Connect with us

ഹോളി ആശംസിച്ച് അമല പോളിന്റെ എനെർജിറ്റിക് ഡാൻസ് വീഡിയോ വൈറൽ ആകുന്നു

general

ഹോളി ആശംസിച്ച് അമല പോളിന്റെ എനെർജിറ്റിക് ഡാൻസ് വീഡിയോ വൈറൽ ആകുന്നു

ഹോളി ആശംസിച്ച് അമല പോളിന്റെ എനെർജിറ്റിക് ഡാൻസ് വീഡിയോ വൈറൽ ആകുന്നു

നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെ വന്ന അമല പോൾ ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയാണ്. എറണാകുളം ആലുവ സ്വദേശിനിയായ അമല അഭിനയിച്ചത് ആദ്യം മലയാളത്തിൽ ആണെങ്കിലും തിളങ്ങിയത് തമിഴ് സിനിമകളിലൂടെയാണ്. താരത്തെ തേടി തമിഴിൽ നിന്നും തെലിങ്കുയിൽ നിന്നും നിരവധി അവസരങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇതിലൂടെ താരത്തിന്റെ സിനിമാജീവിത മാറ്റങ്ങളും ഉണ്ടായി. മൈന എന്ന സിനിമ അമലയ്ക്ക് കരിയറിൽ വലിയ വഴിത്തിരിവായി മാറി.

മോഹൻലാലിൻറെ നായികയായി റൺ ബേബി റൺ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചുവന്നത്. അതിന് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായ അമല തെലുങ്കിലും കന്നഡയിൽ ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ എ.എൽ വിജയുമായി വിവാഹിതയായെങ്കിലും പിന്നീട് അത് വേർപിരിഞ്ഞു. ആടുജീവിതമാണ് മലയാളത്തിൽ അമലയുടെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം.

ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപടുകൾ എല്ലാം തുറന്നു പറയാറുമുണ്ട്.തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ അമല പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അമല ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു ഡാൻസ് വീഡിയോ വൈറൽ ആയിരിക്കുകയാണ്.

ഹോളി ആശംസകൾ നേർന്ന് കൊണ്ട് തന്റെ ആരാധകർക്ക് പങ്കുവച്ച അമലയുടെ വീഡിയോയാണ് ഇത് . തന്റെ കൗമാരത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് അമല കലക്കൻ ഡാൻസുമായി ആരാധകർക്ക് മുന്നിൽ എത്തിയത്. ഒന്നര മിനിറ്റ് ദൈർഖ്യം വരുന്ന ഡാൻസ് വീഡിയോയിൽ അമലയുടെ എനർജി ഒരുനിമിഷം പോലും കുറഞ്ഞിരുന്നില്ല. വീഡിയോയിൽ ഡാൻസ് ചെയ്യുന്ന താരത്തിന്റ എനർജിയെ കുറിച്ചാണ് ആരാധകർ കൂടുതലും കമന്റ്‌ ചെയ്യുന്നത്.

More in general

Trending

Recent

To Top