Actress
പങ്കാളിയുടെ നിരന്തര സ്വാധീനം കാരണം തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കാന്‍ പോലും സാധിച്ചിരുന്നില്ല; ആരാധകരെ ഞെട്ടിച്ച് സാമന്ത
പങ്കാളിയുടെ നിരന്തര സ്വാധീനം കാരണം തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കാന്‍ പോലും സാധിച്ചിരുന്നില്ല; ആരാധകരെ ഞെട്ടിച്ച് സാമന്ത
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക് കഴിഞ്ഞു. ഇതിനിടെയാണ് നടന്‍ നാഗചൈതന്യയുമായി സാമന്ത വിവാഹ മോചനം നേടിയത്.
തെന്നിന്ത്യന്‍ സിനിമ ലോകം ഏറ്റവും കൂടുതല്‍ ആഘോഷമാക്കിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു സാമന്ത നാഗ ചൈതന്യ ദമ്പതികളുടേത്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു. 2017 ഒക്ടോബര്‍ 6നായിരുന്നു ഇരുവരുടെയും വിവാഹം.
എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2021ല്‍ ഇരുവരും വേര്‍പിരിയുകയുണ്ടായി. ഇപ്പോഴിതാ മുന്‍ ഭര്‍ത്താവ് നാഗചൈതന്യയെ കുറിച്ച് സാമന്ത പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.
പങ്കാളിയുടെ നിരന്തര സ്വാധീനം കാരണം തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കാന്‍ പോലും സാധിച്ചിരുന്നില്ല എന്നാണ് സാമന്ത പറയുന്നത്. ഏറ്റവും ബുദ്ധിമുട്ടിയ കാലഘത്തില്‍ പോലും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് വേര്‍പിരിഞ്ഞതിന് ശേഷമാണ് താന്‍ തിരിച്ചറിഞ്ഞത് എന്നും സാമന്ത പറയുന്നു.
‘ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട തെറ്റ് ആ കാലഘട്ടത്തില്‍ എനിക്കുണ്ടായിരുന്ന പങ്കാളി നിരന്തരം സ്വാധീനിച്ചതിനാല്‍, എന്റെ സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കാന്‍ പരാജയപ്പെട്ടു.
മറുവശത്ത്, ഏറ്റവും ദുഷ്‌കരമായ സമയങ്ങളില്‍ പോലും വിലപ്പെട്ട ഒരു പാഠം പഠിക്കാനുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ വ്യക്തിപരമായ വളര്‍ച്ചയുടെ നിമിഷം സംഭവിച്ചു.’ എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാമന്ത പറഞ്ഞത്.
