ഇത്രയും കഴിവുള്ള ഒരു വ്യക്തി മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ പോലും കാണില്ല ; ദിൽഷയെ പ്രശംസിച്ച് സോഷ്യൽ മീഡിയ
മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലെ നാലാമത്തെ സീസണിലെ വിജയിയായ ദിൽഷ. ശേഷം സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമായി കാണാറുണ്ട്. . എന്നാല്‍ ദില്‍ഷയുടെ വിജയം അംഗീകരിക്കാന്‍ ചിലര്‍ക്കൊക്കെ മടിയുണ്ടായിരുന്നുവെന്നതാണ് വസ്തുത. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയുടെ നിരന്തര ആക്രമണം നേരിടുകയും ചെയ്യാറുണ്ട് ദില്‍ഷ. എങ്കിലും ഇതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് ദില്‍ഷ പ്രസന്നന്‍.
ഇപ്പോഴിതാ ദില്‍ഷ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വെള്ള ഷര്‍ട്ടും ഡെനിം പാന്റ്‌സും ധരിച്ചുള്ള തന്റെ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ അധിവേഗം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തെ പ്രശംസിച്ചും കയ്യടിച്ചും ധാരാളം ആരാധകരെത്തിയിട്ടുണ്ട്.
ഇത്രയും കഴിവുള്ള ഒരു വ്യക്തി മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ പോലും കാണില്ല. ക്ലാസിക്കല്‍ ഡാന്‍സ് പ്പോലും പഠിച്ചിട്ടിലെങ്കിലും ഡാന്‍സിംഗ് സ്റ്റാര്‍സിലെ ദില്‍ഷയുടെ പ്രകടനം ആരുടേയും മനസുകവര്‍ന്നുപോകും, ദില്‍ഷ ഈ സ്റ്റൈലില്‍ ഒരു രക്ഷയുമില്ല, അടിപൊളി ലുക്ക് ആയിട്ടുണ്ട്, എന്ത് നല്ല ഭംഗിയാ കുട്ടി നിന്നെ കാണാന്‍. ഓരോ ദിവസവും ചെല്ലുന്തോറും ഭംഗി കൂടിക്കൂടി വരുന്നു. എന്നും എന്റെ ദിലുനൊപ്പം. ഒത്തിരി സ്‌നേഹം മാത്രം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.
കഴിഞ്ഞ ദിവസം തന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ദില്‍ഷ പങ്കുവച്ചിരുന്നു. മികച്ച പ്രതികരണങ്ങളായിരുന്നു ഇതിനും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചിരുന്നു. അതേസമയം ഈയ്യടുത്ത് വിവാദത്തിലും ചെന്നു പെട്ടിരുന്നു ദില്‍ഷ. താരം പങ്കുവച്ചൊരു പ്രൊമോഷന്‍ വീഡിയോയായിരുന്നു വിവാദത്തിന്റെ കാരണം. താരം പ്രൊമോട്ട് ചെയ്തവര്‍ തട്ടിപ്പുകാരാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. ബിഗ് ബോസ് താരം ബ്ലെസ്ലിയടക്കമുള്ളവര്‍ സംഭവത്തില്‍ ദില്‍ഷയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഒടുവില്‍ വീഡിയോ പിന്‍വലിച്ച ദില്‍ഷ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ആരേയും ബോധപൂര്‍വ്വം പറ്റിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദില്‍ഷ പറഞ്ഞത്. തന്നെ വഞ്ചിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദില്‍ഷ പറഞ്ഞിരുന്നു. തന്റെ വീഡിയോ കാരണം ആര്‍ക്കെങ്കിലും പണം നഷ്ടമായിട്ടുണ്ടെങ്കില്‍ നിയമ പോരാട്ടത്തില്‍ അവരെ സഹായിക്കുമെന്നും ദില്‍ഷ പറഞ്ഞിരുന്നു.
ബിഗ് ബോസില്‍ നിന്നും വന്ന ശേഷം ഇപ്പോഴിതാ പുതിയൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ഏഷ്യാനെറ്റിലെ തന്നെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് ദില്‍ഷ ഇപ്പോള്‍ പങ്കെടുക്കുന്നത്. ബിഗ് ബോസ് താരം ബ്ലെസ്ലിയും ഷോയിലെ ഒരു മത്സരാര്‍ത്ഥിയാണ്. ദില്‍ഷയുടെ ഡാന്‍സ് പ്രകടനം ആരാധകരുടെ കയ്യടി നേടുന്നുണ്ട്.
