Malayalam
ഈ സംഭവങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ ദിലീപ് ഇന്ന് മലയാളം സിനിമ ലോകം ഭരിച്ചേനേ, നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ
ഈ സംഭവങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ ദിലീപ് ഇന്ന് മലയാളം സിനിമ ലോകം ഭരിച്ചേനേ, നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി വിവാദങ്ങളിലൂടെ താരത്തിന് കടന്നുപോകേണ്ടി വന്നുവെങ്കിലും ദിലീപെന്ന നടനെ സ്‌നേഹിക്കുന്നവർ നിരവധിയാണ്.
ഇപ്പോഴിതാ നടൻ ദിലീപുമായുണ്ടായ പ്രശ്നത്തിൽ താൻ ജയിലിൽ കിടുന്നുവെന്ന പ്രചരണം തെറ്റാണെന്ന് നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ. 22 വർഷം മുമ്പ് നടന്ന സംഭവം വീണ്ടും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. യഥാർത്ഥത്തിൽ അന്ന് താൻ ജയിലിന്റെ വാതിൽക്കൽ വരെ എത്തിയിരുന്നു. എന്നാൽ ചെറിയൊരു അസുഖം വന്നതോടെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതിനാൽ ജയിലിന് അകത്ത് കഴിയേണ്ട യോഗം ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.
ദിലീപിനേയും എന്നേയും ബന്ധപ്പെടുത്തി പലവിധ കഥകളും പടച്ച് വിട്ടിട്ടുണ്ട്. ദിനേശ് പണിക്കർ ജയിലിൽ കിടന്നപ്പോൾ 47 എന്ന നമ്പറാണ് കൊടുത്തത്. അതേ നമ്പർ തന്നെയാണ് ദിലീപിന് ലഭിച്ചത്, മാത്രമല്ല അന്ന് ദിനേശ് പണിക്കർ കിടന്ന സെല്ലിലാണ് ദിലീപ് കഴിഞ്ഞതെന്നും ചിലർ കാര്യമായി പറഞ്ഞു. അതൊക്കെ ഇല്ലാക്കഥകളാണ്. അന്ന് എനിക്ക് അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടായപ്പോഴും അതിന് കാരണക്കായവരോട് ഇതേ രീതിയിൽ പ്രതികാരം ചെയ്യണമെന്ന് തോന്നിയിട്ടില്ല.
അത്തരം നന്മകൾ മനസ്സിൽ കരുതുന്നത് കൊണ്ടായിരിക്കാം അങ്ങനെ തോന്നാതിരുന്നത്. വിഷമമുണ്ടായി എന്നുള്ളത് സത്യമാണെങ്കിലും ഞാൻ ഒരിക്കലും പ്രാകിയിട്ടില്ല. അദ്ദേഹത്തിന്റെ അന്നത്തെ മാനസികാവസ്ഥയിലായിരിക്കാം അങ്ങനെ ചെയ്തത്. ദിലീപ് ചെയ്തത് തെറ്റായിട്ടാണ് അന്ന് എനിക്ക് തോന്നിയത്. ഇന്ന് ഞാനും അദ്ദേഹവും അടുത്ത സുഹൃത്തുക്കളാണ്. ഡിപ്ലോമസിയുടെ കാര്യം പറയുകയാണെങ്കിൽ അക്കാര്യത്തിൽ ജയറാമിന്റെ അച്ഛനായിട്ട് വരും ദിലീപ്. ഡിപ്ലോമസിയുടെ കാര്യത്തിൽ ഇന്ന് ദിലീപിനെ വെല്ലാൻ മലയാളം സിനിമയിൽ വേറെ ആരും ഇല്ല.
ആരേയും പിണക്കാതെ നല്ല രീതിയിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. അതിന് ഇടയിൽ കഷ്ടകാലത്തിനാണ് ഈ കേസൊക്കെ വന്നതെന്നുമാണ് ദിനേശ് പണിക്കർ പറയുന്നത്. എന്റെ കേസ് തന്നെ ദിലീപിന് ഒരു തരത്തിൽ കഷ്ടകാലമായിരുന്നു. ഇത്തരം സംഭവങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ ദിലീപ് ഇന്ന് മലയാളം സിനിമ ലോകം ഭരിച്ചേനെ എന്നകാര്യത്തിൽ സംശയമില്ല.
ഒരുഘട്ടത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരേക്കാളും മുകളിലേക്ക് ദിലീപ് എത്തിയിരുന്നു. അത്രയും മാർക്കറ്റ് വാല്യൂ അദ്ദേഹത്തിന് വന്നു. എന്നാൽ എവിടെയൊക്കെയോ എന്തെക്കൊയോ സംഭവിച്ചു. അന്ന് കേസ് കൊടുത്തെങ്കിലും ഇതേ ദിലീപ് തന്നെ എനിക്ക് അവസരങ്ങൾ തന്നിട്ടുണ്ട്. കാര്യസ്ഥൻ, വെൽക്കം ടു സെൻട്രൽ ജയിൽ, റിങ് മാസ്റ്റർ, വില്ലാളിവീരൻ, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
റിങ് മാസ്റ്ററിലേത് ഏറ്റവും മികച്ച വേഷമായിരുന്നു. ബാലൻ വക്കീലിലെ മന്ത്രിയുടെ വേഷം ഞാൻ തന്നെ ചെയ്യണമെന്ന് ദിലീപ് പറയുകയായിരുന്നു. മികച്ച രീതിയിലുള്ള സുഹൃദ് ബന്ധം ഇപ്പോഴും പുലർത്തുന്നു. സാധാമിമിക്രി ആർട്ടിസിറ്റായ ഗോപാലകൃഷ്ണനിൽ നിന്നും ദിലീപ് എന്ന നടനായി മാറിയതും അവിടെ നിന്നും ഒരു പക്കാ ബിസിനസുകാരനുമായും മാറണമെങ്കിൽ സാധാരണക്കാരനെക്കൊണ്ട് സാധിക്കില്ല. ഒന്നോ രണ്ടോ ബിസിനസ് ചെയ്തപ്പോൾ തന്നെ വെള്ളം കുടിച്ച വ്യക്തിയാണ് ഞാൻ. അതിനുള്ള മിടുക്ക് പുള്ളിക്കുണ്ടെന്നും ദിനേശ് പണിക്കർ കൂട്ടിച്ചേർക്കുന്നു.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)