Connect with us

ഒന്ന് തൊട്ടാൽ ജഗതിയുടെ ഇപ്പോളത്തെ അവസ്ഥ മാറുമെന്ന് പറഞ്ഞ അത്ഭുത വൈദ്യന്റെ കയ്യിലേക്ക് ജഗതിയെ ഇട്ടു കൊടുക്കരുതെന്ന് അപേക്ഷയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹ് !!

Malayalam Breaking News

നടൻ ജഗതി ശ്രീകുമാറിനുണ്ടായ അപകടം മലയാള സിനിമക്കുണ്ടായ വലിയൊരു നഷ്ടമാണ്. അപകടത്തോട് കൂടി കിടപ്പിലായ ജഗതിയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെങ്കിലും സിനിമയിലേക്ക് എത്താനുള്ള സാധ്യത ഇപ്പോളും ബാക്കിയാണ്. ഇപ്പോൾ ജഗതിയുടെ അവസ്ഥ മാറ്റി തരാം എന്ന വാഗ്ദാനവുമായി മാധവൻ വൈദ്യർ രംഗത്ത് വന്നിരുന്നു. എന്റെയടുത്തൊന്നു എത്തിച്ചാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അത് വിശ്വസിക്കരുതെന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹ് രംഗത്ത്.
തന്റെ ഫേസ്ബുക്കിലൂടെയാണ് മാധവന്‍ വൈദ്യര്‍ക്കെതിരെ സുല്‍ഫി പ്രതികരിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

‘മഹാനടനെ തൊട്ടുലോടി സംതൃപ്തനായി അദ്ദേഹം പൊയ്‌ക്കോട്ടെ!! മഹാനടന്‍ ശ്രീ ജഗതി ശ്രീകുമാര്‍ അവര്‍കളെ തൊട്ടുലോടിയാല്‍ പഴയ ആരോഗ്യസ്ഥിതിയില്‍ എത്തിക്കാം എന്ന അവകാശവാദവുമായി ഒരു അല്‍ഭുത ചികിത്സകന്‍ പ്രത്യക്ഷപ്പെട്ടതായി സോഷ്യല്‍മീഡിയയില്‍ വായിച്ചു. സത്യാവസ്ഥ അറിയില്ല. ചികിത്സയ്ക്ക് സമ്മതം നല്‍കി ജഗതി ശ്രീകുമാറിന്റെ അടുത്ത ബന്ധുക്കളും അത്ഭുത ചികിത്സകനെ വിവരമറിയിച്ചു എന്നും സമൂഹ മാദ്ധ്യമങ്ങളില്‍ കാണുന്നു.

മറ്റേതു സിനിമാ പ്രേമിയെയും പോലെ ശ്രീ ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയില്‍ വന്നു ‘ നീ ആ പോസ്റ്റ് കണ്ടോ ഞാനത് കണ്ടില്ല’ എന്നു വീണ്ടും പറയണമെന്ന് അതിയായി ആഗ്രഹിക്കുന്നു. എങ്കിലും പ്രായോഗികമായ ചികിത്സാ രീതികള്‍ വച്ച്‌ അതിനുള്ള സാധ്യത വ്യക്തമല്ല. ഈ സ്ഥിതിവിശേഷത്തില്‍ അത്ഭുത ചികിത്സകള്‍ മറിച്ചൊരു ഫലം നല്‍കും എന്ന് കരുതാന്‍ വഴി കാണുന്നില്ല.

അതുകൊണ്ട് മഹാനടന്റെ ഉറ്റബന്ധുക്കള്‍ ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. അത്ഭുത ചികിത്സകന്‍ വന്നോട്ടെ. മഹാനടനെ തൊട്ടു ലോടി സംതൃപ്തിയടഞ്ഞു സാമ്ബത്തികനേട്ടവും പ്രശസ്തിയും നേടി അദ്ദേഹം പൊക്കോട്ടെ. എന്നാല്‍ ഒരു കാരണവശാലും ഈ അത്ഭുത ചികിത്സകന്‍ നല്‍കുന്ന , ശരീരത്തിനുള്ളില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നുംതന്നെ ദയവായി അദ്ദേഹത്തിന് നല്‍കരുത്….മുന്‍കാല അനുഭവങ്ങളില്‍ ഇത്തരം അത്ഭുത ചികിത്സകര്‍ നല്‍കുന്ന മരുന്നുകളുടെ ഫലം വളരെ അപകടം പിടിച്ചതാണ്.

തൊട്ടുലോടി അദ്ദേഹം പൊയ്‌ക്കോട്ടെ. അദ്ദേഹത്തിനു വേണ്ടത് മഹാനടന്റെ അത്ഭുത സ്‌പര്‍ശവും അല്പം പ്രശസ്‌തിയും കുറച്ചു പണവും മാത്രം.

ഡോ സുല്‍ഫി നൂഹു…

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ താന്‍ മാറ്റുമെന്നും, ‘ആ മനുഷ്യന്റെ അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കാന്‍ എന്റെ അടുത്ത് ഒന്ന് എത്തിച്ചാല്‍ മതിയെന്നും കാസര്‍ഗോട്ടുകാരനായ പാരമ്ബര്യ വൈദ്യന്‍ മാധവന്‍ വൈദ്യര്‍ വ്യക്തമാക്കിയത്.

doctor sulphi nuhu facebook post

More in Malayalam Breaking News

Trending

Recent

To Top