GNPC ഉയിർ !!! ഞായറാഴ്ച വഴിയിൽ കാർ ബ്രേക്ക് ഡൌൺ ആയി … മിനിറ്റുകൾക്കുള്ളിൽ സഹായവുമായി പറന്നെത്തി GNPC ചങ്കുകൾ !!… കാർ റെഡി , സ്റ്റാർട്ട് ….
ഫേസ്ബുക്കിലെ സൗഹൃദ കൂട്ടായ്മയാണ് ജി എൻ പി സി അഥവാ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും. ഇരുപത്തിമൂന്നു ലക്ഷം അംഗങ്ങളുമായി സജീവമായി തുടരുന്ന ജി എൻ പി സി ഇടക്കാലത്ത് വലിയൊരു പ്രതിസന്ധിയിൽ ആയിരുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി കാട്ടി എക്സൈസും പൊലീസും ജിഎൻപിസി അഡ്മിനിസ്ട്രേറ്റർമാർക്കെതിരെ കേസെടുത്തതു ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണർ ഫെയ്സ്ബുക്കിനു ഗ്രൂപ് പൂട്ടിക്കാൻ കത്തയച്ചിരുന്നു. എന്നാൽ ഇത് വെറുതെയായി.
ഇത്രയധികം പ്രതിഷേധങ്ങൾ ഉയരുമ്പോൾ കാണാതെ പോകുന്നത് ഈ കൂട്ടായ്മയുടെ സൗഹൃദമാണ്. വെറുതെ സൊറ പറഞ്ഞിരുന്നു നേരം കളയാൻ മാത്രമല്ല ജി എൻ പി സി എന്ന് തെളിയിച്ചിരിക്കുകയാണ് ഗ്രൂപ്പിലെ അംഗങ്ങൾ. അത്തരമൊരു സംഭവമാണ് ഞായറാഴ്ച അരങ്ങേറിയത്.
ജി എൻ പി സി അംഗമായ ഒരാൾ ഞായറാഴ്ച യാത്ര മദ്ധ്യേ കണ്ണൂർ വച്ച് വണ്ടിയുടെ ഫാൻബെൽറ്റ് പൊട്ടി വഴിയിൽ കുടുങ്ങി. ഞായറാഴ്ച ആയതുകൊണ്ട് വാർക്കഷോപ്പൊന്നും തുറന്നു പ്രവർത്തിക്കുന്നുമില്ലായിരുന്നു. മറ്റു വഴികളില്ലാതെ ഇദ്ദേഹം ജി എൻ പി സി ഗ്രൂപ്പിൽ സഹായം അഭ്യർത്ഥിച്ച് പോസ്റ്റ് ഇട്ടു.
നിമിഷങ്ങൾക്കുള്ളിൽ കാര്യത്തിന് പരിഹാരമായി. മറ്റൊരു ഗ്രൂപ് അംഗം വർക്ക് ഷോപ്പ് നമ്പർ നൽകുകയും ഒപ്പം വിളിച്ചു പറഞ്ഞു സഹായിക്കുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിലാണ് സഹായവുമായി സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ എത്തിയത്. ഇതോടെ കാർ റെഡിയായി ഇദ്ദേഹം വീട്ടിലെത്തുകയും ചെയ്തു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...