Connect with us

ആദ്യം ഞങ്ങള്‍ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു; പിന്നെ വിവാഹം അറേഞ്ച് ചെയ്തു

Malayalam

ആദ്യം ഞങ്ങള്‍ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു; പിന്നെ വിവാഹം അറേഞ്ച് ചെയ്തു

ആദ്യം ഞങ്ങള്‍ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു; പിന്നെ വിവാഹം അറേഞ്ച് ചെയ്തു

നിരവധി സിനിമകൾ, സീരിയലുകൾ, സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ടവരായി മാറിയ
താര ദമ്പതികളാണ് ധന്യ മേരി വർഗീസും ജോൺ ജേക്കബ് . ആരാധകര്‍ പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത ചില പ്രശ്‌നങ്ങളായിരുന്നു താരങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്. അതേ കുറിച്ചൊക്കെ ഇരുവരും പല അഭിമുഖങ്ങളിലും മനസ് തുറന്നിട്ടുണ്ടായിരുന്നു. ജോൺ പങ്കിട്ട ഒരു ചിത്രത്തിന് ലഭിച്ച രസകരമായ അഭിപ്രായങ്ങളും അതിനു ജോൺ നൽകിയ മറുപടിയും ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ ഭാര്യ ധന്യയ്‌ക്കൊപ്പമുള്ള പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് ജോണ്‍ ജേക്കബ്. സിനിമാ സ്‌റ്റൈലില്‍ ഭാര്യ നടന്ന് വരുമ്പോള്‍ പുറകില്‍ എടുത്ത് ചാടുന്ന ജോണ്‍ ആണ് ചിത്രത്തിലുള്ളത്. സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ജോണിന്റെ പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

അതില്‍ രസകരമായ കമന്റുകളും അതിന് ജോണ്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. നിങ്ങളുടെത് അറേഞ്ച്ഡ് വിവാഹം ആയിരുന്നോ? രണ്ടാളും നല്ല പരസ്പരം സപ്പോര്‍ട്ട് ആണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഞങ്ങളുടേത് പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. പക്ഷേ ആദ്യം ഞങ്ങള്‍ കണ്ടുമുട്ടി പരിചയപെട്ടു, ഇഷ്ടപ്പെട്ടു എന്നിട്ട് മാര്യേജ് അറേഞ്ച് ചെയ്തു’, എന്നാണ് ജോണ്‍ നല്‍കിയ മറുപടി.

മറുപടി കിട്ടിയതോടെ ചില ആരാധകരുടെ സംശയം തീരുന്നുണ്ടായില്ല. നിരവധി പേരാണ് ആണ് ജോണിനും ധന്യയ്ക്കും ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തുന്നത്. പ്രതിസന്ധികളിലൂടെ ജീവിക്കേണ്ടി വരുമ്പോള്‍ സ്‌നേഹവും വിശ്വാസവും കൈവിടാതെ സന്തോഷത്തോടെ ജീവിക്കണമെന്നാണ് താരദമ്പതികള്‍ക്കുള്ള ചില ഉപദേശങ്ങള്‍.എന്നിട്ടും ചില ആരാധകരുടെ സംശയം തീരുന്നുണ്ടായില്ല. നിരവധി അഭിപ്രായങ്ങൾ ആണ് ജോണിന്റെ ചിത്രത്തിന് ലഭിക്കുന്നത്. മിക്ക ആളുകളുടെയും സംശയത്തിന് ജോൺ മറുപടിയും നൽകുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending