Malayalam Breaking News
ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രമെത്തുന്നു; സസ്പെൻസ് പുറത്തു വിട്ട് ദിനേശ് പണിക്കർ!
ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രമെത്തുന്നു; സസ്പെൻസ് പുറത്തു വിട്ട് ദിനേശ് പണിക്കർ!
മലയാള മലയാള സിനിമയുടെ മോഹൻലാൽ നായകനായി സിബിമലയിൽ സംവിധാനം ചെയിത സൂപ്പർ ഹിറ്റ് ചിത്രമാണ് കിരീടം.1989 ൽ ഇറങ്ങിയ ഈ ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട്ട സിനിമകളിലൊന്നാണ്. കിരീടം സിനിമ നിർമ്മിച്ച് കൊണ്ട് മലയാള സിനിമയിലെത്തിയ നടനും നിര്‍മാതാവുമാണ് ദിനേശ് പണിക്കർ. ജോഷ്വായാണ് ദിനേശ് പണിക്കരുടെ റിലീസിനൊരുങ്ങുന്നു സിനിമ
മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രത്യക അഭിമുഖത്തിൽ ജോഷ്വയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ഈ മാസം 28 ന് പുറത്തിറങ്ങുന്ന ജോഷ്വയിൽ മലയാളത്തിലെ നിരവധി മുൻനിര താരങ്ങളും അണിനിരക്കുന്നു.
ജോഷ്വാ എന്ന ചിത്രത്തിന് ശേഷം കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാറിനൊപാപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും പങ്കുവെച്ചു.”അദ്ദേഹത്തിന്റെ തിരിച്ചു വരവിൽ ഒരുമിച്ചഭിനയിക്കാൻ ആദ്യം ഭാഗ്യം കിട്ടിയതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു,കൂടാതെ ഞാൻ നിർമിച്ച 9 സിനിമകളിലും 6 സിനിമകാലിലും അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് അമ്പിളി ചേട്ടൻ.പക്ഷേ ഞാൻ മുൻപ് കണ്ട അമ്പിളി ചേട്ടനും ശേഷം അഭിനയിക്കാൻ മുന്നിൽ വന്ന രീതിയും കാണുമ്പോൾ വിഷമമുണ്ട്. അത്രയും ആക്ടിവായിരുന്ന,സ്നേഹമുള്ള ജഗതി ശ്രീകുമാർ ഇന്ന് ഒരു കസേരയിൽ ഒതുങ്ങി കൂടി വിഷമമുണ്ടെന്നും “പണിക്കർ പറയുന്നു”.
dinesh panikkar
