serial
സിനിമയേക്കാൾ സീരിയലിൽ സജീവം; കാരണം ഒന്ന് മാത്രം; മനസ്സ് തുറന്ന് ധന്യ മേരി വര്‍ഗീസ്
സിനിമയേക്കാൾ സീരിയലിൽ സജീവം; കാരണം ഒന്ന് മാത്രം; മനസ്സ് തുറന്ന് ധന്യ മേരി വര്‍ഗീസ്
സിനിമയി ആറ് വർഷത്തെ ഇടവേളയയ്ക്ക് ശേഷം സീത കല്യാണം’ എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെയാണ് ധന്യ മേരി വര്‍ഗീസ് തിരിച്ചെത്തിയത്. ഒരിക്കലും ഇനി അഭിനയരംഗത്തേക്ക് മടങ്ങി വരേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ദൈവ നിശ്ചയം പോലെ വീണ്ടും എത്തിയെന്ന് ധന്യ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദ്രോണ, റെഡ് ചില്ലീസ്, നായകന്‍ തുടങ്ങിയ സിനിമകളില്‍ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു
‘സിനിമയെ മാറ്റി നിറുത്തിയതല്ല. എന്നും ആദ്യ ഇഷ്ടം സിനിമയോട് തന്നെയാണ്. പക്ഷെ ഇപ്പോള്‍ കുടുംബത്തിന്റെ പരിഗണന കൂടി നോക്കുന്നത് കൊണ്ടും രാവിലെ പോയി വൈകിട്ട് വരാമെന്നുള്ളത് കൊണ്ടുമാണ് സീരിയലില്‍ നില്‍ക്കുന്നത്. നല്ല കഥാപാത്രങ്ങളൊക്കെ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. ഇപ്പോഴും എന്നെ പലരും ഓര്‍ക്കുന്നത് പഴയ കഥാപാത്രങ്ങളുടെ പേരിലാണ്. ഇതിനിടയില്‍ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. ആറു വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറി നിന്നു. വിവാഹം കഴിഞ്ഞു വീട്ടിലിരിക്കുന്ന സമയത്ത് അഭിനയം നിറുത്തി എന്ന് തന്നെയായിരുന്നു എന്റെ മനസ്സില്‍. ഇനി തിരിച്ചു വരേണ്ട എന്ന് തന്നെയായിരുന്നു തീരുമാനം. പക്ഷെ നമ്മള്‍ പ്ലാന്‍ ചെയ്യുന്നതല്ലല്ലോ ദൈവം നടപ്പിലാക്കുന്നത്’. ധന്യ മേരി വര്‍ഗീസ് പറയുന്നു.
Dhanya Mary Varghese