Connect with us

പ്രേമവും പാട്ടുമൊക്കെ ആസിഫിനാണ് , എനിക്കും ബിജുവിനും പ്രായം കുറച്ചായല്ലോ – പ്രതീക്ഷകൾ പങ്കു വച്ച് ബൈജു – മേരാ നാം ഷാജി നാളെ മുതൽ തിയേറ്ററുകളിൽ !

Malayalam Breaking News

പ്രേമവും പാട്ടുമൊക്കെ ആസിഫിനാണ് , എനിക്കും ബിജുവിനും പ്രായം കുറച്ചായല്ലോ – പ്രതീക്ഷകൾ പങ്കു വച്ച് ബൈജു – മേരാ നാം ഷാജി നാളെ മുതൽ തിയേറ്ററുകളിൽ !

പ്രേമവും പാട്ടുമൊക്കെ ആസിഫിനാണ് , എനിക്കും ബിജുവിനും പ്രായം കുറച്ചായല്ലോ – പ്രതീക്ഷകൾ പങ്കു വച്ച് ബൈജു – മേരാ നാം ഷാജി നാളെ മുതൽ തിയേറ്ററുകളിൽ !

ബൈജുവിന്റെ മൂന്നാം വരവാണ് മേരാ നാം ഷാജി.നാദിര്ഷയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷമാണ് നായക തുല്യമായൊരു വേഷത്തിൽ ബൈജു എത്തുന്നത്.ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലൂസിഫറിന് ശേഷം ആണ് മേരാ നാം ഷാജി വരുന്നത് . വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് ബൈജുവിന്. ‘ഇതെന്റെ മൂന്നാം ഇന്നിങ്സ് ആണ്. സിനിമയിലേക്കുള്ള മൂന്നാം വരവ്. ഇനി ഒരു വരവ് ഉണ്ടായിരിക്കുന്നതല്ല. ശരിയാകുകയാണെങ്കിൽ ഈ മൂന്നാം വരവിൽ ശരിയാകും. ഇല്ലെങ്കിൽ ശരിയാകില്ല.’- ബൈജു പറയുന്നു.

സിനിമയിൽ എത്തിയിട്ട് 38 വർഷമായി. എല്ലാവരുടെയും കൂടെ അഭിനയിക്കാൻ സാധിച്ചു. നല്ല വേഷങ്ങൾ ചെയ്തു. നായകനാകുന്നത് ഇപ്പോഴാണ്- മേരാ നാം ഷാജിയിൽ. ഇതൊരു മുഴുനീള കോമഡി സിനിമയാണ്. ത്രില്ലടിപ്പിക്കുന്ന തമാശകളാണ് സിനിമയിലുള്ളത്. പുതുമയുള്ള ഒരുപാടു തമാശകൾ സിനിമയിലുണ്ട്. ഞാൻ കോമഡി വേഷങ്ങൾ ചെയ്യുന്ന, കോമഡി പറയുന്ന ആളാണ്. എന്നാൽ, കോമഡി കണ്ടു ചിരിക്കുന്നത് കുറവാണ്. പക്ഷേ മേരാ നാം ഷാജി എന്നെപ്പോലും ചിരിപ്പിച്ചു. നല്ല കഥയുണ്ട്. മൂന്നു ഷാജിമാർക്കും തുല്യവേഷമുണ്ട്. ഇതിനു മുൻപ് കൂട്ടക്കളികൾ കുറെ ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും നായകനാകാൻ പറ്റിയില്ല. അതിൽ വലിയ ദുഃഖമൊന്നുമില്ല. ഇതൊക്കെ മതിയെന്നേ. ഇതൊക്കെ വച്ചു നമ്മൾ സന്തോഷമായി ജീവിക്കുന്നില്ലേ. അതു മതി.

ചിത്രത്തിൽ ബിജു മേനോനും ആസിഫിനും ഒപ്പമാണ് ബൈജു എത്തുന്നത് . ആസിഫ് യൂത്തിന്റെ ആളല്ലേ. അതുകൊണ്ട്, പ്രേമവും പാട്ടുമൊക്കെ ആസിഫിനാണ്. എനിക്കും ബിജുവിനുമൊക്കെ പ്രായം കുറച്ചായല്ലോ! ഞങ്ങൾക്ക് അതൊന്നുമില്ല. ഞങ്ങൾ കല്യാണമൊക്കെ കഴിച്ച്, കൊച്ചു പിള്ളേരുടെ അച്ഛനൊക്കെയായാണ് അഭിനയിക്കുന്നത്. ലവ് ട്രാക്ക് മൊത്തത്തിൽ ആസിഫിന് നൽകിയിരിക്കുകയാണ്. അതാണ് നല്ലതും!

baiju about mera naam shaji

More in Malayalam Breaking News

Trending

Recent

To Top