Connect with us

അങ്ങനെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെടേണ്ടതല്ല ഒരു വാർദ്ധക്യവും ! – നൊമ്പരത്തിനു പകരം പുഞ്ചിരി വിടർത്തി ഒരു മനോഹര ഹ്രസ്വ ചിത്രം – ദീഷ്ണ !

Short Films

അങ്ങനെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെടേണ്ടതല്ല ഒരു വാർദ്ധക്യവും ! – നൊമ്പരത്തിനു പകരം പുഞ്ചിരി വിടർത്തി ഒരു മനോഹര ഹ്രസ്വ ചിത്രം – ദീഷ്ണ !

അങ്ങനെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെടേണ്ടതല്ല ഒരു വാർദ്ധക്യവും ! – നൊമ്പരത്തിനു പകരം പുഞ്ചിരി വിടർത്തി ഒരു മനോഹര ഹ്രസ്വ ചിത്രം – ദീഷ്ണ !

വ്യക്തിബന്ധങ്ങൾ ശിഥിലമാകുന്ന കാലഘട്ടത്തിലൂടെയാണ് പുതു തലമുറ സഞ്ചരിക്കുന്നത്. ബന്ധങ്ങൾ ഏതു തരത്തിലുള്ളതുമാകട്ടെ , സ്വന്തം നിലനിൽപിന് ഗുണമായതിനെ മാത്രമേ ഇന്ന് ഓരോ മനുഷ്യനും ചേർത്ത് നിർത്തു . അതും ശാശ്വതമല്ല. മടുക്കുമ്പോൾ , ബാധ്യത ആകുമ്പോൾ ഉപഭോഗസംസ്കാരത്തിലെന്ന പോലെ ബന്ധങ്ങളും വലിച്ചെറിയപ്പെടുന്നു .

കുടുംബങ്ങളിലേക്ക് നോക്കിയാൽ ഇത്തരത്തിൽ ശിഥിലമായ ഒട്ടേറെ ഉദാഹരണങ്ങൾ കാണാം , നമ്മുടെ പരിചയത്തിൽ, ചുറ്റുവട്ടത്ത് , അയല്പക്കങ്ങളിൽ ചിലപ്പോൾ സ്വന്തം വീടിനുള്ളിൽ പോലും .. സഹോദര സ്നേഹം ഇല്ലാതെ വളരുന്ന തലമുറയിൽ അതിനേക്കാൾ ഭീകരമായ അവസ്ഥയാണ് മാതാപിതാക്കൾ ബാധ്യത ആകുന്നത് .

വളർത്തി വലുതാക്കിയ അച്ഛനമ്മമാർ ഇന്ന് മക്കൾക്കൊരു ഭാരമാണ്. അവർ ജീവിതത്തിൽ എന്തൊക്കെ മക്കൾക്കായി ത്യജിച്ചു എന്ന കാര്യം മുതിർന്നു സ്വന്തം കാലിൽ നിൽകുമ്പോൾ വിസ്‌മൃതിയിലേക്ക് മറയുന്നു . പിറന്നു വീണപ്പോൾ കരഞ്ഞും കളിച്ചും ഇല്ലാതാക്കിയ അവരുടെ ഉറക്കം മുതൽ മുതിർന്നപ്പോൾ മക്കൾക്കായി മാറ്റി വച്ച മോഹങ്ങളും വരെ ആ ത്യാഗങ്ങൾ നീളുന്നു.

ഒടുവിൽ അവർക്കായി കാത്തിരിക്കുന്നത് അഗതി മന്ദിരങ്ങളാണ് , വൃദ്ധസദനങ്ങളാണ് . മക്കളുടെ നിറമുള്ള ബാല്യ കൗമാര യൗവ്വനങ്ങൾക്കായി അവർ കണ്ട സ്വപ്‌നങ്ങൾ പിന്നീട് വൃദ്ധ സദനങ്ങളുടെ വരാന്തകളിൽ നിറം മങ്ങിയ ഓർമകളായി മാറുകയാണ് . ഇത്തരം കഥകൾ സിനിമകളിലും ഷോർട് ഫിലിമുകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട് .

പക്ഷെ അതിനെ വ്യത്യസ്തമായൊരു ക്ലൈമാക്സിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ദീഷ്ണ എന്ന മനോഹരമായ ഷോർട്ട് ഫിലിം . അച്ഛനമ്മമാരോട് ചെയ്യുന്ന ക്രൂരതകൾ മാത്രം സ്‌ക്രീനിൽ കണ്ടിട്ടുള്ള പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു അവസാനം നൽകുകയാണ് ദീഷ്ണ . ഏതു കാഴ്ചക്കാരനും ചിന്തിച്ചു പോകുന്ന വ്യത്യസ്തമായൊരു പ്രമേയമാണ് സന്ദീഷ് മാവേലിക്കര ദീഷ്ണയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊന്ന് സജിത്ത് കാരാഴ്മയുടെ സംഗീത സംവിധാനത്തിൽ ഡോക്ടർ റിജോ സൈമൺ ആലപിച്ച ഹൃദയഹാരിയായ ഗാനമാണ്. അതിമനോഹരം എന്ന് പറയാതെ വയ്യ . സന്ദീഷ് ,മാവേലിക്കര തന്നെയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . കഥയും സംഭാഷണവും സജിത്തും ക്യാമറയും എഡിറ്റിങ്ങും ശ്രീനാഥ് എസ് പ്രഭുവും കൈകാര്യം ചെയ്യുന്നു .

സിദ്ധാർത്ഥനും , അനിലും ശബ്ദം ശബ്ദം നൽകിയിരിക്കുന്നു . നിതിൻ എം കെ , സജിത്ത് , കണ്ടല്ലൂർ ഭന്സരിദാസ് , ജയ്മോൾ ഗോളടി , രജനി ശശിധരൻ , അഭിഷേക് , ബേബി പ്രത്യുഷ എന്നിവർ അഭിനയിച്ചിരിക്കുന്നു. റിക്കോർഡിങ് – രാജീവ് രാമൻ ( ആർ ഡി റെക്കോർഡിങ് സ്റ്റഡിയി , തൈക്കാട് , തിരുവനന്തപുരം ), ഫൈനൽ മിക്സിങ് – ബിച്ചു ബ്ലൂസ്റ്റാർ .

deeshna – short film

More in Short Films

Trending