Social Media
അവളുടെ വയറ്റില്‍ വളരുന്നത് എൻ്റെ കുഞ്ഞ്;വീണ്ടും ആരോപണവുമായി ദീപക് കലാല്‍!
അവളുടെ വയറ്റില്‍ വളരുന്നത് എൻ്റെ കുഞ്ഞ്;വീണ്ടും ആരോപണവുമായി ദീപക് കലാല്‍!
By
രാഖി സാവന്ത് വാർത്തകളിൽ ഇടം നേടുന്ന താരമാണ് .എപ്പോളും വാർത്തകളിൽ ഇടം നേടാൻ എന്ത് വിവാദത്തിനു തയ്യാറാണ് രാഖി സാവന്ത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചും സിനിമയൊന്നും ഇല്ലെങ്കിലും രാഖി സജീവമാണ്. അടുത്തിടെ വിവാഹ വാർത്തയിലൂടെയാണ് രാഖി വാർത്തകളിൽ നിറഞ്ഞത്.വളരെ രഹസ്യമായാണ് ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായത്.
തന്റെ ആരാധകനെയാണ് രാഖി വിവാഹം ചെയ്തത്.
അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച് ഇന്ത്യാ ഗോട്ട് ടാലന്റ് മത്സരാര്‍ത്ഥിയും ഇന്റര്‍നെറ്റ് തരംഗവുമായ ദീപക് കലാലിനെ വിവാഹം കഴിക്കുന്നുവെന്നാണ് രാഖി പറഞ്ഞിരുന്നത് . ദീപക്കിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്ന് പറഞ്ഞു ആ വിവാഹത്തിൽ നിന്നും ഒഴിവാകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ബോളിവുഡ് താരം രാഖി സാവന്തിനെതിരെ മുന്‍ കാമുകനും യൂട്യൂബ് താരവുമായ ദീപക് കലാല്‍ രംഗത്ത്. രാഖി രണ്ടുമാസം ഗര്‍ഭിണിയാണെന്നും, അവളുടെ വയറ്റില്‍ വളരുന്നത് തന്റെ കുഞ്ഞാണെന്നുമാണ് ഇയാളുടെ ആരോപണം.
കൂടാതെ കുഞ്ഞിന്റെ കാര്യത്തില്‍ രാഖിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നും, അവളുടെ ജീവിതരീതി തന്റെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നും ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
താന്‍ വിവാഹിയായെന്നും, പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും രാഖി ദിവസങ്ങള്‍ക്ക് മുമ്ബ് പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ രാഖിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദീപക് കലാല്‍ രംഗത്തെത്തിയിരുന്നു. വിവാഹവാഗ്ദാനം നല്കി താരം തന്റെ കൈയില്‍ നിന്ന് നാല് കോടിയോളം രൂപ കൈക്കലാക്കിയെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. കൂടാതെ പണം തിരിച്ച് തന്നില്ലെങ്കില്‍ രാഖിയുടെ ജീവിതം നശിപ്പിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.
deepak kalal talk about rakhi sawant
