Actress
തിരിച്ച് വന്നാലും ചേച്ചി കഥാപാത്രങ്ങളാണ് ലഭിക്കുക, അതിനേക്കാള്‍ ഭേദം കോടികളുടെ ബിസിനസ് നോക്കുന്നതാണ്; അസിന്‍ തിരിച്ചുവരാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ചെയ്യാറു ബാലു
തിരിച്ച് വന്നാലും ചേച്ചി കഥാപാത്രങ്ങളാണ് ലഭിക്കുക, അതിനേക്കാള്‍ ഭേദം കോടികളുടെ ബിസിനസ് നോക്കുന്നതാണ്; അസിന്‍ തിരിച്ചുവരാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ചെയ്യാറു ബാലു
മലയാളികള്‍ മറക്കാത്ത താരമാണ് അസിന്‍. മോഡലിംഗില്‍ കൂടി സിനിമയില്‍ എത്തിയ താരം തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല. പ്രശസ്ത മലയാളം സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിച്ച നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. 2001ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമയില്‍ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനാണ്.
തുടര്‍ന്ന് നിരവധി ചിത്രങ്ങളാണ് അസിനെ തേടിയെത്തിയത്. ഇപ്പോള്‍ താരം സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മലയാളിയാണെങ്കിലും മലയാളത്തില്‍ ഒരു സിനിമ മാത്രമേ അസിന്‍ ഇതുവരെ ചെയ്തിട്ടുള്ളൂ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സുരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയായിരുന്നു അത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ അസിന്‍ അവിടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
വിവാഹശേഷമാണ് അസിന്‍ സിനിമാരംഗത്ത് നിന്നും മാറി നിന്നത്. അസിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലു. അസിന്‍ സിനിമാ രംഗത്തേക്ക് തിരിച്ച് വരാന്‍ സാധ്യതയില്ലെന്ന് ചെയ്യാറു ബാലു പറയുന്നു. തിരിച്ച് വരവിനായി അസിനെ ചിലര്‍ അപ്രോച്ച് ചെയ്തിരുന്നു. താല്‍പര്യമില്ല, എന്റെ മകളെ നോക്കണം എന്നാണ് അസിന്‍ പറഞ്ഞത്. അതിനപ്പുറം ഭര്‍ത്താവിന്റെ കമ്പനിയായ മൈക്രോമാക്‌സിലെ ചില കാര്യങ്ങളെല്ലാം അസിനാണ് നോക്കി നടത്തുന്നത്.
തിരിച്ച് വന്നാലും ഒരുപക്ഷെ ചേച്ചി കഥാപാത്രങ്ങളാണ് ലഭിക്കുക. അപ്പോള്‍ പിന്നെ തിരിച്ച് വന്ന് സമയം കളയുന്നതെന്തിനാണ്, കോടികളുടെ ബിസിനസ് നോക്കുന്നതാണ് നല്ലതെന്ന് അസിന്‍ കരുതുന്നുണ്ടെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. മൈക്രോമാക്‌സിന്റെ സഹസ്ഥാപകനും എംഡിയുമാണ് അസിന്റെ ഭര്‍ത്താവ് രാഹുല്‍ ശര്‍മ. 2016 ലാണ് ഇരുവരും വിവാഹിതരായത്.
വിവാഹശേഷം അഭിനയരംഗം ഉപേക്ഷിക്കാനാണ് തീരുമാനമെന്ന് അസിന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ രംഗം വിട്ടശേഷം അസിന്റെ ഫോട്ടോ ബോളിവുഡിലെ പാപ്പരാസി ക്യാമറകള്‍ക്ക് പോലും കിട്ടിയില്ലെന്നതാണ് കൗതുകകരം. മലയാള ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ ആണ് അസിന്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നടി തമിഴ് സിനിമകളില്‍ ശ്രദ്ധ നല്‍കി.
പോക്കിരി, ദശാവതാരം തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ അസിന് തമിഴകത്ത് ലഭിച്ചു. അസിന്‍, തൃഷ, നയന്‍താര എന്നീ നടിമാര്‍ തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തരംഗമായി മാറിയ കാലഘട്ടവും ഉണ്ടായിരുന്നു. ഗജിനിയുടെ വിജയത്തോടെ അസിന് ഹിന്ദിയില്‍ തിരക്കേറി. സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യുന്നതും അസിനെ കരിയറില്‍ തുണച്ചു. മലയാളത്തില്‍ നിന്നും സിനിമകള്‍ വന്നെങ്കിലും തിരക്കുകള്‍ കാരണം നടിക്ക് ചെയ്യാന്‍ സാധിച്ചില്ല.
വെട്ടം ഉള്‍പ്പെടെയുള്ള മലയാള സിനിമകളിലേക്ക് ആദ്യം പരിഗണിച്ചത് അസിനെയാണ്. ബോളിവുഡിലേക്ക് കടന്നപ്പോള്‍ താരറാണിയായി അസിന്‍ വളരുമെന്ന് ഏവരും കരുതി. ഹിന്ദിയില്‍ തുടരെ ഹിറ്റ് സിനിമകളും താരത്തിന് ലഭിച്ചു. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി അസിന്‍. എന്നാല്‍ സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നല്‍കാനാണ് അസിന്‍ തീരുമാനിച്ചത്. അരിന്‍ എന്നാണ് അസിന്റെയും രാഹുല്‍ ശര്‍മയുടെയും മകളുടെ പേര്. മകളുടെ ഫോട്ടോകള്‍ അസിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ സ്വന്തം ഫോട്ടോകള്‍ അസിന്‍ പങ്കുവെക്കാറില്ല.
അഭിനയിച്ച എല്ലാ ഭാഷകളിലും സ്വയം ഡബ് ചെയ്ത നടി കൂടിയാണ് അസിന്‍. നടി പദ്മിനിക്ക് ശേഷം അഭിനയിച്ച എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം ഉപയോഗിച്ച നടിയെന്ന ഖ്യാതി ലഭിച്ചതും അസിനാണ്. കേരളത്തില്‍ ജനിച്ച അസിന് ഏകദേശം 11 ഭാഷകള്‍ വശമുണ്ട്. ചുരുക്കി പറഞ്ഞാല്‍ അസിന്‍ ഒരു പോളിഗ്ലോട് ആണ്. ഒരുപാട് ഭാഷകള്‍ സംസാരിക്കുന്ന വ്യക്തിയെ ആണ് പോളിഗ്ലോട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മലയാളമാണ് നടിയുടെ മാതൃഭാഷ. ഇതിനു പുറമേ ഇംഗ്ലീഷും താരം സ്‌കൂളില്‍ നിന്നും പഠിച്ചിട്ടുണ്ട്. തമിഴ് സിനിമകളില്‍ നിരവധി അഭിനയിച്ചതുകൊണ്ട് തമിഴ് സംസാരിക്കാന്‍ നന്നായി അറിയാം. ഇതിനു പുറമേ താരം തെലുങ്കും പഠിച്ചെടുത്തു. ഇതുകൂടാതെ സംസ്‌കൃതം, ഫ്രഞ്ച് എന്നീ ഭാഷകളും താരത്തിന് അറിയാം. ധാരാളം ഹിന്ദി സിനിമകളില്‍ അഭിനയിച്ചത് കൊണ്ട് ഹിന്ദിയും താരത്തിനു വ്യക്തമായി അറിയാം. ഇതുകൂടാതെ ഇറ്റാലിയന്‍, മറാട്ടി, ജര്‍മന്‍, സ്പാനിഷ് എന്നീ ഭാഷകളും താരം പഠിച്ചിട്ടുണ്ട്. ഖിലാഡി 786 എന്ന സിനിമയില്‍ താരം അവതരിപ്പിച്ച കഥാപാത്രം ഒരു മറാഠി പെണ്‍കുട്ടിയുടേത് ആയിരുന്നു. ഇങ്ങനെയാണ് താരം മറാഠി പഠിച്ചത്. ഭരതനാട്യം, കഥകളി എന്നിവയില്‍ പരിശീലനം തേടിയ താരമാണ് അസിന്‍.
