Connect with us

അവനിൽ കാമം ഉണർത്താതിരിക്കാൻ ഞാൻ ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞുവച്ചു ജീവിക്കണോ?

Short Films

അവനിൽ കാമം ഉണർത്താതിരിക്കാൻ ഞാൻ ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞുവച്ചു ജീവിക്കണോ?

അവനിൽ കാമം ഉണർത്താതിരിക്കാൻ ഞാൻ ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞുവച്ചു ജീവിക്കണോ?

നടിയായും ഗായികയായുമൊക്കെ കഴിവുതെളിയിച്ച നടിയാണ് രമ്യ നമ്പീശൻ.ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് കടന്നുവരുകയും സ്ത്രീസംബന്ധമായ പ്രശ്നങ്ങളിൽ തന്റെടത്തോടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തതുകൊണ്ടാകാം രമ്യ നമ്പീശന് അലങ്കാരമായി ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന വിശേഷണം ലഭിച്ചത് ഇപ്പോളിതാ സംവിധാത്തനാരംഗത്തേക്കും കടന്നു വന്നിരിക്കുകയാണ് രമ്യ നബീശൻ .
‘അൺ‌ഹൈഡ്’ എന്ന ഷോർട് ഫിലിമിലൂടെയാണ് രംഗപ്രവേശം. രമ്യ നമ്പീശൻ എൻകോർ എന്ന യുട്യൂബ് ചാനലിലാണ് അൺഹൈഡ് റിലീസ് ചെയ്തത്. രമ്യ തന്നെയാണ് ഇതിലെ മുഖ്യകഥാപാത്രവും. സ്ത്രീ ശരീരത്തിനു നേർക്കുള്ള അരുതാത്ത ആൺനോട്ടത്തെയാണ് ചിത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത്.

‘Yes, I solicit sex, but if you need to touch me you need my permission.’ (ഞാൻ സെക്സ് ഇഷ്ടപ്പെടുന്നു, പക്ഷേ, എന്നെ തൊടണമെങ്കിൽ നിങ്ങൾക്കെന്റെ അനുവാദം കൂടിയേ തീരൂ…) ഇതു തന്നെയാണ് ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയവും. ‘ഏതു വേഷമാണു ഞാൻ ധരിക്കേണ്ടത്. സ്ലീവ്‌ലസ് ഇട്ടാൽ അവന്റെ നോട്ടം എന്റെ കൈകളിലേക്ക്, സാരിയുടുത്താൻ അവന്റെ നോട്ടം എന്റെ വയറിലേക്ക്… എന്താ, അവനിൽ കാമം ഉണർത്താതിരിക്കാൻ ഞാൻ ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞുവച്ചു ജീവിക്കണോ? അതോ ഞാൻ അവന്റെ കൺവട്ടത്തുപോലും വരാതെ ഓടിയൊളിക്കണോ’ എന്ന ചോദ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. വൃത്തികെട്ട നോട്ടവുമായെത്തുന്ന ‘അവന്റെ’ കണ്ണുകളെയാണ് മറയ്ക്കേണ്ടത് എന്നു സ്വയം മറുപടി കണ്ടെത്തുന്നുമുണ്ട്. സ്ത്രീയുടെ വസ്ത്രധാരണമാണ് പുരുഷനെ അവൾക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങൾക്കു പ്രേരിപ്പിക്കുന്നതെന്ന സമൂഹത്തിന്റെ വിധിയെഴുത്തിനെ കുറ്റപ്പെടുത്തുകയാണു ചിത്രം.

പീഡനത്തിനിരയാകുന്ന പെൺകുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകളിലേക്കു നോക്കി സഹതപിക്കരുതെന്നും ചിത്രം ഓർമപ്പെടുത്തുന്നു. അത് അവളുടെ പിഴവോ കുറവോ അല്ലെന്നും അവളെ ഇരയെന്ന പേരിൽ അകറ്റി നിർത്തുന്നതു ക്രൂരതയാണെന്നും കൂടി അൺഹൈഡ് പറയുന്നു. ഇരുട്ടിന്റെയും ഏകാന്തതയുടെയും വിഷ്വലുകളിലൂടെ ചിത്രം മുന്നോട്ടുപോകുമ്പോൾ രമ്യയ്ക്കൊപ്പം മറ്റൊരു സ്ത്രീകഥാപാത്രം കൂടി രംഗപ്രവേശം ചെയ്യുന്നു. പീഡനം പ്രമേയമാക്കി മുൻപു നാം കണ്ടുപരിചയിച്ച മെലോഡ്രാമയോ മുറവിളികളോ അബലയുടെ ആർത്ത നാദങ്ങളോ ചിത്രത്തിലില്ല. മറിച്ച് ഏതു ചൂഷണത്തെയും സംയമനത്തോടെ അതിജീവിക്കാനുള്ള അവളുടെ തന്റേടത്തെയാണ് ചിത്രം ആഘോഷിക്കുന്നത്.

പ്രേക്ഷകരോട് നായിക പങ്കുവയ്ക്കുന്ന സന്ദേശമിതാണ്; ആൺകുട്ടികളെ അവരുടെ അമ്മയുടെയും സഹോദരിയുടെയും കണ്ണുകളിൽ നോക്കി സംസാരിക്കാൻ പഠിപ്പിക്കുക. ചുറ്റും കാണുന്ന ഏതു പെണ്ണിനെയും അരുതാത്ത ഒരു നോട്ടത്തിനു പോലും ഇരയാക്കാതിരിക്കുക. കാരണം പെണ്ണ് അവളുടെ ശരീരം മാത്രമല്ല. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം രമ്യയുടെ സഹോദരൻ രാഹുൽ സുബ്രഹ്മണ്യൻ ആണ്.

about unhide short film

Continue Reading
You may also like...

More in Short Films

Trending

Recent

To Top