Connect with us

പൊട്ടക്കഥയെന്ന് ഷാരൂഖാൻ വിശേഷിപ്പിച്ച ആ ബ്ലോക്ക്ബസ്റ്റർ ചിത്രം പിറന്നിട്ട് 21 വർഷം!

Bollywood

പൊട്ടക്കഥയെന്ന് ഷാരൂഖാൻ വിശേഷിപ്പിച്ച ആ ബ്ലോക്ക്ബസ്റ്റർ ചിത്രം പിറന്നിട്ട് 21 വർഷം!

പൊട്ടക്കഥയെന്ന് ഷാരൂഖാൻ വിശേഷിപ്പിച്ച ആ ബ്ലോക്ക്ബസ്റ്റർ ചിത്രം പിറന്നിട്ട് 21 വർഷം!

ബോളിവുഡ് ഇന്നേവരെ കണ്ട മറ്റു ചിത്രങ്ങളിൽ നിന്ന് ഇന്നും മികച്ചു നിൽക്കുന്ന ആ ചിത്രം ആരും മറന്നുകാണില്ല ചിലപ്പോൾ ഇന്നും ആരുടേയും ഫേവറേറ്റ് ലിസ്റ്റിൽ ഈ ചിത്രത്തിലെ ഗാനങ്ങളൊക്കെ തന്നെ ഉണ്ടാകുകയും ചെയ്യും.സിനിമയുടെ കാര്യത്തിൽ ഒന്നും തീരുമാനിക്കാൻ നമ്മുക്ക് കഴിയാറില്ല.വിജയിക്കുമോ അതോ അതിനു തോൽവി ആകുമോ ഫലം എന്ന് പറയാൻ കഴിയാറില്ല.സിനിമയുടെ വിജയവും തോൽവിയുമെല്ലാം ഭാഗൃ പരീക്ഷണങ്ങൾ തന്നെയാണ്.ചിലപ്പോൾ പെട്ടന്നാകാം ഒരു പ്രതീക്ഷയുമില്ലാത്ത ചിത്രം ജനഹൃദയങ്ങളിൽ കൂടുകൂട്ടുന്നത്.എത്രമാത്രം ചേരുവകൾ ചേർത്താലും ചിലപ്പോൾ അത് വിചാരിച്ച വിജയത്തിൽ എത്തിക്കാനില്ല എന്നാൽ ചിലപ്പോൾ ആരും വിചാരിക്കാതെ പെട്ടെന്നാകും അത് സംഭവിക്കുന്നത്.അങ്ങനെയുള്ള ഒരു മേഖലയാണ് സിനിമ.

ഒരു സംവിധായകനും,നടനും,നായികയും തുടങ്ങി ചിത്രത്തിലുള്ളവരുടെ വലിയ ഒരു ഒത്തുചേരലാണ് ഒരു ചിത്രം.പ്രേക്ഷകർക്ക് കൊടുക്കുമ്പോൾ അത്യാവശ്യം നല്ല എന്റർടൈമെന്റ് നല്കാൻ ആണ് ചിന്തിക്കുക എന്നാൽ കഥയാണ് എന്നും അതിൽ വളരെ മികച്ചു നിൽക്കുന്നത്,അതിലെ അവതാരമാണ്,അങ്ങനെ ഒരുപാട് ഘടകങ്ങളിൽ ചിലത് പ്രേക്ഷക മനസ്സിൽ തട്ടുകയും അത് മറക്കാനാവാത്ത ഹിറ്റ് സമ്മാനിക്കുകയും ചെയ്യും.21 വർഷങ്ങൾക്ക് അപ്പുറം കഥ കേട്ട്, ‘ഇതെന്തൊരു പൊട്ടക്കഥ’യെന്ന് ഷാരൂഖ് ഖാൻ വിധിയെഴുതിയൊരു സിനിമ. എന്നാൽ ഷാരൂഖും സംവിധായകനും തമ്മിലുള്ള സൗഹൃദവും സംവിധായകന് തന്റെ കഥയിലുള്ള ബോധ്യവും കൊണ്ടുമാത്രം ആ പ്രൊജക്റ്റ് മുന്നോട്ട് പോവുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ‘കുച്ച് കുച്ച് ഹോത്താ ഹെ’- ബോളിവുഡ് കണ്ട എക്കാലത്തെയും ജനപ്രിയ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ 21-ാം വാർഷികമാണ് ഇന്ന്.

“കരൺ വന്ന് എന്നോട് തീർത്തും നോൺസെൻസായ ഒരു പൊട്ടക്കഥ പറഞ്ഞു, തീർച്ചയായും അത് നിങ്ങൾ തിയേറ്ററിൽ കണ്ട ഫൈനൽ കഥയല്ല. കരൺ വിചിത്രമായ രീതിയാൽ അയാളുടെ ആ കഥയിലേക്ക് എന്നെ ആകർഷിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഞാൻ യെസ് പറയുമ്പോൾ എന്താണ് സിനിമയുടെ കഥയെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. അന്ന് കഥയിലേക്ക് കൂടുതൽ കടക്കാത്തതിൽ എനിക്ക് സന്തോഷമുണ്ട്. കരണിന്റെ ബോധ്യത്തിനു പുറത്ത് മുന്നോട്ട് പോവുകയായിരുന്നു, അല്ലായിരുന്നെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു,” ‘കുച്ച് കുച്ച് ഹോത്താ ഹെ’യെ സംഭവിച്ചതിനെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞതിങ്ങനെ.

‘ദിൽവാലേ ദുൽഹനിയ ലേ ജായേഗേ (1995)’ എന്ന ചിത്രത്തിൽ ആദിത്യ ചോപ്രയുടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ അരങ്ങേറ്റം കുറിച്ച കാലം മുതലുള്ള സൗഹൃദമാണ് കരൺ ജോഹറും ഷാരൂഖ് ഖാനും തമ്മിൽ. തന്റെ ആദ്യ സംവിധാനസംരംഭമായ ‘കുച്ച് കുച്ച് ഹോത്താ ഹേ’യിലേക്ക് നായകനായി കരൺ ക്ഷണിച്ചതും ഷാരൂഖ് ഖാനെ ആയിരുന്നു.

‘പ്യാർ ദോസ്തി ഹെ’ എന്ന പഞ്ച് ഡയലോഗുമായി പ്രണയത്തിനും സൗഹൃദത്തിനുമിടയിൽ ഒരു നേർത്ത അതിർവരമ്പു മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ യുവത്വത്തിന്റെ മനസ്സ് കീഴടക്കിയ കഥാപാത്രങ്ങളാണ് ‘കുച്ച് കുച്ച് ഹോത്താ ഹേ’യിലെ രാഹുല്‍, അഞ്ജലി, ടീന ജോഡികൾ. ത്രികോണ പ്രണയത്തിന്റെ വേദനയും വിങ്ങലുമെല്ലാം ഏറ്റവും മനോഹരമായി ചിത്രീകരിച്ചൊരു ചിത്രം കൂടിയായിരുന്നു ‘കുച്ച് കുച്ച് ഹോത്താ ഹേ’. 1998 ഒക്ടോബർ 16 നാണ് ചിത്രം റിലീസായത്.

ബോളിവുഡിന് ഏറ്റവും മികച്ച ഓൺ സ്ക്രീൻ പ്രണയജോഡികളായ ഷാരൂഖ് ഖാനെയും കാജോളിനെയും നൽകിയതിനൊപ്പം തന്നെ റാണിമുഖർജി എന്ന നടിയുടെ കരിയറിലും ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ‘കുച്ച് കുച്ച് ഹോത്താ ഹേ’. സൽമാൻ ഖാൻ, ഫരീദ ജലാൽ,​​ അനുപംഖേർ, റീമ ലഗൂ എന്നിവരെല്ലാം ചിത്രത്തിൽ മികവേറിയ പ്രകടനമാണ് കാഴ്ച വച്ചത്. ഷാരൂഖിന്റെ മകളായെത്തിയ സന സെയ്ദും ചിത്രത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. രണ്ട് നാഷണൽ ഫിലിം അവാർഡും 8 ഫിലിം ഫെയർ അവാർഡുമടക്കം 35-ലേറെ അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ബോളിവുഡിലെ All Time Blockbuster ചിത്രങ്ങളുടെ കൂട്ടത്തിൽ ഇടം നേടിയ ഈ ചിത്രത്തോടെയാണ് ഇരുപത്തിയഞ്ചുകാരനായ കരൺ ബോളിവുഡിലെ ഒരു ബ്രാൻഡ് നെയിം ആയി മാറിയത്. 10 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 106 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.

ലോകമെങ്ങും ഇന്നും പ്രണയത്തിനു വളരെ ഏറെ പ്രാധാന്യം നല്കുനുണ്ട്. എന്നാൽ അന്നത്തെ കാലത് അന്നത്തെ പ്രണയസങ്കൽപ്പങ്ങളിൽ നിന്നും യുവത്വം ഒരുപാട് അകലം യാത്ര ചെയ്ത് എത്തിയിരിക്കുന്ന ഇക്കാലത്തും ചിത്രത്തിലെ പാട്ടുകൾ എവർഗ്രീനായി തന്നെ നിലനിൽക്കുന്നു. കുച്ച് കുച്ച് ഹോത്താ ഹേ, കോയി മിൽഗയാ, സാജൻജി ഗർ ആയേ, യേ ലഡ്കാ ഹെ ദീവാനാ, തുജെ യാത് നെ മേരീ ആയ്, ലഡ്കി ബഡീ അൻജാനീ ഹെ, രഘുപതി രാഘവ് എന്നു തുടങ്ങിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.ആർക്കും ഇന്നും മറക്കാനാവില്ല ആ ചിത്രങ്ങളിലെ ഓരോ രംഗങ്ങളും.അല്ലേൽ ഗാനങ്ങളും ഒന്നും തന്നെ മറക്കാൻ കഴിയില്ല.അന്നത്തെകാലത് ഇങ്ങനെ ഒരു ചിത്രം പ്രേക്ഷകരിൽ എത്തിച്ച കരൺ വളരെ വലിയ ഒരു സംവിധായകൻ തന്നെയാണ് അന്നത്തെ പ്രായത്തിൽ നിന്നും നാളേക്കുള്ള യാത്രകളായിരുന്നു സിനിമയിൽ കാഴ്ചവെച്ചത്.

21 years of shahrukh khan movie kuch kuch hota hai

More in Bollywood

Trending