Connect with us

അഭിനയം നിർത്തി ഇപ്പോൾ മീൻ കച്ചവടമാണ് പണിയെന്ന് ഭീമൻ രഘു

Malayalam

അഭിനയം നിർത്തി ഇപ്പോൾ മീൻ കച്ചവടമാണ് പണിയെന്ന് ഭീമൻ രഘു

അഭിനയം നിർത്തി ഇപ്പോൾ മീൻ കച്ചവടമാണ് പണിയെന്ന് ഭീമൻ രഘു

ഒരു കാലത്ത് സീരിയൽ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടനായിരുന്നു ദിനേശ് പണിക്കര്‍. നടനായും നിര്‍മ്മാതാവായും തന്റേതായ സ്ഥാനം താരം നേടിയെടുത്തിരുന്നു. പല സിനിമകളും പരാജയപ്പെട്ടപ്പോൾ തന്റെ അവസ്ഥ കണ്ട് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഫ്രീയായി വന്ന് അഭിനയിച്ചിട്ടുണ്ടെന്ന് ദിനേശ് പണിക്കർ വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു. ഇപ്പോഴിത നടൻ ഭീമൻ‌ രഘുവിനൊപ്പമുള്ള ഒരു അനുഭവം തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. പരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോൾ സീരിയലുകളുടെ സ്ഥിരം പ്രേക്ഷകർ സ്നേഹം പ്രകടിപ്പിക്കാൻ എത്താറുണ്ട്. അവരിൽ കൂടുതലും പ്രായമുള്ളവരും കുട്ടികളുമാണ്. അത്തരത്തിൽ മൂന്ന്, നാല് വർഷം മുമ്പ് ചന്ദനമഴ സീരിയൽ ക്ലൈമാക്സിനോട് അടുത്ത് നിൽക്കുന്ന സമയത്ത് എന്റെ ഒരു കൂട്ടുകാരന്റെ മകളുടെ കല്യാണം കൂടാൻ തിരുവനന്തപുരത്ത് പോയി. ഓഡിറ്റോറിയത്തിലേക്ക് കയറി ചെന്നപ്പോൾ തന്നെ വലിയ സ്വീകരണം ലഭിച്ചു.

ചിലർ വന്ന് സംസാരിക്കുകയും എഴുന്നേറ്റ് നിന്ന് സ്നേഹം പ്രകടിപ്പിക്കുകയുമെല്ലാം ചെയ്തു. അങ്ങനെ നടന്ന് നിശ്ചയിച്ച സ്ഥാനത്ത് ഇരിക്കാനായി പോകവെ ഒരു വയസായ സ്ത്രീ ചാടി എഴുന്നേറ്റ് എന്റെ അടുത്ത് വന്ന് കൈയ്യിൽ കയറി പിടിച്ച് എന്നോടുള്ള സ്നേഹ പ്രകടനം നടത്തി. അത് സ്വീകരിച്ച ശേഷം ഞാൻ പോയി എനിക്ക് നൽകിയിട്ടുള്ള സ്ഥലത്ത് ഇരുന്നു.

അന്ന് കല്യാണത്തിൽ പങ്കെടുക്കാൻ വന്നവരിൽ ഏറെയും പേർ എനിക്ക് പരിചയമുള്ളവരാണ്. ഞാൻ ചുറ്റും നോക്കിയപ്പോൾ എനിക്ക് തൊട്ട് പിന്നിൽ നടൻ ഭീമൻ രഘു ഇരിക്കുന്നത് കണ്ടു. ഞങ്ങൾ‌ തമ്മിൽ നല്ല പരിചയമുണ്ട്. ഞങ്ങൾ സംസാരിച്ച് സ്നേഹം പുതുക്കി കൊണ്ടിരുന്നപ്പോൾ നേരത്തെ കണ്ട് വർത്തമാനം പറഞ്ഞ വയസായ സ്ത്രീ ഞാൻ ഇരിക്കുന്നിടത്തേക്ക് വന്ന് എന്നേയും എന്റെ സീരിയലുകളേയും അഭിനയത്തേയും പുകഴ്ത്താൽ തുടങ്ങി. കുറെ കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒരു ചമ്മൽ വരാൻ തുടങ്ങി. കാരണം ഈ സ്ത്രീ പറയുന്നത് എനിക്ക് ചുറ്റും ഇരിക്കുന്നവരെല്ലാം ശ്രദ്ധിക്കുകയാണ്. ആ സ്ത്രീയുടെ ശ്രദ്ധ എന്നിൽ നിന്നും മാറ്റാൻ ഞാൻ ഭീമൻ രഘുവിനെ കാണിച്ച് പരിചയപ്പെടുത്തി കൊടുത്തു. എന്നാൽ ആ സ്ത്രീക്ക് ഭീമൻ രഘുവിനെ പരിചയമുണ്ടായിരുന്നില്ല. ഭീമൻ രഘു ചേട്ടനെ അറിയില്ലേയെന്ന് ഞാൻ‌ ചോദിച്ചപ്പോൾ ആരാണ് മോനെ മനസിലായില്ലെന്ന് ആ സ്ത്രീ പറഞ്ഞു. സ്ത്രീയുടെ മറുപടി കേട്ട് രഘുവിനും എനിക്കും എന്തോപോലെയായി. കാരണം വർഷങ്ങളായി സിനിമയിലുള്ള ആളല്ലെ അദ്ദേഹം. ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് റെക്കഗനേഷൻ വളരെ പ്രധാനപ്പെട്ടതാണല്ലോ. രഘു ചേട്ടന് വല്ലാതെയായിയെന്ന് മനസിലായതോടെ ആ സ്ത്രീയെ ഞാൻ എങ്ങനെ ഒക്കയോ പറഞ്ഞ് ഒഴിവാക്കി വിട്ടു. പിന്നെ തിരികെ പോയി ഭീമൻ രഘുവിനെ കുറിച്ച് മനസിലാക്കി ആ സ്ത്രീ വീണ്ടും വന്നു സംസാരിക്കാൻ.

രഘുവിന്റെ കൈയ്യിൽ പിടിച്ച് സിനിമ കാണുന്നത് കുറവായതുകൊണ്ടാണ് മനസിലാകാതെ പോയത് എന്നൊക്കെ പറഞ്ഞു. ഉടൻ ആ സ്ത്രീ ചോദിച്ചു ഇപ്പോൾ എന്താണ് രഘു ചെയ്യുന്നതെന്ന്…. മസിൽ പിടിച്ചിരുന്ന രഘു ഉടൻ തന്നെ മറുപടി നൽകി ഞാൻ ഇപ്പോൾ‌ ഒന്നും ചെയ്യുന്നില്ല…. അഭിനയം നിർത്തി ഇപ്പോൾ മീൻ കച്ചവടമാണ് പണിയെന്ന് സ്വൽപം ഗൗരവത്തിൽ പറഞ്ഞു. ഇൻസൾ‌ട്ടഡായി ഇരിക്കുന്നത് കൊണ്ടാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. ഇപ്പോഴും രഘുവിനെ കാണുമ്പോൾ ഈ സംഭവം ഞങ്ങൾ‌ സംസാരിക്കാറുണ്ടെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ ദിനേശ് പണിക്കർ പറയുന്നു. എന്റെ മാനസപുത്രി, ഹരിചന്ദനം, മകൾ, ചന്ദന മഴ തുടങ്ങിയ ഹിറ്റ് സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top