Connect with us

മഞ്ജുവിനെ വിസ്തരിച്ചത് അഞ്ചു മണിക്കൂർ കോടതിയിൽ നാടകീയ രംഗങ്ങൾ..

Malayalam Breaking News

മഞ്ജുവിനെ വിസ്തരിച്ചത് അഞ്ചു മണിക്കൂർ കോടതിയിൽ നാടകീയ രംഗങ്ങൾ..

മഞ്ജുവിനെ വിസ്തരിച്ചത് അഞ്ചു മണിക്കൂർ കോടതിയിൽ നാടകീയ രംഗങ്ങൾ..

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ പ്രതിഭാഗം വക്കീല്‍ ക്രോസ് എക്‌സാമിന്‍ ചെയ്തത് അഞ്ചു മണിക്കൂറോളം. കേസിലെ നിര്‍ണായക സാക്ഷിയാണ് മഞ്ജു വാര്യര്‍. നടന്‍ സിദ്ധിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്താൻ സാധിച്ചില്ല. രാവിലെ പതിനൊന്നു മണിക്കു തുടങ്ങിയ മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറര വരെ നീണ്ടതോടെയാണ് ഇവരെ വിസ്തരിക്കാൻ കഴിയാതെ പോയത്

കേസില്‍ സാക്ഷികളായ നടന്‍ കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. ഇപ്പോളിതാ വിസ്താരത്തിനായി സംയുക്ത വർമ്മ കോടതിയിലെത്തി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത്. ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കും.

കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയ്ക്കു തന്നെ വിസ്താരത്തിനായി പതിനൊന്നാം സാക്ഷിയായ മഞ്ജു കോടതിയില്‍ എത്തിയിരുന്നു. മുന്‍ ഭര്‍ത്താവും എട്ടാം പ്രതിയുമായ നടന്‍ ദിലീപ് 10.50നാണ് പ്രത്യേക കോടതിയില്‍ എത്തിയത്. 11.05ന് കോടതി നടപടികള്‍ തുടങ്ങി. പ്രോസിക്യൂഷന്‍ വിസ്താരം ഒന്നര മണിക്കൂറാണ് നീണ്ടത്. തുടര്‍ന്നു ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍ പിള്ളയുടെ എതിര്‍ വിസ്താരം ആരംഭിച്ചു. 12.30ന് തുടങ്ങിയ ക്രോസ് എക്‌സാമിനേഷന്‍ ആറര വരെ നീണ്ടു. ഇടയ്ക്ക് ഒരു മണിക്കൂര്‍ ഉച്ചഭക്ഷണ ഇടവേള. മഞ്ജുവിന്റെ ക്രോസ് എക്‌സാമിനേഷന്‍ നീളുമ്ബോള്‍ 12ഉം 13ഉം സാക്ഷികളായ സിദ്ധിഖും ബിന്ദു പണിക്കരും കോടതിയില്‍ കാത്തുനില്‍ക്കുകയായിരുന്നു. അഞ്ചര വരെ കാത്തുനിന്ന ഇവരെ കോടതി പോവാന്‍ അനുവദിച്ചു. ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടിയ അതേ കോടതിയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഇന്ന് വീണ്ടുമെത്തിയതെന്ന യാദൃശ്ചികതയുമുണ്ട്.ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് സാധൂകരിക്കുന്നതില്‍ നിര്‍ണായകമാണ് മഞ്ജുവിന്റെ മൊഴി.

കേസിന്‍റെ ജാമ്യാപേക്ഷയിലും തുടര്‍ഘട്ടങ്ങളിലും ദിലീപിന്‍റെ ആരോപണം പ്രധാനമായും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ആയിരുന്നു. മൊഴി നല്‍കുന്നവരെ, ദിലീപിന്‍റെ അഭിഭാഷകന്‍ അടക്കമുള്ള പ്രതിഭാഗ അഭിഭാഷകര്‍ക്ക് ക്രോസ് വിസ്താരം ചെയ്യാനും അവസരമുണ്ട്. കേസിലെ വാദിയായ നടിയുമായും പ്രതിയായ ദിലീപുമായും ഒരേ പോലെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധവും പരിചയവും ഉള്ളവരാണ് മൊഴി കൊടുക്കാനെത്തുന്ന താരങ്ങള്‍. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സൗഹൃദവും പിന്നീടുണ്ടായ അകല്‍ച്ചയും നേരിട്ട് അറിയാവുന്നവരാണ് സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ ദാസ്, ബിന്ദു പണിക്കര്‍ ,റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതും ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ്. ആദ്യം പള്‍സര്‍ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ട് പോയത്.

താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും ഈ താരങ്ങള്‍ സാക്ഷികളാണ്. ആക്രമിക്കപ്പെട്ട നടി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഈ താരങ്ങളോട് പലപ്പോഴും പങ്കുവച്ചിരുന്നു. മഞ്ജു വാര്യരുടെ സുഹൃത്തായിരുന്ന ശ്രീകുമാര്‍ മേനോന്‍, വ്യക്തിവിരോധം തീര്‍ക്കാന്‍ തന്നെ കേസിലേക്ക് വലിച്ചിഴച്ചതാണെന്നും ആരോപിച്ചിരുന്നു. അതിനാല്‍ ഈ കേസിലെ പ്രധാന സാക്ഷിയാണ് ശ്രീകുമാര്‍ മേനോന്‍. ഇദ്ദേഹത്തിന്‍റെ മൊഴികളും ക്രോസ് വിസ്താരവും നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവാകും. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയില്‍ രഹസ്യമായാണ് മൊഴിയെടുക്കലും എതിര്‍ വിസ്താരവും നടക്കുന്നത്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

ദിലീപിനെതിരെ പെൺപട ഒരുങ്ങി കഴിഞ്ഞു.. ഇന്നലെ മഞ്ജുവാണെങ്കിൽ ഇന്ന് സംയുക്തയും ഗീതുവുമാണ്

about dileep case

More in Malayalam Breaking News

Trending