ബിഗ് ബോസ് മലയാളം സീസണ് 3ൽ മത്സരാർത്ഥിയായി എത്തിയ ഏറ്റവും കൂടുതൽ പ്രേക്ഷകർ ശ്രദ്ധ നേടിയ ആളാണ് ഡിംപല്‍. മണിക്കുട്ടന് ടൈറ്റില്‍ വിജയിയായ ഷോയില്‍ ഡിംപല്‍ ടോപ് 3ല്‍ എത്തിയിരുന്നു.
സോഷ്യൽ മീഡിയയിലും താരമാണ് ഡിംപല്‍. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഡിംപല്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ബോഡി ഷെയ്മിംഗ് നടത്തുന്നവർക്ക് എതിരെയാണ് താരത്തിന്റെ പോസ്റ്റ്.
‘ഒരാളെ കളിയാക്കാൻ വായ തുറക്കുന്നതിനു മുമ്പ് അവരെ മനസിലാക്കാനുള്ള മനസ് തുറന്ന് നോക്കൂ’ എന്നാണ് ഡിംപല്‍ പറയുന്നത്. ‘വല്ലതും കഴിച്ചൂടെ, എല്ലും കൂടല്ലേ.. അവർ എങ്ങനെയുള്ള അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് നിങ്ങൾക്കറിയില്ല, അതിൽ ന്യായവിധി നടത്തേണ്ട കാര്യമില്ല’- ഡിംപല്‍ പറയുന്നു. യാതൊരു അസുഖവുമില്ലാത്തവരാണെങ്കിലും മറ്റുള്ളവരുടെ കണ്ണിനേയും മൂക്കിനെയും കളറിനെയും കളിയാക്കിയിട്ട് നിങ്ങൾക്കെന്താണ് കിട്ടിയതെന്നു ചോദിക്കുമ്പോൾ ഒന്നുമില്ല എന്ന ഉത്തരം മാത്രമേ പറയാൻ ഉണ്ടാകൂ എന്നും താരം പറയുന്നു.
ഡിംപലിന്റെ വീഡിയോയ്ക്ക് പിന്നാലെ നിരവധി ആളുകളാണ് തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ച് എത്തുന്നത്. ഒരാൾ തന്റെ അനുഭവം പറയുമ്പോൾ തന്റെ വീഡിയോ അവർക്ക് പങ്കുവെക്കാനും ഡിംപല്‍ മറുപടിയായി പറയുന്നുണ്ട്.
ഷോയില്‍ വച്ച് വസ്ത്ര സ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങളിലെ ഡിംപലിന്റെ നിലപാടുകള്‍ കയ്യടി നേടിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ടാസ്കുകളില് ശക്തമായ പോരാട്ടം കാഴ്ചവച്ച് കയ്യടി നേടിയിരുന്നു. ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് നീങ്ങവെയാണ് ഡിംപലിന് തന്റെ അച്ഛന്റെ മരണവാര്ത്തയെയും അഭിമുഖീകരിക്കേണ്ടിവന്നത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...