ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ബാബു ആന്റണിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത് .
നടന്‍ ബാബു ആന്റണി ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അദ്ദേഹം വേഷമിടുന്നത്. ഒരു പ്രധാനവേഷമായിരിക്കും താന്‍ കൈകാര്യം ചെയ്യുക എന്ന് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമയുടെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്. 1988 ല്‍ പുറത്തിറങ്ങിയ ഹത്യ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ പുറത്തിറങ്ങിയ എക് ദിവാനാ ഥാ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. തമിഴ് പതിപ്പിലും അദ്ദേഹം തന്നെയാണ് ആ കഥാപാത്രത്തെ കൈകാര്യം ചെയ്തത്.
കോട്ടയം ജില്ലയിലെ പൊൻകുന്നം എന്ന പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലൻ വേഷങ്ങളെ തന്റേതായ ഒരു ശൈലിയിൽ അനശ്വരമാക്കിയിരുന്നു. വൈശാലി, സായാഹ്നം, അപരാഹ്നം എന്നിവ പ്രധാന ചിത്രങ്ങളാണ്.യഥാത്ഥ ജീവിതത്തിൽ അദ്ദേഹം ഷോട്ടോക്കാൻ കരാട്ടെയിൽ 5th ഡാൻ ബ്ലാക് ബെൽറ്റ് ആണ്.
Babu Antony to act in Bollywood movie Akshay kumar, power star