Bollywood
അഭിഷേക് ബച്ചനെ ബലമായി ചുംബിച്ച് ഫറ ഖാൻ; പിന്നാലെ വിമർശനം
അഭിഷേക് ബച്ചനെ ബലമായി ചുംബിച്ച് ഫറ ഖാൻ; പിന്നാലെ വിമർശനം
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ കഴിഞ്‍ ദിവസം നാൽപ്പത്തിയൊമ്പതാം ജന്മദിനം ആഘോഷിക്കുന്ന ഭർത്താവിന് ആശംസകൾ നേർന്നാണ് ഐശ്വര്യ റായി എത്തിയിരുന്നത് വാർത്തയായിരുന്നു. അഭിഷേക് ബച്ചന്റെ ചെറുപ്പത്തിലെ ഫോട്ടോയായിരുന്നു പിറന്നാൾ ആശംസകൾക്കൊപ്പം ഐശ്വര്യ പങ്കുവെച്ചത്. ഇതിനൊപ്പം ‘നിങ്ങൾക്കിതാ സന്തോഷവും നല്ല ആരോഗ്യവും സ്‌നേഹവും പ്രകാശവും ഉള്ള ജന്മദിനത്തിന്റെ ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ,’ എന്നുമാണ് ഐശ്വര്യ നേർന്നത്.
ഇപ്പോഴിതാ അഭിഷേക് ബച്ചന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സാധാരണ പോലെ പിറന്നാളിന് കൂട്ടുകാരെയും സഹപ്രവർത്തകരെയുമൊക്കെ വിളിച്ച് വമ്പൻ പാർട്ടി തന്നെയാണ് അഭിഷേക് ഏർപ്പെടുത്തിയിരുന്നത്. ബോളിവുഡിലെ പ്രമുഖരായ പലരും പങ്കെടു്ത ചടങ്ങിന്റെ ദൃശ്യങ്ങളെല്ലാം തന്നെ വൈറലാണ്. ഈ കൂട്ടത്തിൽ സംവിധായികയും കൊറിയോഗ്രാഫറുമൊക്കെയായ ഫറ ഖാൻ പങ്കുവെച്ച വീഡിയോ ആണ് വിമർശനങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്.
കറുപ്പ് നിറമുള്ള വസ്ത്രമായിരുന്നു തീം. ഇരുവരും കറുപ്പ് നിറമുള്ള വസ്ത്രങ്ങളാണ് ധരിച്ചതും. പാർട്ടിയിലെത്തിയ ഫറ അഭിഷേകുമായി സ്‌നേഹം പങ്കുവെക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. പിന്നാലെ കവിളിൽ മാറിമാറി ചുംബിക്കുകയായിരുന്നു. ഫറ ഖാന്റെ അപ്രതീക്ഷിതമായിട്ടുള്ള ഈ പ്രവൃത്തി, തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന രീതിയിലാണ് നടൻ പെരുമാറിയത്.
ഫറയുടെ ബലമായിട്ടുള്ള പ്രവൃത്തിയ്ക്ക് ശേഷം അഭിഷേക് കവിളിൽ തലോടുന്നതും വീഡിയോയിൽ കാണാം. വിമർശനങ്ങൾ കടുത്തതോടെ ഫറ ഖാൻ തെറിവിളിയുടെ ബഹളമായിരുന്നു. പിന്നാലെ വിശദീകരണവുമായി ഫറ രംഗത്തെക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിഷേകിന്റെ താൽപര്യത്തോട് കൂടിയാണ് ചെയ്തതെന്നുമാണ് ഫറ ഖാൻ പറയുന്നത്.
പിറന്നാൾ ദിനത്തിൽ എന്റെ കുട്ടിയായ അഭിഷേക് ബച്ചന് ഒത്തിരി സ്‌നേഹം നേരുന്നു. ഞാൻ ഈ ചെയ്യുന്നത് ഇഷ്ടമല്ലെന്ന രീതിയിൽ അഭിഷേക് അഭിനയിക്കുന്നത്. പക്ഷേ, അവനത് ഇഷ്ടമായിരുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ ഫറ ഖാൻ കുറിച്ചിരിക്കുന്നത്. നിങ്ങൾ തമ്മിൽ പരസ്പരം സ്‌നേഹവും സൗഹൃദവും എത്രത്തോളമുണ്ടെന്ന് മനസിലാകും. എന്നിരുന്നാലും ഫറയുടെ പ്രവൃത്തി ഇച്ചിരി അതിര് കടന്ന് പോയി. സ്ത്രീകൾ ആണെങ്കിലും പുരുഷന്മാരാണെങ്കിലും അവർക്കും ചില കംഫർട്ടുകൾ ഉണ്ട്. അത് മനസിലാക്കി വേണം പെരുമാറാനെന്ന് ചിലർ പറയുന്നു.
മാത്രമല്ല അഭിഷേകിനെ പുകഴ്ത്തിയും പലരും രംഗത്തെത്തിയിട്ടുണ്ട്. ഇതുപോലെ സ്‌നേഹിക്കപ്പെടണമെങ്കിൽ അത്രയും നല്ല മനസുള്ളവൻ ആയിരിക്കണം. സുഹൃത്തുക്കൾ പോലും അദ്ദേഹത്തെ അത്രയും വാത്സല്യത്തോടെയാണ് കാണുന്നതെന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഫറയുടെ വീഡിയോയുടെ താഴെ വരുന്നത്.
എന്നാൽ വീഡിയോയിൽ ഐശ്വര്യ റായിയെ കാണാത്തതും ചിലർ ചർച്ചയാക്കിയിട്ടുണ്ട്. 2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോയിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ലായിരുന്നു.
ഐശ്വര്യ വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. സിനിമാ രംഗത്ത് ഐശ്വര്യ സജീവമാകാത്തതിന് കാരണം അഭിഷേകിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളും നിയന്ത്രണങ്ങളുമാണെന്ന് ആരാധകർ വിമർശിക്കാറുണ്ട്.
