Connect with us

ബച്ചൻ കുടുംബത്തിൽ വമ്പൻ നിധി; നിലവറ തുറന്ന വാർത്ത പുറത്ത്; നടുങ്ങി ആരാധകർ..!

Bollywood

ബച്ചൻ കുടുംബത്തിൽ വമ്പൻ നിധി; നിലവറ തുറന്ന വാർത്ത പുറത്ത്; നടുങ്ങി ആരാധകർ..!

ബച്ചൻ കുടുംബത്തിൽ വമ്പൻ നിധി; നിലവറ തുറന്ന വാർത്ത പുറത്ത്; നടുങ്ങി ആരാധകർ..!

ബോളിവുഡിൽ എക്കാലത്തും വലിയ ജനശ്രദ്ധ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. ബച്ചന്റെ കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും കൗതുകമാണ്. വിവാഹമെന്ന സങ്കൽപ്പത്തിൽ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് ജയ ബച്ചൻ. വിവാഹശേഷം കരിയർ മാറ്റിവെച്ച് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാൻ ജയ തയ്യാറായി.

ഇതൊരിക്കലും ത്യാഗമായിരുന്നില്ലെന്നെന്നാണ് ജയ ബച്ചൻ മുമ്പൊരിക്കൽ പറഞ്ഞത്. ആവർത്തന വിരസത തോന്നുന്ന റോളുകൾ ചെയ്യുന്നതിന് പകരം കുടുംബജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയെന്നത് തന്റെ തീരുമാനമായിരുന്നെന്നും താരപത്നി അന്ന് വ്യക്തമാക്കി. അമിതാഭ് ബച്ചനാകട്ടെ, തന്റെ 83ാം വയസിലും അഭിനയ രംഗത്ത് സജീവമാണ്. ജയ ബച്ചന്‍ സിനിമയില്‍ നിന്ന് മാറി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ നല്‍കിയിട്ട് ഏറെ നാളുകളായി.  

ഇപ്പോഴിതാ ജയാ ബച്ചനെ കുറിച്ചുള്ള പുതിയ വാർത്തയാണ് പുറത്തുവരുന്നത്. മുതിര്‍ന്ന നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയ ബച്ചന്‍ വീണ്ടും രാജ്യസഭയിലേയ്ക്ക് എന്ന റിപ്പോർട്ടുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സമാജ്‌വാദി പാര്‍ട്ടിയാണ് ജയ ബച്ചനെ തുടര്‍ച്ചയായി അഞ്ചാം തവണയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

ജയ ബച്ചന്‍ ഇന്നലെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 2004 മുതല്‍ എസ് പി അംഗമായി രാജ്യസഭയില്‍ ജയ ബച്ചന്‍ എത്തുന്നുണ്ട്. 75 കാരിയായ ജയ ബച്ചന്‍ പത്മശ്രീ ജേതാവ് കൂടിയാണ്. അതേസമയം നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്കും ഭര്‍ത്താവ് അമിതാഭ് ബച്ചനും 1,578 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത് എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജയാ ബച്ചന്റെ വ്യക്തിഗത ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273,74,96,590 രൂപയുമാണ് എന്നാണ് അവര്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 729.77 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 849.11 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും ജയ ബച്ചനുണ്ട്. ജയാ ബച്ചന്റെ ബാങ്ക് ബാലന്‍സ് 10,11,33,172 രൂപയും അമിതാഭ് ബച്ചന്റേത് 120,45,62,083 രൂപയുമാണ്. ജയ ബച്ചന് 40.97 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും 9.82 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഫോര്‍ വീലറും ഉണ്ട്.

ബച്ചന്‍ കുടുംബത്തിന്റെ ആഡംബര ജീവിതമാണ് അവരുടെ സ്വത്തുക്കളില്‍ പ്രതിഫലിക്കുന്നത്. അമിതാഭ് ബച്ചന് 54.77 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും രണ്ട് മെഴ്സിഡസും ഒരു റേഞ്ച് റോവറും ഉള്‍പ്പെടെ 16 വാഹനങ്ങളും ഉണ്ട്. വാഹനങ്ങള്‍ക്ക് ആകെ 17.66 കോടി രൂപ വിലമതിക്കുന്നു. ദമ്പതികളുടെ സംയുക്ത ആസ്തികളില്‍ വിവിധ സ്രോതസ്സുകളിലൂടെ സമ്പാദിച്ച സ്വത്ത് ഉള്‍പ്പെടുന്നു. ജയ ബച്ചന്‍ ബ്രാന്‍ഡ് അംഗീകാരങ്ങള്‍, എംപി ശമ്പളം, പ്രൊഫഷണല്‍ ഫീസ് എന്നിവയില്‍ നിന്നാണ് സ്വത്ത് സമ്പാദിക്കുന്നത്.

അതേസമയം അമിതാഭ് ബച്ചന്‍ പലിശ, വാടക, ലാഭവിഹിതം, മൂലധന നേട്ടം, സോളാര്‍ പ്ലാന്റില്‍ നിന്നുള്ള വരുമാനം എന്നിവയില്‍ നിന്നാണ് വരുമാനം നേടുന്നു. 15 സംസ്ഥാനങ്ങളിലായി 56 സീറ്റുകളിലേക്കാണ് ഫെബ്രുവരി 27ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശില്‍ 403 അംഗ നിയമസഭയില്‍ എസ് പിക്ക് 108 സീറ്റുകളും ഭരണകക്ഷിയായ ബി ജെ പിക്ക് 252 അംഗങ്ങളുമാണ് ആണ് ഉള്ളത്. കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളും ഉണ്ട്. ജയാ ബച്ചനൊപ്പം മുന്‍ എം പി രാംജിലാല്‍ സുമന്‍, വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ അലോക് രഞ്ജന്‍ എന്നിവരെയും എസ് പി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

അതേസമയം  ഐശ്വര്യ റായിയുടെ ആസ്തി 750 കോടി രൂപയിലധികമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടിക്ക് പലയിടങ്ങളിലും സ്വത്തുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് 12 കോടി രൂപയാണ് ഐശ്വര്യ വാങ്ങുന്ന പ്രതിഫലം. ഇതുകൂടാതെ, പരസ്യം, മോഡലിംഗ് എന്നിവയിലൂടെയും ഐശ്വര്യ കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. നൂറുകോടി രൂപ വിലമതിക്കുന്ന ബംഗ്ലാവുകള്‍ ഐശ്വര്യക്കുണ്ട്. അഞ്ച് ബെഡ്‌റൂം വരുന്ന വലിയൊരു അപ്പാര്‍ട്ട്‌മെന്റുണ്ട്. ദുബായിലും ഒരു വീടുണ്ട്. അഭിഷേകിന് ആകട്ടെ ആകെ 280 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. പ്രതിമാസം 1.8 കോടി രൂപ നടന്‍ സമ്പാദിക്കുന്നുണ്ട്.

More in Bollywood

Trending

Recent

To Top