Malayalam Breaking News
ചങ്ക്സ് 2 വരുന്നുണ്ട് , പക്ഷെ കരിങ്കോഴി കുഞ്ഞുങ്ങളും ദിനോസറും വേണ്ട !- ഒമർ ലുലു
ചങ്ക്സ് 2 വരുന്നുണ്ട് , പക്ഷെ കരിങ്കോഴി കുഞ്ഞുങ്ങളും ദിനോസറും വേണ്ട !- ഒമർ ലുലു
By
മലയാളത്തിലെ ന്യൂജനറേഷന് സംവിധായകന്മാരില് പ്രധാനിയാണ് ഒമര്‍ ലുലു. ഒരു അഡാറ് ലവ് തിയറ്ററുകളിലേക്ക് എത്തിച്ച് സംവിധായകന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമ സംവിധാനം ചെയ്ത് ചലച്ചിത്ര ലോകത്തേക്ക് എത്തിയ ഒമര്‍ ലുലു സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു ചങ്ക്സ്.
ബാലു വര്‍ഗീസ്, ഹണി റോസ്, ഗണപതി ലാല്‍, ധര്മജന്, ലാല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചങ്ക്സിന് രണ്ടാം ഭാഗം വരുന്നതായി നേരത്തെ സംവിധായകന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ചിത്രം തന്റെ അസോസിയേറ്റായ ഉബൈനി ഇബ്രാഹിം സംവിധാനം ചെയ്യുമെന്നാണ് സംവിധായകന് പറയുന്നത്. ഇപ്പോഴിതാ ചങ്കിസിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോവുകയാണെന്ന് ഒമര്‍ ലുലു വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഒമര്‍ ലുലു ഇക്കാര്യം പറഞ്ഞത്. അതിനൊപ്പം കരിങ്കോഴി കുഞ്ഞുങ്ങളുടെ കച്ചവടം വേണ്ടെന്നും സംവിധായകന് പറഞ്ഞിട്ടുണ്ട്.
ഒമര്‍ ലുലുവിന്റെ വാക്കുകള്‍…
ചങ്ക്സ് ടീം നിങ്ങള്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് മേയ് ആരംഭിക്കുന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാവണം. NB: പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മാത്രം മതി. കരിങ്കക്കോഴി കുഞ്ഞുങ്ങളുടെയും, ദിനോസര്‍ കുഞ്ഞുങ്ങളുടെയും മൊത്തക്കച്ചവടം വേണ്ട സത്യായിട്ടും വേണ്ടാത്തോണ്ടാ.
ചങ്ക്സ് 2 പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. മുന്‍ പോണ് സ്റ്റാര്‍ മിയ ഖലീഫയോ സണ്ണി ലിയോണോ ചങ്കസ് 2 വില്‍ അഭിനയിക്കാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ ആരാധകരും ആകാംഷയിലായിരുന്നു. മിയ ചിത്രത്തില്‍ ഇല്ലെന്നുള്ള കാര്യം വ്യക്തമായിരുന്നു. സണ്ണി പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുമെന്നായിരുന്നു സൂചന എങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. നിലവില്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് സണ്ണി ലിയോണ്‍.
chunks 2 coming soon
