Bollywood
അഭിഷേകിന് ജന്മദിനാശംസകളുമായി ഐശ്വര്യ റായ്; വൈറലായി പോസ്റ്റ്
അഭിഷേകിന് ജന്മദിനാശംസകളുമായി ഐശ്വര്യ റായ്; വൈറലായി പോസ്റ്റ്
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചൻ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു. തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും ഇപ്പോഴും നല്ല രീതിയിൽ പോകുന്നതായിട്ടും അഭിഷേക് സൂചിപ്പിച്ചെങ്കിലും താരങ്ങൾ വേർപിരിഞ്ഞെന്ന് നിരന്തരം റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ നാൽപ്പത്തിയൊമ്പതാം ജന്മദിനം ആഘോഷിക്കുന്ന ഭർത്താവിന് ആശംസകൾ നേർന്നാണ് ഐശ്വര്യ റായി എത്തിയിരിക്കുന്നത്. സാധാരണ ഇൻസ്റ്റാഗ്രാമിൽ ഭർത്താവിനെ കുറിച്ചൊന്നും പങ്കുവെക്കാത്ത ഐശ്വര്യ അഭിഷേകിന് നല്ലൊരു ജീവിതം ആശംസിച്ചിരിക്കുകയാണ് ഐശ്വര്യ. ഇതോടെ അഭ്യൂഹങ്ങളെല്ലാം അവസാനിച്ചെങ്കിലും വ്യാപക വിമർശനമാണ് താരത്തിന് ലഭിക്കുന്നത്.
അഭിഷേക് ബച്ചന്റെ ചെറുപ്പത്തിലെ ഫോട്ടോയായിരുന്നു പിറന്നാൾ ആശംസകൾക്കൊപ്പം ഐശ്വര്യ പങ്കുവെച്ചത്. ഇതിനൊപ്പം ‘നിങ്ങൾക്കിതാ സന്തോഷവും നല്ല ആരോഗ്യവും സ്‌നേഹവും പ്രകാശവും ഉള്ള ജന്മദിനത്തിന്റെ ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ,’ എന്നുമാണ് ഐശ്വര്യ നേർന്നിരിക്കുന്നത്. എന്നാൽ നടിയുടെ പോസ്റ്റിന് വന്ന കമന്റുകൾ ആണ് വൈറലാകുന്നത്.
ഐശ്വര്യയും അഭിഷേകും തമ്മിൽ വേർപിരിഞ്ഞിട്ടില്ലെന്നും അവരിപ്പോഴും ദമ്പതിമാരായി ജീവിക്കുന്നു എന്ന് കേൾക്കുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. അതേ സമയം ഐശ്വര്യ റായിയുടെ കരിയർ നശിപ്പിച്ചത് അഭിഷേക് ആണെന്ന തരത്തിലാണ് ചില ആരാധകർ കമന്റിട്ടിരിക്കുന്നത്.
അഭിഷേകിന്റെ ചെറുപ്പത്തിലെ ഫോട്ടോ പങ്കുവെച്ചതിന് പിന്നിലൊരു കാരണമുണ്ട്. വലുതായി കഴിഞ്ഞപ്പോൾ അദ്ദേഹം നിരാശപ്പെടുത്തുന്ന ഒരു മനുഷ്യനായി മാറി. അതാണ് കുഞ്ഞിലെ ചിത്രം പോസ്റ്റ് ചെയ്തത് എന്നാണ് ഇവരുടെ കണ്ടുപിടിത്തം. ഐശ്വര്യ അഭിഷേകിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വളരെ നല്ലവളായിട്ടും ദയയുള്ളവളുമായാണ് പെരുമാറിയത്. പക്ഷേ നിങ്ങളുടെ ഭാര്യയുടെ കരിയർ നശിപ്പിച്ചു എന്നാണ് അഭിഷേകിനെ കുറ്റപ്പെടുത്തി കൊണ്ട് ചിലർ പറഞ്ഞത്.
എന്നാൽ അഭിഷേക് ഐശ്വര്യയുടെ ജീവിതം നശിപ്പിച്ചിട്ടില്ലെന്നാണ് മറ്റ് ചില ആരാധകരുടെ വാദം. ആദ്യം അമ്മയാകാൻ തീരുമാനിച്ചത് ഐശ്വര്യയാണ്. മകളെ സ്വയം വളർത്താൻ തീരുമാനിച്ചതും കുടുംബിനിയായിരിക്കാൻ തീരുമാനിച്ചതുമൊക്കെ ഐശ്വര്യയാണ്. അവിടെ അഭിഷേകിനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യമാണ് ഉള്ളതെന്നുമാണ് ആരാധകർ ചോദിക്കുന്നത്.
2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോയിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ.
അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല. വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. സിനിമാ രംഗത്ത് ഐശ്വര്യ സജീവമാകാത്തതിന് കാരണം അഭിഷേകിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളും നിയന്ത്രണങ്ങളുമാണെന്ന് ആരാധകർ വിമർശിക്കാറുണ്ട്.
ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ ഐശ്വര്യ മാറി നിന്നത് കൊണ്ട് നടിയുടെ താരപ്രഭയ്ക്ക് കോട്ടം വന്നില്ല. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവത്തിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
