Connect with us

കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം, നിറത്തിൽ നിന്നും അസിനെ ഒഴിവാക്കി, ശാലിനി ആദ്യം നോ പറഞ്ഞു; പക്ഷേ കുഞ്ചാക്കോയ്‌ക്കൊപ്പം പിടിച്ചു നിൽക്കാൻ പറ്റിയ ആരും ഉണ്ടായിരുന്നില്ല; കമൽ

Malayalam

കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം, നിറത്തിൽ നിന്നും അസിനെ ഒഴിവാക്കി, ശാലിനി ആദ്യം നോ പറഞ്ഞു; പക്ഷേ കുഞ്ചാക്കോയ്‌ക്കൊപ്പം പിടിച്ചു നിൽക്കാൻ പറ്റിയ ആരും ഉണ്ടായിരുന്നില്ല; കമൽ

കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം, നിറത്തിൽ നിന്നും അസിനെ ഒഴിവാക്കി, ശാലിനി ആദ്യം നോ പറഞ്ഞു; പക്ഷേ കുഞ്ചാക്കോയ്‌ക്കൊപ്പം പിടിച്ചു നിൽക്കാൻ പറ്റിയ ആരും ഉണ്ടായിരുന്നില്ല; കമൽ

ഇന്നും പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് നിറം. കുഞ്ചാക്കോ ബോബനും ശാലിയും നായക-നായികമാരായി എത്തിയ ചിത്രം1999ൽ ആണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിൽ നായികയെ കണ്ടെത്താനഉള്ള ഓഡീഷന് എത്തിയ, എന്നാൽ പിന്നീട് ബോളിവുഡിസടക്കം വലിയ താരമായി മാറിയ ഒരു നടിയെ കുറിച്ച് പറയുകയാണ് കമൽ.

നിറത്തിൽ നായികയെ തേടിയുള്ള ഓഡിഷന് വന്നതിൽ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു കുട്ടി പിന്നീട് കമൽ ഹാസന്റെയും ആമിർ ഖാന്റെയും ഒക്കെ നായികയായി വളർന്നു വലിയ താരമായി. അസിൻ തോട്ടുങ്കൽ. ഓഡിഷൻ സമയത്ത് വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം. ക്ലോസപ്പ് ഷോട്ടുകളെ അത് ബാധിക്കുമെന്ന് തോന്നിയത് കൊണ്ടാണ് അസിനെ ഒഴിവാക്കിയത്.

പിന്നീടൊരിക്കൽ എയർപോർട്ടിൽ വച്ചു കണ്ടപ്പോൾ അസിനോട് ഞാൻ ഇക്കാര്യം പറഞ്ഞു. അപ്പോഴേയ്ക്കും അവർ ബോളിവുഡിലെ തിരക്കുള്ള നടിയായി കഴിഞ്ഞിരുന്നു. ഞാൻ ചൂണ്ടിക്കാണിച്ച ന്യൂനത മനസിലായതായും പിന്നീട് പങ്കെടുത്ത ഓഡിഷനുകളിൽ അതു പരിഹരിക്കാൻ കഴിഞ്ഞതായും അസിൻ പറഞ്ഞു

ആദ്യം ശാലിനി ഈ സിനിമയ്ക്ക് നോ പറഞ്ഞിരുന്നു. ഒരു തമിഴ് സിനിമയ്ക്ക് ഡേറ്റ് നൽകിയതിനാൽ ശാലിനി ഈ ചിത്രത്തിൽ അഭിനയിക്കാനുണ്ടാവില്ല എന്നായിരുന്നു നടിയുടെ അച്ഛൻ ബാബു ആദ്യം പറഞ്ഞത്. ഇതോടെ പുതുമുഖങ്ങളെ തേടാനായി പത്രപരസ്യം നൽകി. എന്നാൽ കുഞ്ചാക്കോയ്‌ക്കൊപ്പം പിടിച്ചു നിൽക്കാൻ പറ്റിയ ആരും ഉണ്ടായിരുന്നില്ല.

അങ്ങനെ നായികയെ കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഭാഗ്യം വീണ്ടും ശാലിനിയുടെ രൂപത്തിൽ വരുന്നത്. ശാലിനിയുടെ തമിഴ് സിനിമയുടെ ഷൂട്ടിം​ഗ് മാറ്റിവച്ചു. ഫോണിലൂടെ കഥ പറഞ്ഞപ്പോൾ തന്നെ അവർക്ക് ഇഷ്ടമായി. അങ്ങനെ സിനിമയിൽ ശാലിനി തന്നെ നായികയായി എത്തി എന്നും കമൽ വ്യക്തമാക്കി.

അതേസമയം, വിവാഹശേഷം അഭിനയരംഗം ഉപേക്ഷിക്കാനാണ് തീരുമാനമെന്ന് അസിൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പോക്കിരി, ദശാവതാരം തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ അസിന് തമിഴകത്ത് ലഭിച്ചു. അസിൻ, തൃഷ, നയൻതാര എന്നീ നടിമാർ തെന്നിന്ത്യൻ സിനിമാ രംഗത്ത് തരംഗമായി മാറിയ കാലഘട്ടവും ഉണ്ടായിരുന്നു.

ഹിന്ദിയിൽ തുടരെ ഹിറ്റ് സിനിമകളും താരത്തിന് ലഭിച്ചു. ആമിർ ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ നായികയായി അസിൻ. എന്നാൽ സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനാണ് അസിൻ തീരുമാനിച്ചത്‌. മൈക്രോമാക്‌സിന്റെ സഹസ്ഥാപകനും എംഡിയുമാണ് അസിന്റെ ഭർത്താവ് രാഹുൽ ശർമ. 2016 ലാണ് ഇരുവരും വിവാഹിതരായത്.

More in Malayalam

Trending