Bollywood
പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമയിലെ നായികയായി ദീപിക പദുക്കോണ്‍
പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമയിലെ നായികയായി ദീപിക പദുക്കോണ്‍
Published on
പ്രഭാസിന്റെ അടുത്ത സിനിമയില് നായിക ദീപിക പദുക്കോണ് ആണ്. നാഗ് അശ്വിനാണ് പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമ സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. അതിനുശേഷം ഈ ചിത്രത്തില് നായികയായി നിരവധി താരങ്ങളുടെ പേരുകള് പ്രചരിച്ചിരുന്നു. ഒടുവില് നിര്മ്മാതാക്കള് ദീപികയിലേക്ക് എത്തുകയായിരുന്നു.
ചിത്രത്തിന്റെ ഭാഗമാകാന് ദീപിക സമ്മതിച്ചെങ്കിലും വലിയ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയാന് കഴിയുന്നത്. നടിയുടെ പ്രതിഫലം ഒരു തെലുങ്കു ചിത്രത്തിലെ നായിക വാങ്ങുന്ന ഏറ്റവും ഉയര്ന്ന പ്രതിഫലം ആയിരിക്കും. ദീപികയെ അഭിനയിപ്പിക്കുവാന് നാഗ് അശ്വിന് ആഗ്രഹിക്കുന്നുവെന്നും ദീപിക ആവശ്യപ്പെട്ട പ്രതിഫലം നല്കാന് തയ്യാറാണെന്നും റിപ്പോര്ട്ടില് പറയുന്നു.
Continue Reading
You may also like...
Related Topics:Deepika Padukone
