Malayalam Breaking News
നടന് റഹ്മാന്റെ പിതാവ് അന്തരിച്ചു
നടന് റഹ്മാന്റെ പിതാവ് അന്തരിച്ചു
നടന് റഹ്മാന്റെ പിതാവ് അന്തരിച്ചു
നടന് റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാന് അന്തരിച്ചു. 85 വയസ്സായിരുന്നു. മലപ്പുറം നിലമ്ബൂര്‍ ചന്തക്കുന്നിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6:30ന് ചന്തക്കുന്ന് ജുമാ മസ്ജിദില്‍ വെച്ച് നടക്കും. ഭാര്യ സാവി. മക്കള്‍: ഡോ. ഷമീമ മെഹ്റുനീസ്. ആരിഫ്, റഹ്മാന്.
1983 ലെ പദ്മരാജന്റെ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന് സിനിമ രംഗത്തെത്തുന്നത്. എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്നു. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തില്‍ ഇടവേള വന്നു. സംവിധായകന് പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാന്. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാന് ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സജീവമാണ് റഹ്മാന്.
death of KMA Rahman
