Connect with us

ധര്‍മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി!

Actor

ധര്‍മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി!

ധര്‍മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ഹാസ്യപരിപാടികളിലൂടെയാണ് ധര്‍മ്മജന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് രമേശ് പിഷാരടിയ്‌ക്കൊപ്പം മിനിസ്‌ക്രീനില്‍ നിരവധി പ്രോഗ്രാമുകള്‍ ചെയ്യാന്‍ താരത്തിനായി. പിന്നീട് ഇവരുടെ കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി സിനിമയിലൂടേയും സ്‌റ്റേജ് ഷോകളിലൂടേയും ഹാസ്യപരിപാടികളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് താരം.

അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കേറിയ ഹാസ്യ നടനാകാന്‍ ധര്‍മജന് സാധിച്ചു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി സിനിമകളിലാണ് ധര്‍മ്മജന്‍ അഭിനയിച്ചത്. ഇടയ്ക്ക് നിര്‍മാണത്തിലും കൈവെച്ചു. അതേസമയം കരിയറില്‍ തിളങ്ങി നില്‍കുമ്പോള്‍ തന്നെ ഒരുപിടി വിവാദങ്ങളിലും പെട്ടിട്ടുണ്ട് ധര്‍മ്മജന്‍. ചില കേസുകളും നടനെതിരെ വന്നിരുന്നു. ഇതിന്റെ ഭാഗമായും ഒരുപാട് വിമര്‍ശനങ്ങള്‍ ധര്‍മജന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നുവെന്ന് പറയുകയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ധര്‍മജന്‍ പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30നും 10.30നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’ എന്നാണ് ധര്‍മജന്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

അനൂജയുടേയും ധര്‍മ്മജന്റേയും വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷമായി. രണ്ട് മക്കളുമുണ്ട്. വിവാഹ ശേഷം രണ്ടാമതും വിവാഹം കഴിക്കാനുണ്ടായ കാരണം ധര്‍മ്മജന്‍ വ്യക്തമാക്കുകയുണ്ടായി. വിവാഹം ഒരു തവണ കഴിഞ്ഞതാണ്. 16 വര്‍ഷം മുമ്പ് ഒളിച്ചോടിയ ആള്‍ക്കാരാണ് ഞങ്ങള്‍. അന്ന് എന്റെ നാട്ടിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടത്തിയത്.

അന്ന് രജിസ്‌റ്റ്രേഷനെക്കുറിച്ച് വലിയ ചിന്തയൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇങ്ങനൊരു തോന്നല്‍ തോന്നി. രണ്ട് പിള്ളേരാണ്. ഒരാള്‍ പത്തിലും ഒരാള്‍ ഒമ്പതിലുമാണ്. വൈഗയും വേദയും. അവരുടെ സാന്നിധ്യത്തില്‍ ഒന്നു കൂടി കല്യാണം കഴിച്ചു. റെക്കോര്‍ഡിക്കലായി ഒരു രേഖ ആവശ്യമാണ്. പല കാര്യങ്ങള്‍ക്കും ചെല്ലുമ്പോള്‍ അതൊരു പ്രശ്‌നമായി വന്നിരുന്നു എന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

അതും കൂടെയാണ് കാരണം. അല്ലാതെ ആള്‍ക്കാരെ കാണിക്കാന്‍ വേണ്ടി ചെയ്തതല്ല. നമ്മുടെ ഭാവിയ്ക്കും സുരക്ഷിതത്വത്തിനും കൂടി വേണ്ടി ചെയ്തതാണ്. അന്ന് എന്റെ വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എല്ലാവരുടേയും സമ്മതത്തോടു കൂടി ഒരിക്കല്‍ കൂടി കല്യാണം കഴിക്കാന്‍ സാധിച്ചു. മക്കള്‍ ഭയങ്കര സന്തോഷത്തിലാണ് കൂട്ടുകാരൊക്കെ അച്ഛന്റേയും അമ്മയുടേയും കല്യാണത്തിന് കൂടാന്‍ പറ്റിയല്ലോ, നിങ്ങളുടെ ഭാഗ്യമാണെന്ന് പറഞ്ഞുവെന്നാണ് മക്കള്‍ പറയുന്നതെന്നും ധര്‍മ്മജന്‍ പറയുന്നു.

രാവിലെ പോസ്റ്റ് ഇട്ടിരുന്നു. ആദ്യം വിളിച്ചത് സംവിധായകന്‍ സംവിധായകന്‍ ബോബന്‍ സാമുവലായിരുന്നു. കല്യാണം എന്താ ഞങ്ങളെയൊന്നും വിളിക്കാത്തത് എന്ന് ചോദിച്ചു കൊണ്ട്. പിന്നെ പലരും വിളിച്ചു കൊണ്ടിരിക്കുകയാണ്. പരാതികളുണ്ട്. ഇത് പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇട്ടതല്ല.

ഞങ്ങളുടെ ഒരാവശ്യത്തിന് വേണ്ടിയാണ്. പിഷാരടി ചീത്ത പറഞ്ഞു, നീ ഇതുവരെ രജിസ്റ്റര്‍ ചെയ്തില്ലേ എന്ന് ചോദിച്ച്. നീ ചത്തു പോയാല്‍ അവള്‍ക്ക് ഇന്‍ഷുറന്‍സ് പോലും കിട്ടില്ലെന്ന് പറഞ്ഞു. അതൊക്കെ ഇതിലും ബാധകമായിട്ടുണ്ടെന്നും താരം പറയുന്നു. അനൂജ എന്നാണ് ധര്‍മജന്റെ ഭാര്യയുടെ പേര്. ഇരുവര്‍ക്കും വേദ, വൈഗ എന്നിങ്ങനെ രണ്ടു പെണ്‍മക്കളുണ്ട്.

ഈ പോസ്റ്റിന് നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘കൊള്ളാം മോനെ… നിന്നെ ഞാന്‍ നിരുത്സാഹപ്പെടുത്തുന്നില്ല’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. വിവാഹത്തിന് ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ, എന്തായാലും വര്‍ഷം തോറും പൂര്‍വാധികം ഭംഗിയായി നടത്തുന്ന ഒരു ഉത്സവമാകട്ടെ വിവാഹ വാര്‍ഷികം, നവവധൂവരന്‍മാര്‍ക്ക് സ്‌നേഹാശംസകള്‍, കൊള്ളാലോ ഈ ട്രെന്‍ഡ്-വിവാഹ മംഗളാശംസകള്‍, ഞാന്‍ വീണ്ടും ആശംസകള്‍ നേരുന്നു ഇനിയും ഇനിയും നിങ്ങള്‍ തമ്മില്‍ കല്യാണം കഴിക്കാന്‍ സാധിക്കട്ടെ എന്ന് കൂടി ആശംസിക്കുന്നു, ഇടയ്ക്കിടയ്ക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുന്ന ആളുകള്‍ ധര്‍മ്മജനെ കണ്ടു പിടിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

More in Actor

Trending