Malayalam Breaking News
ഐശ്വര്യ റായിയുടെ സഹിക്കാനാവാത്ത സ്വഭാവത്തെപ്പറ്റി പ്രതികരിച്ച് അഭിഷേകിന്റെ അനിയത്തി ശ്വേത
ഐശ്വര്യ റായിയുടെ സഹിക്കാനാവാത്ത സ്വഭാവത്തെപ്പറ്റി പ്രതികരിച്ച് അഭിഷേകിന്റെ അനിയത്തി ശ്വേത
മികച്ച വ്യൂവേഴ്സുള്ള ഒരു ടെലിവിഷന്‍ ഷോയാണ് ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍. സെലിബ്രിറ്റികൾ അഥിതികളായെത്തുന്ന ഷോ എല്ലാവരും ഇഷ്ട്ടപ്പെടുന്നതിന്റെ കാരണം സിനിമയ്ക്ക് പുറത്ത് താരങ്ങൾ എങ്ങനെയാണ് എന്നറിയാനുള്ള പ്രേഷകരുടെ ആകാംഷ മൂലമാണ്. ഈയിടെ ഷോയിൽ അതിഥികളായെത്തിയ അഭിഷേക് ബച്ചനും ശ്വേതയും ഐശ്വര്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാക്കാവുന്നത്. ഐശ്വര്യയുടെ നല്ല വശങ്ങളും ഒപ്പം സഹിക്കാനാവാത്ത കാര്യവും ശ്വേത പങ്ക് വച്ചു.
ആഷ് മികച്ച ഭാര്യയും അതിലുപരി ശക്തയായ ഒരു അമ്മ കൂടിയാണെന്ന് ശ്വേത പറഞ്ഞു. അഭിഷേക് ബച്ചനെ നല്ല രീതിയില്‍ ഐശ്വര്യ മനസ്സിലാക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. കൂടാതെ ഇവര്‍ വളരെ ശക്തയായ ഒരു സ്ത്രീയാണെന്നും ശ്വേത പറഞ്ഞു.
ഐശ്വര്യയുടെ ഇഷ്ടമല്ലാത്ത സ്വാഭാവത്തെ കുറിച്ചും ശ്വേത വെളിപ്പെടുത്തി. ഫോണ്‍ വിളിച്ചാല്‍ തിരികെ വിളിയ്ക്കാതെ സ്വഭാവം തനിയ്ക്ക് ഇഷ്ടമല്ലെന്നും ശ്വേത പറഞ്ഞു. കൂടാതെ ഐശ്വര്യയുടെ സമയ നിഷ്ട പാലിക്കാത്ത സ്വഭാവത്തെ കുറിച്ചും താരപുത്രി വിമര്‍ശിച്ചു. ഈ രണ്ട് സ്വഭാവങ്ങളാണ് ഐശ്വര്യയില്‍ നിന്ന് അംഗീകരിക്കാന്‍ പറ്റാത്തത്.
വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഒരു ബ്രക്ക് എടുത്ത ഐശ്വര്യ മകള്‍ ആരാധ്യ വളര്‍ന്നതിനു ശേഷമാണ് സിനിമയില്‍ തിരികെ വന്നത്. സജീവമല്ലെങ്കില്‍ പോലും ബോളിവുഡില്‍ ഇടയ്ക്ക് തല കാണിക്കാറുണ്ട്. ബോളിവുഡിലെ മികച്ച താരദമ്ബതിമാരാണ് അഭിഷേകും ഐശ്വര്യയും. ഭാര്യയ്ക്കും മകള്‍ക്കും മികച്ച പിന്തുണയുമായി അഭിഷേക് എപ്പോഴും കൂടെയുണ്ടാകാറുണ്ട്. ജൂനിയര്‍ ബച്ചനെ എപ്പോഴും കാണുന്നത് ഭര്യയ്ക്കും മകള്‍ക്കുമൊപ്പമാണ്. എന്നാല്‍ ഇത്രയധികം ഭാര്യയെ പിന്തുണയ്ക്കുന്ന അഭിഷേകിന് ആഷിന്റെ പാക്കിങ്ങാണ് താങ്ങാന്‍ കഴിയാത്തത്. അത് താരം ഷോയിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.]
ഭാര്യയെയാണോ അമ്മയെയാണോ പേടി എന്ന് കരൺ ചോദിക്കുമ്പോൾ ഐശ്വര്യയെയാണെന്ന് ശ്വേത പറയുന്ന പ്രമോ വീഡിയോയും ഏറെ ചർച്ചയായിരുന്നു.
coffee with karan show
