Connect with us

വിവാഹം കഴിഞ്ഞ് മാറി നില്‍ക്കുമ്പോള്‍ ആദ്യം വിഷമായിരുന്നു;എല്ലാം മനസ്സിലാക്കി നവീന്‍ കൂടെനിന്നു ; ഭാവന

Movies

വിവാഹം കഴിഞ്ഞ് മാറി നില്‍ക്കുമ്പോള്‍ ആദ്യം വിഷമായിരുന്നു;എല്ലാം മനസ്സിലാക്കി നവീന്‍ കൂടെനിന്നു ; ഭാവന

വിവാഹം കഴിഞ്ഞ് മാറി നില്‍ക്കുമ്പോള്‍ ആദ്യം വിഷമായിരുന്നു;എല്ലാം മനസ്സിലാക്കി നവീന്‍ കൂടെനിന്നു ; ഭാവന

മലയാള സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട ഇടവേളയ്ക്കുശേഷം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. 2018 ജനുവരിയിലായിരുന്നു നടി ഭാവന വിവാഹിതയാവുന്നത്.

കന്നട സിനിമാ നിര്‍മാതാവ് നവീനുമായി ഭാവന ഏറെ കാലമായി ഇഷ്ടത്തിലായിരുന്നു. ഇരുവരുടെയും വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ നടത്തുകയായിരുന്നു. അങ്ങനെ വലിയ ആഘോഷമായി നടത്തിയ വിവാഹം നാലം വാര്‍ഷത്തിലേക്ക് എത്താന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് നടി.അതേ സമയം വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലേക്കാണ് ഭാവന പോയത്. ശേഷം കന്നട സിനിമകളിൽ നായികയായി അഭിനയിച്ച് തുടങ്ങി. മലയാള സിനിമയില്‍ നിന്ന് പോലും വലിയ ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ ശക്തമായ തിരിച്ച് വരവിനൊരുങ്ങുകയാണ് നടി. ഇതിനിടയില്‍ സ്വന്തം വീട്ടിലേക്ക് വരുന്നതിനെ പറ്റിയും ഹോം സിക്‌നെസ് വരുന്നതിനെ കുറിച്ചും ഭാവന പറയുകയാണ്.

പുതിയ സിനിമയുമായി ബന്ധപ്പെട്ട് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു നടി ഭാവന. സഹായത്തിന് ആളുണ്ടെങ്കിലും അമ്മ തനിച്ച് വീട്ടിലാണെന്നുള്ള വിഷമം തനിക്കുണ്ടെന്നാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഭാവന പറയുന്നത്. മാത്രമല്ല തന്റെ വിഷമം മനസിലാക്കി അതിന് അനുസരിച്ച് നവീന്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയും അഭിമുഖത്തില്‍ നടി വിശദീകരിച്ചു.

വിവാഹം കഴിഞ്ഞ് മാറി നില്‍ക്കുമ്പോള്‍ ആദ്യം വിഷമായിരുന്നു. 2015 ലാാണ് അച്ഛന്‍ മരിക്കുന്നത്. ചേട്ടന്‍ ചെന്നൈയിലും തിരക്കിലായിരുന്നു. സഹായത്തിനാളുകള്‍ ഉണ്ടെങ്കിലും തൃശൂരിലെ വീട്ടില്‍ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന് ചിന്തിക്കുമ്പോള്‍ സങ്കടം വരും. രണ്ട് മാസമൊക്കെ തുടര്‍ച്ചയായി ബെംഗ്‌ളുരുവില്‍ നില്‍ക്കുമ്പോള്‍ ഹോം സിക്‌നസ് അടിച്ച് തുടങ്ങും.വീഡിയോ കോളൊക്കെ ചെയ്ത് വിഷമിച്ചിരിക്കുമ്പോള്‍ നവീന് കാര്യം മനസിലാകും.

അമ്മയെ കാണാന്‍ തോന്നുന്നുണ്ടോ, നാട്ടില്‍ പോയാലോ എന്നൊക്കെ ചോദിക്കും. തൃശൂരിലേക്ക് വരാന്‍ നവീനും ഇഷ്ടമാണ്. അമ്മയുമായി നവീന്‍ നല്ല കൂട്ടാണ്. പിന്നെയും കുറച്ച് ദിവസങ്ങള്‍ കൂടി അമ്മയ്‌ക്കൊപ്പം താമസിച്ചതിന് ശേഷം മടങ്ങി പോവുന്നതാണ് തങ്ങളുടെ പതിവെന്ന്’, ഭാവന പറയുന്നു.
ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരുപാട് നല്ല സൗഹൃദങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്നാണ് ഭാവന പറയുന്നത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ നല്‍കിയ പിന്തുണയും കരുത്തും കരുതലും വലുതാണ്. എത്ര കാലം സിനിമയില്‍ നില്‍ക്കും, സിനിമകളുമായി ഏത് പ്രായം വരെ മുന്നോട്ട് പോകാന്‍ കഴിയും എന്നൊന്നും അറിയില്ല.

എങ്കിലും സിനിമ സമ്മാനിച്ച സൗഹൃദങ്ങള്‍ വിലപ്പെട്ടതാണ്. ഞാനിവിടെ നിന്ന് വിട്ട് നിന്നപ്പോഴും നീ എവിടെയാ, നീ ഓക്കെയല്ലേ, എന്നൊക്കെ വിളിച്ച് അന്വേഷിച്ചവരും മുടങ്ങാതെ എല്ലാ വര്‍ഷവും പിറന്നാളാശംസകള്‍ അറിയിച്ചവരുമുണ്ട്. അതെല്ലാം സിനിമ നല്‍കിയ സ്‌നേഹമാണെന്നാണ്’, ഭാവനയുടെ അഭിപ്രായം.

സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച സൗഹദത്തെ കുറിച്ച് കുറിച്ചും നടി പറഞ്ഞിരുന്നു. ‘ഞാന്‍ അഭിനയിക്കാനെത്തും മുന്‍പേ സിനിമയിലുള്ളവരാണ് ചാക്കോച്ചനും ജയേട്ടനുമൊക്കെ. അവരോടൊക്കെ സ്‌നേഹം കലര്‍ന്നൊരു ബഹുമാനമാണ്. കേക്കെല്ലാം വാങ്ങിയാണ് ഒരിക്കല്‍ ജയേട്ടന്‍ വീട്ടില്‍ വന്നത്.

ആസിഫും എന്തും പറയാവുന്ന എടാ പോടാ ബന്ധമുള്ള ആളാണ്. സുപ്രിയയും പൃഥ്വിയുമായും നല്ല സൗഹൃദമാണ്. മഞ്ജു ചേച്ചി, സംയുക്ത ചേച്ചി, ഗീതു ചേച്ചി, പാര്‍വതി, ശില്‍പ, മൃദുല, ഷഫ്‌ന, രമ്യ, സയനോര, മിയ, തുടങ്ങി അടുപ്പം സൂക്ഷിക്കുന്ന ഒരുപാട് പേരുണ്ടെന്ന്’, ഭാവന പറയുന്നു.

More in Movies

Trending