ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോണ്‍. സോഷ്യല്‍ മീഡിയയില്‍ വറലെ സീജവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താന്‍ അനുഭവിച്ച വിഷാദ രോഗത്തെ കുറിച്ച് പറഞ്ഞ നടിയുടെ വാക്കുകളാണ് വൈറലായി മാറുന്നത്.
തന്റെ അമ്മയ്ക്ക് മനസിലായില്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് ഏത് അവസ്ഥയില്‍ ആയിരിക്കുമെന്ന് പറയാന്‍ പോലും കഴിയില്ല എന്നാണ് ദീപിക പറഞ്ഞത്. എന്നാല്‍ താന്‍ വിഷാദ രോഗത്തെ കുറിച്ച് പറഞ്ഞത് പുതിയ സിനിമയുടെ പ്രമോഷന് ആണെന്നാണ് ചില ആളുകള്‍ പറയുന്നത് എന്നാണ് ദീപിക പറയുന്നത്.
‘ഞാനിത് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെയ്യുന്നു, അല്ലെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എനിക്ക് പ്രതിഫലം തരുന്നു, ഞാന്‍ മരുന്നിന്റെ പ്രമോഷന് ചെയ്യുന്നു എന്നാണ് ഒരു കൂട്ടം ആളുകള്‍ കരുതുന്നത്.’ അങ്ങനെ പ്രചാരണങ്ങളും വാര്‍ത്തകളും വന്നിരുന്നു എന്നാണ് ദീപിക പറയുന്നത്. തന്റെ മാതാപിതാക്കള്‍ ബംഗ്ലൂരുവിലാണ് താമസിക്കുന്നത്. അവര്‍ തന്റടുത്ത് വന്നു പോയപ്പോഴാണ് അമ്മ തന്റെ അവസ്ഥ തിരിച്ചറിഞ്ഞത് എന്നാണ് ദീപിക നേരത്തെ പറഞ്ഞത്.
മാനസിക രോഗമുള്ളവരുടെയും അവരെ പരിചരിക്കുന്നവരുടെയും വൈകാരികാവസ്ഥ ഒരുപോലെ പ്രധാനമാണ്. ഉദാഹരണത്തിന് തന്റെ രോഗലക്ഷണങ്ങള്‍ അമ്മ തിരിച്ചറിഞ്ഞില്ലായിരുന്നുവെങ്കില് പ്രൊഫഷണല്‍ സഹായം തേടാനുള്ള മനസാന്നിധ്യം അമ്മയ്ക്ക് ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഇന്ന് ഏത് അവസ്ഥയിലായിരിക്കും എന്ന് അറിയില്ല എന്നും ദീപിക പറയുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...