Connect with us

7 വർഷം പ്രണയിച്ചിട്ടും ഒന്നിച്ച് ജീവിച്ചില്ല – കാരണം വ്യക്തമാക്കി ദീപിക പദുകോൺ

Bollywood

7 വർഷം പ്രണയിച്ചിട്ടും ഒന്നിച്ച് ജീവിച്ചില്ല – കാരണം വ്യക്തമാക്കി ദീപിക പദുകോൺ

7 വർഷം പ്രണയിച്ചിട്ടും ഒന്നിച്ച് ജീവിച്ചില്ല – കാരണം വ്യക്തമാക്കി ദീപിക പദുകോൺ

നീണ്ട കാലം പ്രണയിച്ചാണ് ദീപികയും രൺവീർ സിങ്ങും വിവാഹിതരായത് . ഇത്ര കാലം പ്രണയിച്ചിട്ടും ഇവർ ഒന്നിച്ച് താമസിച്ചിട്ടില്ല .അതിന്റെ കാരണം വ്യക്തമാക്കുകയാണ് ദീപിക പദുകോൺ .

പാരമ്ബര്യത്തില്‍ നിന്ന് വിട്ടുപോകാന്‍ നിരവധി പ്രലോഭനങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ തനിക്ക് അത് വളരെ പ്രധാനപ്പെട്ടതായിരുന്നു എന്നാണ് ദീപിക പറയുന്നത്. രണ്‍വീറിന് എന്തായാലും അത് ഓകെ ആയിരുന്നു. നിന്നെ എന്താണ് സന്തോഷിപ്പിക്കുന്നത് അത് തന്നെയാണ് എന്റെയും സന്തോഷം എന്നാണ് രണ്‍വീര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എനിക്ക് അതാതിന്റെ സമയത്ത് എല്ലാക്കാര്യങ്ങളും ചെയ്യാനായിരുന്നു ആഗ്രഹം. എന്റെ അച്ഛനും അമ്മയും അങ്ങനെ ചെയ്യുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. അതിനാല്‍ മറ്റ് വഴികളൊന്നും എനിക്ക് അറിയില്ലായിരുന്നു’ ദീപിക പറഞ്ഞു.

ഒരുമിച്ച്‌ താമസിക്കാന്‍ നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ വിവാഹത്തിന് ശേഷം എന്താണ് കണ്ടെത്തുക എന്നാണ് ദീപികയുടെ ചോദ്യം. ഈ വര്‍ഷം തനിക്ക് അങ്ങനെയായിരുന്നു, ഒരുമിച്ച്‌ താമസിക്കുന്നു, പരസ്പരം കൂടുതല്‍ തിരിച്ചറിയുന്നു. ഇതിലൂടെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണ് എടുത്തതെന്നും ദീപിക പറഞ്ഞു. വിവാഹം വലിയ പ്രശ്‌നമാണെന്ന് കരുതുന്നവരുണ്ട്. പക്ഷേ ഞങ്ങളുടെ അനുഭവം അതായിരുന്നില്ല. വിവാഹത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. അതിന്റെ ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിക്കുകയാണ്.

deepika padukone about living together

More in Bollywood

Trending

Malayalam