Connect with us

ബിഗ്ഗ്‌ബോസിൽ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി !ആരായിരിക്കുമെന്ന ആശങ്കയിൽ കുടുംബാംഗങ്ങളും പ്രേക്ഷകരും

TV Shows

ബിഗ്ഗ്‌ബോസിൽ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി !ആരായിരിക്കുമെന്ന ആശങ്കയിൽ കുടുംബാംഗങ്ങളും പ്രേക്ഷകരും

ബിഗ്ഗ്‌ബോസിൽ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി !ആരായിരിക്കുമെന്ന ആശങ്കയിൽ കുടുംബാംഗങ്ങളും പ്രേക്ഷകരും

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിസിച്ചെങ്കിലും ഇതുവരെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റാൻ ഷോയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണുകളിൽ മത്സരാർത്ഥികൾ മിക്കവർക്കും പരിചിതരായിരുന്നു…എന്നാലും താരങ്ങളുടെ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കും അഭിപ്രായ ഭിന്നതയ്ക്കുമെല്ലാം മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തന്നെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട.

ഇതുവരേയും എവിക്ഷന്‍ നടന്നിട്ടില്ല എങ്കിലും ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്കും ബിഗ് ബോസ് വീട് ഇതിനോടകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹനാന്‍ ആയിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള, നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുള്ള ഹനാന്‍ വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയപ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. വന്ന ആദ്യ നാള്‍ തന്നെ ശ്രദ്ധ നേടാനും ഹനാന് സാധിച്ചിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന വന്ന് ഒരാഴ്ച പോലും കഴിയും മുമ്പ് ഹനാന്‍ ഷോയില്‍ നിന്നും പുറത്തായിരിക്കുകയാണ്.. ഇതോടെ ഷോയുടെ ആരാധകര്‍ നിരാശയിലാണ്. പൊതുവെ ശാന്തമായിരിക്കുന്ന ബിഗ് ബോസ് വീടിനെ ഉണര്‍ത്താന്‍ ശക്തമായൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി തന്നെയുണ്ടാകണം എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ അഭിപ്രായം

ഹനാന്‍ പോയതിനാല്‍ പെട്ടെന്നു തന്നെ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒരു പുരുഷൻ എത്തുമെന്നാണ് സീസണ്‍ 4ലെ മത്സരാര്‍ത്ഥിയായിരുന്ന ശാലിനി നായര്‍ പറയുന്നത് … ഇതിനിടെ ആദ്യ eviction സാധ്യത ഏയ്ഞ്ചലീന്‍ ആണെന്നും അതല്ല ഗോപിക ആണെന്നും പറയുന്നുണ്ട് . ഹൗസിലെ പതിനെട്ട് പേരിൽ‌ കുറച്ചെങ്കിലും ഒറിജിനലായി പെരുമാറുന്നതും സംസാരിക്കുന്നതും ഏയ്ഞ്ചലിൻ മാത്രമായിരുന്നുവെന്നും അതുകൊണ്ട് ഏയ്ഞ്ചലിൻ പുറത്തായതിനോട് യോജിപ്പില്ലെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഏയ്ഞ്ചലിന്റെ തഗ് ഡയലോഗുകൾക്കും എക്സ്പ്രഷനുകൾക്കും നിരവധി ആരാധകരുണ്ട്

ആദ്യത്തെ ആഴ്ചയിൽ കുറച്ച് ദിവസം ഏയ്ഞ്ചലിൻ ഒസിഡി പ്രശ്നങ്ങളും മറ്റും പറഞ്ഞ് ഹൗസിൽ പണിയൊന്നും എടുക്കാതെ മാറി നിന്നത് പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ആ സമയത്ത് ഏയ്ഞ്ചലിനാണ് പുറത്താകേണ്ടത് എന്ന തരത്തിൽ പ്രേക്ഷകർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് ഗെയിമിലും വീട്ടിലും ഏയ്ഞ്ചലിൻ ആക്ടീവായതും പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയതും. അപ്പോഴേക്കും ഏയ്ഞ്ചലിൻ പുറത്താവുകയും ചെയ്തു

ഇതിനിടെ വിഷുദിവസത്തെ സദ്യയിൽ വീട്ടിലെ ജെന്റിൽമാൻ ആയ റൈനോഷിനെ സദ്യ കഴിക്കാനിരുന്നപ്പോൾ എഴുന്നേൽപ്പിച്ചതും പ്രേക്ഷകരുടെ വിമർശനത്തിന് കാരണമായിട്ടുണ്ട് ബിഗ് ബോസ് മലയാളം സീസണിലെ വ്യത്യസത്‌നാണ് റിനോഷ് ജോര്‍ജ്. അടികള്‍ക്കും ബഹളങ്ങള്‍ക്കുമൊന്നും നില്‍ക്കാതെ തന്നെ റിനോഷ് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.
ഇന്നലെ വീക്കെന്‍ഡും വിഷുവും പ്രമാണിച്ച് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. വിഷു പ്രമാണിച്ച് വലിയ തോതിലുള്ള ആഘോഷം തന്നെയായിരുന്നു താരങ്ങള്‍ ഒരുക്കിയത്. ഡാന്‍സും പാട്ടുമെല്ലാമുണ്ടായിരുന്നു. എപ്പിസോഡ് വൈന്‍ഡ് അപ്പ് ചെയ്ത് മോഹന്‍ലാല്‍ പോയ ശേഷം താരങ്ങള്‍ ഒരുമിച്ചിരുന്ന് സദ്യ കഴിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു ചര്‍ച്ചയായി മാറുന്ന സംഭവമുണ്ടാകുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്. വീട്ടിലെ സ്ത്രീകളായിരുന്നു ആദ്യം ഭക്ഷണം കഴിക്കാനിരുന്നത്. ഭക്ഷണം വിളമ്പാന്‍ നിന്നിരുന്നത് പുരുഷന്മാരായിരുന്നു. ഈ സമയത്ത് ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് റിനോഷ് കയറി ഇരിക്കുകയായിരുന്നു.

ഉടനെ തന്നെ നീ പെണ്ണാണോ എഴുന്നേല്‍ക്ക് എന്ന് പറഞ്ഞു കൊണ്ട് ഷിജു റിനോഷിനെ എഴുന്നേല്‍പ്പിക്കുകയായിരുന്നു. മറ്റുള്ളവര്‍ റിനോഷിനോട് ഇരുന്നോളാന്‍ പറഞ്ഞുവെങ്കിലും താരം എഴുന്നേറ്റ് മാറിയിരിക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടില്‍ ഈ സംഭവം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയില്ലെങ്കിലും പുറത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് റിനോഷിനെ അപമാനിച്ചുവെന്ന് ആരോപിക്കുന്നത്. നല്ലൊരു ദിവസമായിട്ട് റിനോഷിനോട് ചെയ്തത് മോശമായിപ്പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വിശന്ന് വന്നിരുന്ന ഒരാളെ എഴുന്നേല്‍പ്പിച്ചത് മോശമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സംഭവം. ഭക്ഷണം കഴിക്കാന്‍ ഇരുന്ന റിനോഷിനെ അവിടെ നിന്ന് എഴുനേല്‍പ്പിച്ചു വിടുന്നു. ഇതിലും ബേധം ആയിരുന്നു റംസാന്‍ ചെരുപ്പ് വച്ച് എറിഞ്ഞത്. ലാലേട്ടന്‍ ഉറപ്പായിട്ടും ചോദിക്കേണ്ട ഒരു വിഷയമാണെന്നാണ് ആരാധകര്‍ പറയുന്നത്

More in TV Shows

Trending