Bollywood
നീയില്ലയെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ഇനിയും എനിക്കായിട്ടില്ല, സുശാന്തിന്റെ വിയോഗത്തില്‍ നൊമ്ബരക്കുറിപ്പുമായി റിയ
നീയില്ലയെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ഇനിയും എനിക്കായിട്ടില്ല, സുശാന്തിന്റെ വിയോഗത്തില്‍ നൊമ്ബരക്കുറിപ്പുമായി റിയ
ഞാന്‍ എന്റെ വികാരങ്ങളെ നേരിടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തില്‍. സ്‌നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് നീയാണ്. ഒരു ലളിതമായ ഗണിത സമവാക്യത്തിന് ജീവിതത്തിന്റെ അര്‍ത്ഥം എങ്ങനെ കണക്കാക്കാന്‍ ആകുമെന്ന് നീ എന്നെ പഠിപ്പിച്ചു, എല്ലാ ദിവസവും ഞാന്‍ നിന്നില്‍ നിന്ന് അത് പഠിച്ചു. നീ ഇനിയില്ല എന്നതിനോട് എനിക്കിനിയും പൊരുത്തപ്പെടാനായിട്ടില്ല. എനിക്കറിയാം നീ ഇന്ന് ഏറെ സമാധാനമുള്ള സ്ഥലത്താണെന്ന്.
ഇന്ന്ചന്ദ്രനും നക്ഷത്രങ്ങളും താരാപഥങ്ങളും ‘ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനെ’ തുറന്ന കൈകളാല്‍ നിന്നെ സ്വാഗതം ചെയ്യും. സഹാനുഭൂതിയും സന്തോഷവും നിറഞ്ഞ നിനക്ക് തെളിയാത്ത നക്ഷത്രത്തെ പ്രകാശിപ്പിക്കാനാകും. കാരണം നീയും ഇപ്പോള്‍ ഒരു നക്ഷത്രമാണ്. നീയെന്ന താരകത്തിനായി ഞാന്‍ കാത്തിരിക്കും. നിന്നെ തിരികെ കൊണ്ടുവരാന്‍ ഞാന്‍ ആ?ഗ്രഹിക്കുകയും ചെയ്യും. മികച്ചൊരു മനുഷ്യന്‍ എന്താണോ അതായിരുന്നു നീ. ലോകം കണ്ട ഏറ്റവും മികച്ച അത്ഭുതങ്ങളില്‍ ഒന്ന്.
യഥാര്‍ഥത്തില്‍ നമ്മുടെ സ്‌നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. എല്ലാത്തിനെയും നീ തുറന്ന മനസോടെ സ്‌നേഹിച്ചു. സമാധാനത്തോടെ ഇരിക്കുക സുശി. നിന്നെ നഷ്ടമായിട്ട് മുപ്പത് ദിവസങ്ങള്‍. പക്ഷേ ഒരു ജന്മം മുഴുവനും നിന്നോടുള്ള സ്‌നേഹവും.. ശാശ്വതമായി, പരിധികളില്ലാതെ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു..സുശാന്ത്.