സുല്‍ഫത്തിനെ വേദിയിലേക്ക് വിളിച്ചു; ആ ദേഷ്യത്തിൽ മമ്മുട്ടി ചെയ്തത്, ദുല്‍ഖര്‍ കൈയ്യില്‍പിടിച്ചു, മറക്കില്ല; വിങ്ങിപ്പൊട്ടിക്കരഞ്ഞ് ജുവല്‍ മേരി!!
By
അവതാരകയായിട്ടാണ് ജുവല്‍ മേരി മലയാളികൾക്ക് മുന്നിലെത്തുന്നത്. തന്റെ വേറിട്ട ശബ്ദം കൊണ്ടും മലയാള ഭാഷയിന്മേലുള്ള മികവുമാണ് അവതാരക എന്ന നിലയില്‍ ജുവല്‍ മേരിയെ താരമാക്കുന്നത്.
മലയാളത്തിലെ മിക്ക ഹിറ്റ് ഷോകളിലും അവാര്‍ഡ് ഷോകളിലുമെല്ലാം ജുവര്‍ അവതാരകയായി എത്തി കയ്യടി നേടിയിട്ടുണ്ട്. അവതാരകയായിരിക്കെയാണ് ജുവല്‍ മേരി സിനിമയിലെത്തുന്നത്. മമ്മൂട്ടിയുടെ നായികയായ പത്തേമാരി എന്ന സിനിമയിലൂടെയായിരുന്നു ജുവലിന്റെ അരങ്ങേറ്റം.
ഇപ്പോഴിതാ അവതാരകയായി ജോലി ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ ഒരു അനുഭവത്തെപ്പറ്റി വെളിപ്പെടുത്തുകയാണ് ജുവൽ. വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദേശത്ത് വെച്ച് നടത്തിയ ഒരു സ്റ്റേജ് പരിപാടിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കുടുംബസമേതം എത്തിയിരുന്നു.
പരിപാടിയില്‍ വച്ച് ഒരു അവാര്‍ഡ് കൊടുക്കുന്നതിനായി മമ്മൂട്ടിയുടെ ഭാര്യയായ സുല്‍ഫത്തിനെ ജുവല്‍ വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതെ മമ്മൂട്ടി പറ്റില്ലെന്ന് തന്നെ പറയുകയായിരുന്നു. അന്നത്തെ അനുഭവവുമാണ് താരം പങ്കുവെച്ചത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജുവൽ മനസ്സ് തുറന്നത്.
യുകെയില്‍ വച്ചാണ് അന്ന് അവാര്‍ഡ് ദാനം നടക്കുന്നത്. മമ്മൂക്ക, സുല്‍ഫത്ത് മാം, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരൊക്കെ ഒരുമിച്ച് ഉണ്ട്. അന്നവിടെ ഉണ്ടായ സംഭവത്തില്‍ ഞാനല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അവിടെ നിന്ന് കരഞ്ഞേനെ. കാരണം മമ്മൂക്ക നേരിട്ട് ഉടക്കി. അത് ഭയങ്കര സീന്‍ ആയിരുന്നു. ചാനലിന്റെ ഭാഗത്തുനിന്ന് പറഞ്ഞത് ദുല്‍ഖറിന് അവാര്‍ഡ് കൊടുക്കുന്നത് ഉമ്മ സുല്‍ഫത്ത് ആയിരിക്കണമെന്നാണ്.
അതാണെങ്കില്‍ അവരോട് പറഞ്ഞിട്ടുമില്ല. സുല്‍ഫത്ത് മാം സ്റ്റേജിലേക്ക് വരുന്നത് അപൂര്‍വമാണ്. ഞാനൊന്ന് ശ്രമിച്ചു നോക്കാമെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് കയറി. എന്നിട്ട് ഈ അവാര്‍ഡ് കൊടുക്കാന്‍ സുല്‍ഫത്ത് മേഡം വേദിയിലേക്ക് വരണമെന്ന് അനൗണ്‍സ് ചെയ്തു. മമ്മൂക്ക എടുത്ത വായിൽ പറ്റില്ലെന്ന് പറഞ്ഞു.
ഞാന്‍ തകര്‍ന്ന് പോയെന്ന് പറയാം. എങ്കിലും എക്‌സ്പ്രഷന്‍ ഒന്നും കൊടുത്തില്ല. കാരണം ഇത് ലൈവ് ആയിട്ട് കാണുന്നത് കുറച്ചു പേരെ ഉണ്ടാവുള്ളൂ ബാക്കി എഡിറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തന്നെ അറിയാം.
നമ്മളെ കല്ലെറിയാന്‍ ഒരുപാട് പേരുണ്ടെങ്കിലും തളരരുത് രാമന്‍കുട്ടി എന്ന അവസ്ഥയില്‍ ഞാന്‍ പിടിച്ചു നിന്നു. മമ്മൂക്ക പോവണ്ടെന്ന് പറഞ്ഞത് മാത്രമല്ല ദുല്‍ഖര്‍ ഉമ്മയുടെ കയ്യില്‍ കയറി പോകാതിരിക്കാന്‍ പിടിക്കുകയും ചെയ്തു. ആ പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നു. ദുല്‍ഖറിനാണ് അവാര്‍ഡ് കൊടുക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞതുമില്ല.
മൂന്നാം തവണ ഞാന്‍ പ്രേക്ഷകരോട് പറഞ്ഞു നിങ്ങള്‍ ഒരു നല്ല കയ്യടി കൊടുക്കുകയാണെങ്കില്‍ സുല്‍ഫത്ത് മേഡം വേദിയിലേക്ക് കയറുമെന്ന്. ഇതോടെ സദസ്സില്‍ നിന്ന് വലിയ കയ്യടി ഉയര്‍ന്നു. പക്ഷേ മമ്മൂക്കയുടെ മുഖം മാറി. എങ്കിലും മേഡം വേദിയിലേക്ക് കയറി വന്നു.
അതിന് ശേഷമാണ് അവാര്‍ഡ് ദുല്‍ഖറിന് ആണെന്ന് അനൗണ്‍സ് ചെയ്യുന്നത്. അതോടെ ദേഷ്യത്തോടെ ഇരുന്ന എല്ലാവരുടെയും മുഖം പെട്ടെന്നങ്ങ് മാറി. എല്ലാവരുടെയും മുഖത്ത് സന്തോഷമായി ദുല്‍ഖറിന്റെ മുഖത്തും ആ സന്തോഷം പ്രകടമായി. അമ്മയുടെ കൈയില്‍നിന്ന് അവാര്‍ഡ് വാങ്ങുക എന്ന് പറയുന്നത് വലിയ ഒരു നിമിഷം ആണല്ലോ.
അതുകഴിഞ്ഞ് നോക്കുമ്പോള്‍ മമ്മൂക്ക അതിന്റെ വീഡിയോ എടുക്കുകയാണ്. മമ്മൂക്കയുടെ സ്വഭാവം അത്രയേ ഉള്ളൂ. ആ സ്‌പോട്ടില്‍ വിഷയം കഴിഞ്ഞു. അന്ന് ഡിന്നര്‍ പാര്‍ട്ടിയും അവിടെ നടത്തിയിരുന്നു ആ സമയത്ത് സുല്‍ഫത്ത് മേഡത്തിന്റെ അടുത്ത് പോയി ഞാന്‍ ക്ഷമ പറഞ്ഞു. ‘മോളെ എനിക്ക് കുറച്ചു ടെന്‍ഷന്‍ വരും, അതാണ് മടിച്ചത്. പക്ഷേ നല്ല അനുഭവം ആയിരുന്നു’ എന്നാണ് സുല്‍ഫത്ത് മേഡം പറഞ്ഞതെന്നും ജുവല്‍ മേരി കൂട്ടിച്ചേര്‍ത്തു…
