News
ദീപിക പദുകോണ്‍ അവിഹിതബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നടി; ദീപിക വിവാദങ്ങളില്‍ നിറയുമ്പോള്‍
ദീപിക പദുകോണ്‍ അവിഹിതബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നടി; ദീപിക വിവാദങ്ങളില്‍ നിറയുമ്പോള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ദീപിക പദുകോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അതുമാത്രമല്ല, ദീപികയുടെ കരിയറിലുടനീളം വിവാദങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
അടുത്തിടെ ഷാരൂഖ് ഖാന് ചിത്രം പത്താനിലൂടെയാണ് ദീപികയുടെ പേര് വീണ്ടും വിവാദങ്ങളില്‍ ഇടം പിടിച്ചത്. ചിത്രത്തിലെ ബേശരം രംഗ് എന്ന പാട്ട് പുറത്തിറങ്ങിയതോടെയാണ് വിവാദം ആരംഭിക്കുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചതെന്നായിരുന്നു വിവാദത്തിന് പിന്നില്‍ പത്താനെതിരെ വിവാദം.
ഈ വേളയില്‍ 2015 ല്‍ ദീപികയ്ക്കെതിരെ ഉയര്‍ന്ന മറ്റൊരു വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലായി മാറുന്നത്. 2015 ല്‍ പുറത്തിറങ്ങിയ വോഗിന്റെ മൈ ചോയ്സ് വീഡിയോയുമായി ബന്ധപ്പെട്ടതായിരുന്നു ഇത്. ഹോമി അദജനിയയായിരുന്നു വീഡിയോ സംവിധാനം ചെയ്തത്. വീഡിയോ വൈറലായി മാറിയതോടെ താരത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര് എത്തുകയായിരുന്നു.
വീഡിയോയില്‍ വിവാഹത്തിന് മുമ്പും വിവാഹേതരമായുള്ളതുമായ ലൈം ഗിക ബന്ധങ്ങളെക്കുറിച്ച് ദീപിക പറഞ്ഞതായിരുന്നു സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. ‘വിവാഹത്തിന് മുമ്പുള്ള ലൈം ഗിക ബന്ധവും, വിവാഹേതര ലൈം ഗിക ബന്ധവുമെല്ലാം എന്റെ ചോയ്സാണ്’ എന്നായിരുന്നു ദീപിക പറഞ്ഞത്.
പിന്നാലെ ദീപിക അവിഹിതബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു വിമര്‍ശനമുയര്‍ന്നത്. വിവാഹേതര ലൈം ഗിക ബന്ധത്തിലൂടെ എങ്ങനെയാണ് സ്ത്രീശാക്തീകരണം നടക്കുക എന്നായിരുന്നു ഇതിനെതിരെ ഉയര്‍ന്ന ചോദ്യം. എന്നാല്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ തന്നെ അലട്ടുന്നില്ല. ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായ രീതിയല്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നത് ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു ദീപികയുടെ പ്രതികരണം.
