Malayalam Breaking News
മഞ്ജു വാര്യർ ഇനി തമിഴ് പറയും – ആദ്യ തമിഴ് ചിത്രത്തിൽ നായകനായി ധനുഷ് !
മഞ്ജു വാര്യർ ഇനി തമിഴ് പറയും – ആദ്യ തമിഴ് ചിത്രത്തിൽ നായകനായി ധനുഷ് !
By
മലയാള സിനിമയുടെ വിസ്മയമാണ് മഞ്ജു വാര്യർ . നീണ്ട പതിനാലു വർഷത്തെ ഇടവേളക്കു ശേഷം എത്തിയിട്ടും മഞ്ജു വാര്യരെ ഇരു കയ്യും നീട്ടി സ്വീകരിച്ചു മലയാളികൾ. ഇനി തന്റെ ആദ്യ തമിഴ് ചിത്രത്തിന് വേണ്ടി ഒരുങ്ങുകയാണ് ലേഡി സൂപ്പർസ്റ്റാർ.
ധനുഷിന്റെ നായികയായാണ് മഞ്ജു വാര്യർ തമിഴ് ചിത്രത്തിൽ എത്തുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു ഭാഗമാകുന്നുവെന്നു ട്വീറ്റ് ചെയ്തത് ധനുഷ് ആണ് .
അസുരന്‍ എന്നാണ് ചിത്രത്തിന്റെ പേര് . ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കുമൈന്നും മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും ധനുഷ് ട്വീറ്റ് ചെയ്യുന്നു. ഒട്ടനവധി സൂപ്പര്‍ഹിറ്റുകളൊരുക്കിയ വെട്രിമാരന്‍-ധനുഷ് ടീമിന്റെ പുതിയ ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ധനുഷിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആടുകളം സംവിധാനം ചെയ്തത് വെട്രിമാരനായിരുന്നു,
എ ആര്‍ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഒരു ചിത്രത്തിലേക്ക് വീണ്ടുമൊന്നിക്കുകയാണ് ജി വി പ്രകാശ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് അസുരന്‍ നിര്‍മ്മിക്കുന്നത്.
manju warrier’s debut tamil movie with dhanush