Actress
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ്; പുരസ്കാരം സമ്മാനിക്കാന്‍ ദീപിക പദുക്കോണും
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ്; പുരസ്കാരം സമ്മാനിക്കാന്‍ ദീപിക പദുക്കോണും
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) പുരസ്കാര ചടങ്ങില്‍ അതിഥിയായി ദീപിക പദുക്കോണും. ഫെബ്രുവരി 16 നാണ് ചടങ്ങ് നടക്കുക. ഡേവിഡ് ബെക്കാം, ഡുവാ ലിപാ, ഹ്യു ഗ്രാന്‍ഡ്, ലിലി കോളിന്‍സ്, എമ്മാ കോറിന്, ഇദ്രിസ് എല്‍ബ തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായെത്തുന്നുണ്ട്.
റോയല്‍ ഹാള്‍ ഇന്‍ ലണ്ടനിലാണ് ബാഫ്ത പുരസ്കാര ചടങ്ങ് നടക്കുന്നത്. ഏതെങ്കിലും വിഭാഗത്തിലെ ജേതാക്കള്‍ക്ക് ദീപിക പുരസ്കാരം സമ്മാനിക്കുകയും ചെയ്യും.
കഴിഞ്ഞ ഓസ്കര് പുരസ്കാരത്തിന് ദീപിക അതിഥിയായിരുന്നു. രൗജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആമുഖപ്രസംഗം നടത്തിയത് ദീപികയായിരുന്നു.
മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ സംഗീത സംവിധായകന് എം.എം. കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിന്നിവര്‍ ഓസ്കര് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.
