Connect with us

കനകയുടെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം അവരുടെ അച്ഛനും അമ്മയുമാണ്; വെളിപ്പെടുത്തലുമായി സബിത ജോസഫ്

Actress

കനകയുടെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം അവരുടെ അച്ഛനും അമ്മയുമാണ്; വെളിപ്പെടുത്തലുമായി സബിത ജോസഫ്

കനകയുടെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം അവരുടെ അച്ഛനും അമ്മയുമാണ്; വെളിപ്പെടുത്തലുമായി സബിത ജോസഫ്

ഗോഡ്ഫാദര്‍ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വര്‍ഷങ്ങളായി സിനിമയുടെ വെളിച്ചത്തില്‍ നിന്നകന്നു കഴിയുകയാണ് ഈ സൂപ്പര്‍ നായിക. അമ്മ ദേവികയുടെ നിഴലില്‍ കഴിഞ്ഞ കനകയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധികളാണ് ജീവിതത്തില്‍ നേരിടേണ്ടി വന്നത്. ദേവികയുടെ മരണം കനകയെ തകര്‍ത്തുകളഞ്ഞു. ഇതിന് ശേഷം തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന നടി പെട്ടെന്നായിരുന്നു അപ്രത്യക്ഷമായത്.

അതിനുശേഷം നടിയ്ക്ക് എന്ത് സംഭവിച്ചു എന്നതിനെ പറ്റി ആര്‍ക്കും അറിയില്ലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കനകയുടെ ജീവിതത്തെ പറ്റിയുള്ള കഥകള്‍ പുറത്ത് വരുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി കുട്ടി പത്മിനി കനകയെ കാണുകയും നിടയെക്കൊപ്പം ഫോട്ടോയെടുത്ത് പുറത്ത് വിടുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് വീണ്ടും കനകയെ കുറിച്ച് ആരാധകര്‍ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. ഇപ്പോഴിതാ കനകയെ കുറിച്ച് മാധ്യമപ്രവര്‍ത്തക സബിത ജോസഫ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

കനകയുടെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം അവരുടെ അച്ഛനും അമ്മയുമാണ്. ഒരിക്കല്‍ കനകയെ അച്ഛന്‍ വളരെ മോശം വാക്കുകളാല്‍ ശകാരിച്ചിരുന്നു. ഷൂട്ടിങ്ങിനു ശേഷം അമ്മ എവിടേയ്ക്കും പോകരുതെന്നും അച്ഛന്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ കനക കടുത്ത സമ്മര്‍ദ്ദത്തിലേയ്ക്ക് പോയി. അതിന് ശേഷമാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്.

ഇടയ്ക്ക് വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് നടി വീട് വിട്ടിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കനക ആരെയും വിവാഹം കഴിച്ചില്ല. അച്ഛനെപ്പോലെ ക്രൂരന്‍ എന്നൊരു പ്രതിച്ഛായയാണ് കാമുകനില്‍ നിന്നും നടിയ്ക്ക് ലഭിച്ചത്. അതുപോലെ, അമ്മയുടെ മരണശേഷം കനകയുടെ അവസ്ഥ വളരെ മോശമായി പോയെന്നുമാണ് സബിത വെളിപ്പെടുത്തിയത്.

എന്നാല്‍ സിനിമകള്‍ കുറഞ്ഞ് തുടങ്ങിയതോടെ കനകയുടെ ജീവിതം മറ്റൊരു വഴിയിലേയ്ക്ക് സഞ്ചരിക്കാന്‍ തുടങ്ങിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ആശ്രമത്തിലെ പരിചയക്കാരിയായ അമുതയുടെ വീട്ടില്‍വെച്ചാണ് കനക മുത്തുകുമാറിനെ പരിചയപ്പെടുന്നത്. ആ പരിചയം പ്രണയ്തതിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്താനിരിക്കെയാണ് മുത്തുകുമാറിന്റെ സുഹൃത്ത് അന്‍സൂര്‍ എന്ന വ്യക്തി അപ്രതീക്ഷിതമായി കനകയുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്.

അന്‍സൂറിനും തന്നോട് പ്രണയമാണെന്നറിഞ്ഞ കനക ഏറെ അമ്പരന്നിരുന്നു. ഇതിനിടെ ഓര്‍ക്കാപ്പുറത്ത് മുത്തുകുമാര്‍ അപ്രതക്ഷ്യനായി. പിന്നാലെ അന്‍സൂറിനെയും കാണാതായി. മുത്തുകുമാറിനെ പരിചയപ്പെടുത്തിയ ആശ്രമത്തിലെ സ്ത്രീയും കനകയ്ക്ക് മുന്നില്‍ കൈമലര്‍ത്തി. അളവറ്റ സ്വത്തിനുടമയായിരുന്നു 2002 ല്‍ അന്തരിച്ച നടി ദേവിക. മകള്‍ കനക സമ്പാദിച്ചത് വേറെയും.

മദ്രാസിലെ സമ്പന്നര്‍ മാത്രം താമസിക്കുന്ന രാജാഅണ്ണാമലൈയിലെ ബംഗ്ലാവില്‍ നഷ്ടപ്രണയത്തിന്റെ വേദനയും അമ്മയുടെ വേര്‍പാടിന്റെ തീരാദുഃവും പേറിയായിരുന്നു കനകയുടെ പിന്നീടുള്ള ജീവിതം. അമ്മയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന, അമ്മയായിരുന്നു ലോകമെന്ന് കരുതി ജീവിച്ചിരുന്ന കനകയ്ക്ക് അമ്മയുടെ മരണം ഉള്‍ക്കൊള്ളാനേ സാധിച്ചിരുന്നില്ല. തന്റെ അമ്മയുടെ ആത്മാവിനോട് സംവിദിക്കാമെന്ന കപട വാഗ്ദാനത്തില്‍ മയങ്ങി കനകയ്ക്ക് നഷ്ടമായത് ഭീമന്‍ തുകയായിരുന്നു. പിന്നീട് ഓജോബോര്‍ഡ് ഉപയോഗിച്ച് അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ കനക ശ്രമിച്ചിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിനായി ചില്ലറക്കാശൊന്നുമല്ല കനക പൊടിപൊടിച്ചത്. കനക കരുതിയിരുന്നതു പോലെയൊന്നും സാധിക്കാതെ വന്നതോടെ കനക മാനസികമായി തളര്‍ന്നു. അമ്മയോട് സംസാരിക്കാനും കഴിഞ്ഞില്ല കയ്യിലെ കാശും നഷ്ടപ്പെട്ട കനക മറ്റുള്ളവരെ വെറുക്കാനും അവരുമായി ഇടപഴകുന്നതെയും വന്നു.

ജീവിച്ചിരുന്നപ്പോള്‍ കനകയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അമ്മയായിരുന്നു, എന്തിനേറെ പലപ്പോഴു കനകയ്ക്ക് വേണ്ടി സംസാരിച്ചിരുന്നത് ദേവിക തന്നെയായിരുന്നു. അതിനാല്‍ തന്നെ കപടത നിറഞ്ഞ ഈ ലോകത്ത് കാപട്യം നിറഞ്ഞ മനുഷ്യരുമായി ഇടപഴകി ജീവിക്കാന്‍ കനകയ്ക്ക് സാധിച്ചിരുന്നില്ല. പതിയെ എല്ലാവരില്‍ നിന്നും വിട്ട് മാറി ഏകാന്തവാസം നയിക്കാന്‍ തുടങ്ങി.

More in Actress

Trending